Dec 19, 2024 07:40 PM

സിനിമാ, സീരിയൽ താരം മീന ഗണേഷിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. ഷൊർണൂർ ശാന്തിതീരത്ത് വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

താരസംഘടന എഎംഎംഎയ്ക്ക് വേണ്ടി നടൻ ശിവജി ഗുരുവായൂർ ആദരാഞ്ജലി അർപ്പിച്ചു.

ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു മീന ഗണേഷിന്റെ അന്ത്യം.

മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.

നിരവധി സിനിമകളിലും സീരിയലുകളിലും നാടകങ്ങളിലും മീന ഗണേഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, മീശമാധവൻ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

#Farewell #dear #actress #funeral #rites #MeenaGanesh #completed

Next TV

Top Stories