#Rekhachitram | വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ 'രേഖാചിത്രം' ജനുവരി 9ന് റിലീസിനൊരുങ്ങുന്നു...

#Rekhachitram | വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ  'രേഖാചിത്രം' ജനുവരി 9ന് റിലീസിനൊരുങ്ങുന്നു...
Dec 19, 2024 03:08 PM | By VIPIN P V

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്ററുകളിലെത്തും.

കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം അവിസ്മരണീയ അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ അടിമുടി ഞെട്ടിച്ച മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത വിധത്തിൽ വ്യത്യസ്തമായ ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്.

ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നാണ് സൂചന. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഈ സിനിമ ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന ചിത്രമാണ്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

പോലീസ് ഗെറ്റപ്പിൽ ആസിഫ് അലിയും കന്യാസ്ത്രി വേഷത്തിൽ അനശ്വര രാജനും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചിരുന്നത്.

നിഗൂഢതകൾ ഒളിപ്പിച്ചെത്തിയ സെക്കൻഡ് ലുക്കും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്,

മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്‌,

പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം,

സംഘട്ടനം: ഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

#Malayalam #favorite #stars #different #looks #Rekhachitram #getting #ready #release #January

Next TV

Related Stories
#Meenaganesh | 'ചിരട്ടയെടുത്ത് തെണ്ടാനാണ് മകന്‍ പറഞ്ഞത് അമ്മയെ വേണ്ട, ദേഹോപദ്രവം വരെ ഏല്‍പ്പിച്ചു';  അവസാന കാലത്തെ പറ്റി നടി മീന പറഞ്ഞത്

Dec 19, 2024 01:28 PM

#Meenaganesh | 'ചിരട്ടയെടുത്ത് തെണ്ടാനാണ് മകന്‍ പറഞ്ഞത് അമ്മയെ വേണ്ട, ദേഹോപദ്രവം വരെ ഏല്‍പ്പിച്ചു'; അവസാന കാലത്തെ പറ്റി നടി മീന പറഞ്ഞത്

ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷം തനിക്ക് ദുരിത ജീവിതമായിരുന്നു എന്ന് മുന്‍പ് പലപ്പോഴും മീന തുറന്നു...

Read More >>
#Meenaganesh | 'മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം തുടങ്ങി, ജീവിതം മടുത്തു, മരിച്ചാൽ മതിയെന്നാണ് ചിന്തിക്കുന്നത്; മണി ഉണ്ടായിരുന്നെങ്കിൽ'

Dec 19, 2024 11:55 AM

#Meenaganesh | 'മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം തുടങ്ങി, ജീവിതം മടുത്തു, മരിച്ചാൽ മതിയെന്നാണ് ചിന്തിക്കുന്നത്; മണി ഉണ്ടായിരുന്നെങ്കിൽ'

വാർധക്യം കുടുംബത്തോടൊപ്പം ചിലവഴിച്ച് സന്തോഷവതിയായി ഇരിക്കുന്ന മീനയെ കാണാനാണ് പ്രേക്ഷകർ...

Read More >>
#productionnumberone | വർഷാ വാസുദേവിന്റെ സംവിധാനം; ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം ആരംഭിച്ചു

Dec 19, 2024 10:44 AM

#productionnumberone | വർഷാ വാസുദേവിന്റെ സംവിധാനം; ഇന്ദ്രൻസും മധുബാലയും ഒരുമിക്കുന്ന പ്രൊഡക്ഷൻ നമ്പർ1ന്റെ ചിത്രീകരണം ആരംഭിച്ചു

മലയാളത്തിൽ കുറെ വർഷക്കാലത്തെ ഇടവേളക്കു ശേഷമാണ് ശക്തമായ കേന്ദ്ര കഥാപാത്രത്തിൽ മധുബാല...

Read More >>
#MeenaGanesh | പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു

Dec 19, 2024 07:52 AM

#MeenaGanesh | പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു

200-ൽ പരം സിനിമകളിലും, 25-ൽ പരം സീരിയലുകളിലും നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്....

Read More >>
#Adujeevitham | ഓസ്‌കര്‍ അന്തിമപട്ടികയിൽ നിന്നും ആടുജീവിതത്തിലെ പാട്ടുകൾ പുറത്ത്

Dec 18, 2024 10:53 PM

#Adujeevitham | ഓസ്‌കര്‍ അന്തിമപട്ടികയിൽ നിന്നും ആടുജീവിതത്തിലെ പാട്ടുകൾ പുറത്ത്

ചിത്രത്തിലെ രണ്ട് ഗാനവും പശ്ചാത്തല സംഗീതവും പ്രാഥമിക പട്ടികയില്‍ നിന്നും പുറത്തായത്...

Read More >>
Top Stories

News Roundup