(moviemax.in) തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷും ദീര്‍ഘകാലസുഹൃത്തായ ആന്റണി തട്ടിലും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കീര്‍ത്തിക്കും ആന്റണിക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവും നടന്‍ വിജയുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ജഗദീഷ് പളനിസാമി.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മനോഹരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് തന്നെ കീര്‍ത്തിയുടെ വിവാഹം പ്ലാന്‍ ചെയ്തിരുന്നുവെന്ന് കുറിപ്പില്‍ ജഗദീഷ് പറയുന്നു.
''സ്വപ്‌നങ്ങള്‍ക്ക് അപ്പുറത്തുള്ള കഥ. 2015ല്‍ നമ്മള്‍ പരസ്പരം വെറുത്തിരുന്നു. എന്നാല്‍ പിന്നീട് മറ്റാര്‍ക്കും പറ്റാത്ത മികച്ച സഹോദര ബന്ധം ഉണ്ടാക്കാന്‍ സാധിച്ചു.
ഇന്ന് നീ എനിക്ക് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഭാഗമാണ്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മളൊരുമിച്ച് നിന്റെ കല്യാണം പ്ലാന്‍ ചെയ്തത് ഇപ്പോഴും ഓര്‍ക്കുന്നു.
ഞാനല്ലാതെ മറ്റാര്‍ക്കാണ് നിന്റെ വിവാഹ ദിനത്തില്‍ ഇത്രയധികം സന്തോഷിക്കാന്‍ പറ്റുന്നത്. 10 വര്‍ഷമായി കാണുന്ന സ്വപ്‌നത്തില്‍ ജീവിക്കുന്ന നിമിഷമാണ് നിന്റെ കല്യാണം.
കീര്‍ത്തിയെ വിവാഹം കഴിക്കുന്നയാള്‍ ഭാഗ്യവാനായിരിക്കുമെന്നാണ് ആന്റണിയെ കണ്ടുമുട്ടുന്നത് വരെ വിചാരിച്ചിരുന്നത്. എന്നാല്‍ ആന്റണിയെ പോലെ ഒരുവനെ ലഭിച്ചതില്‍ കീര്‍ത്തി ഭാഗ്യവതിയാണ്.
അഭിനന്ദനങ്ങള്‍- കണ്ണട വെച്ചിരിക്കുന്നത് കണ്ണുനീര്‍ മറച്ചുവെയ്ക്കാനാണ്'' -ജഗദീഷ് കുറിച്ചു
2015-ന്റെ പകുതിയോടെയാണ് ജഗദീഷ് വിജയുടെ മാനേജറായി വരുന്നത്. കീര്‍ത്തി സുരേഷ്, സാമന്ത, രശ്മിക മന്ദാന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. കീര്‍ത്തി സുരേഷിന്റെ പുതിയ ചിത്രമായ റിവോള്‍വര്‍ റീത്ത ജഗദീഷിന്റെ ബാനറിന് കീഴില്‍ വരുന്ന ചിത്രമാണ്.
എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്ഗോവയില്‍ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു. വിജയ്, നാനി, തൃഷ തുടങ്ങി നിരവധി പേര്‍ ചടങ്ങിലെത്തി.
#Keerthi's #wedding #planned #10 #years #advance #lucky #Antony #JagadishPalanisamy