(moviemax.in) നാടകത്തിലൂടെ സിനിമയിലെത്തി പിന്നീട് മലയാള സിനിമയില്‍ അമ്മ കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായിരുന്ന നടി മീന ഗണേഷിന്റെ വിയോഗമുണ്ടായ വേദനയിലാണ് സിനിമലോകം.
ഏറെക്കാലമായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. ഭര്‍ത്താവിന്റെ വേര്‍പാടിനു ശേഷം തനിക്ക് ദുരിത ജീവിതമായിരുന്നു എന്ന് മുന്‍പ് പലപ്പോഴും മീന തുറന്നു പറഞ്ഞിരുന്നു.
ഇടയ്ക്ക് മകനില്‍ നിന്നും ദുരനുഭവം ഉണ്ടായതിനെ പറ്റിയും അന്ന് പോലീസ് സ്റ്റേഷനില്‍ അടക്കം പരാതിയുമായി നടി എത്തിയിരുന്നു. തന്റെ വിഷമങ്ങളെ കുറിച്ച് മീന പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
'മകന്റെ കല്യാണം കഴിഞ്ഞപ്പോള്‍ അമ്മയെ വേണ്ട. അതിന് പരമാവധി എന്നെ ദ്രോഹിച്ചു. ദേഹോപദ്രവം വരെ ഉണ്ടായി. അങ്ങനെ ചെയ്തിട്ടില്ലെന്നാണ് അവന്‍ പറയുന്നത്.
അസുഖബാധിതയായതിനാല്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും മരുന്നു കഴിക്കുകയും ഒക്കെ വേണം. ചിലപ്പോള്‍ ഭക്ഷണം പോലും എനിക്ക് വേണ്ട ചിരട്ട എടുത്തു തെണ്ടാന്‍ പോകാനാണ് മകന്‍ പറഞ്ഞതെന്നാണ് മീന പറഞ്ഞത്...' എന്നൊക്കെയാണ് മകനെതിരെ പരാതിയായി,' നടി മീന പറഞ്ഞത്.
എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണകള്‍ ആണെന്നാണ് മകന്റെ അഭിപ്രായം. അമ്മയെ നല്ല രീതിയിലാണ് ഞങ്ങള്‍ നോക്കുന്നതെന്ന് മകന്‍ മുന്‍പ് പറഞ്ഞിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.
അതേ സമയം ഭര്‍ത്താവ് ഗണേശിനെ കുറിച്ചും മീന പറഞ്ഞിരുന്നു. 'താനും ഗണേശേട്ടനും ആറുവര്‍ഷം പ്രണയിച്ചതിന് ശേഷം ഒരുപാട് വിവാദങ്ങളിലൂടെയാണ് വിവാഹിതരായത്.
ഗണേശേട്ടന്‍ നാടക സംവിധായകനും നടനും ഒക്കെയായിരുന്നു. ഞങ്ങളുടെ ബന്ധം അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു.
നാടകത്തിന് പോകുന്നതുകൊണ്ട് നാട്ടില്‍ പലരും എന്നെ കളിയാക്കും. എന്നാല്‍ നിങ്ങള്‍ വന്ന് എന്റെ കുടുംബം നോക്ക് എന്ന് ഞാന്‍ അവരോട് പറയും. അന്നെനിക്ക് നല്ല വാക്ക് സാമര്‍ത്ഥ്യം ആയിരുന്നു എന്ന് മീന പറയുന്നു.
അക്കാലത്ത് നാടകത്തിന് പോകുന്നവരൊക്കെ മോശക്കാരാണെന്നാണ് ആളുകള്‍ പറയുക. എന്നിട്ടും ഞങ്ങള്‍ ആ പ്രണയത്തില്‍ ഉറച്ചുനിന്നു.
വിവാഹത്തിന് ശേഷമാണ് ഷൊര്‍ണൂരിലേക്ക് വരുന്നത്. ഭര്‍ത്താവിന്റേത് പെട്ടെന്നുള്ള മരണമായിരുന്നു. ഞാനന്ന് പാലക്കാട് ഉള്ള മകളുടെ അടുത്താണ്.
മകള്‍ പ്രസവിച്ച് കിടക്കുന്ന സമയം അതിനൊപ്പം എനിക്ക് ഷൂട്ടിങ്ങും ഉണ്ടായിരുന്നു. ഭര്‍ത്താവിന് സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് അടുത്ത വീട്ടിലെ കുട്ടി വിളിച്ചു പറഞ്ഞിരുന്നു.
പിന്നെ അറിഞ്ഞത് അദ്ദേഹം പോയി എന്നാണ്. ഇക്കാര്യം അറിഞ്ഞ് നടന്മാരായ മുകേഷും ജഗദീഷും ഒക്കെ വീട്ടില്‍ വന്നു. വേറെയും സിനിമക്കാര്‍ വന്നിരുന്നു. ആരൊക്കെ ഉണ്ടായിട്ടും കാര്യമില്ലല്ലോ പോയത് പോയി എന്നും മീന പറഞ്ഞു.
#not #want #mother #even #physically #harmed #Actress #Meena #said #about #last #time