നടി അമല പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമായ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞവര്‍ഷം രണ്ടാമതും വിവാഹിതയായ നടി ഈ വര്‍ഷം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് ജഗദ്ദ് ദേശായിക്കൊപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന്റെ സന്തോഷമാണ് അമല പങ്കുവെച്ചത്.
ഒരു കായലിന് നടുവില്‍ പ്രത്യേകമായി അമലയ്ക്ക് സര്‍പ്രൈസ് ഒരുക്കിയാണ് ജഗദ് ഞെട്ടിച്ചത്. എന്റെ മുന്‍കാമുകന്‍മാരൊക്കെ എങ്ങനെയാണ് സ്‌നേഹിക്കേണ്ടതെന്ന് ഇതിലൂടെ കണ്ടുപഠിക്കണമെന്ന് അമല പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ വാര്‍ഷികത്തിനും അമല തിരഞ്ഞെടുത്ത വസ്ത്രമാണ് ചിലരെ ചൊടിപ്പിച്ചത്.
അമലയുടെ പോസ്റ്റിന് താഴെ കമന്റുമായി ഭര്‍ത്താവും എത്തിയിരുന്നു. 'എന്റെ പ്രിയതമേ... നിന്റെ വാക്കുകള്‍ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തെ അര്‍ത്ഥമാക്കുന്നു. നിങ്ങളോടൊപ്പം ശാശ്വതമായ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നത് സന്തോഷകരമാണ്.
ഒരുമിച്ച് നിരവധി സാഹസികതകളും ആശ്ചര്യങ്ങളുമിതാ... നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും ഒരു നിധി പോലെയാണ്. ഞങ്ങള്‍ പങ്കിട്ട എല്ലാ സാഹസങ്ങള്‍ക്കും ഞാന്‍ നന്ദിയുള്ളവനാണ്. വര്‍ഷങ്ങളുടെ സ്‌നേഹം, ചിരി, മറക്കാനാവാത്ത ഓര്‍മ്മകള്‍ എന്നിവ ഇതാ... നിന്നെ ഞാന്‍ അനന്തമായി സ്‌നേഹിക്കുന്നു! എന്നാണ് ജഗദ് എഴുതിയിരിക്കുന്നത്.
കുറച്ച് എക്‌സ്‌പെന്‍സിവ് വെഡിങ് ആനിവേഴ്‌സറി ആണല്ലോ എന്നാണ് അമലയോട് ആരാധകര്‍ ചോദിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുന്ന രീതി മനോഹരമാണ്. ഞാന്‍ 9 മാസം പ്രായമുള്ള കുട്ടിയുടെ അമ്മയാണ്. വിധികള്‍ കാരണം ഇപ്പോഴും എന്റെ ശരീരത്തെ വിലമതിക്കാനോ നന്നായി വസ്ത്രം ധരിക്കാനോ കഴിയില്ല. എന്നാല്‍ ശരിക്കും നിങ്ങളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണെന്നാണ് ഒരു ആരാധിക അമലയോട് പറയുന്നത്.
പക്ഷേ ഭൂരിഭാഗം പേരും നടിയെ കുറ്റപ്പെടുത്തി കൊണ്ടാണ് എത്തിയത്. 'എന്തിനാണ് മുന്‍കാമുകന്മാരെ ഈ പ്രണയത്തിനിടയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണ്. എല്ലാവരുടെയും സ്‌നേഹം ഒരു പോലെ ആയിരിക്കില്ല. ഇപ്പോഴത്തെ ഭര്‍ത്താവ് നിങ്ങളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. സ്‌നേഹം കിട്ടിയില്ലെങ്കില്‍ അതിന് നിങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നങ്ങളും ഉണ്ടാവാം.'
വെഡ്ഡിങ് ആനിവേഴ്‌സറി എന്ന് പറയുന്നത് ഇങ്ങനെ മാറും കാണിച്ച് ഫോട്ടോഷേൂട്ട് നടത്തുന്നതാണോ? മര്യാദയ്ക്ക് വസ്ത്രം ധരിച്ചു വന്നെങ്കില്‍ കൊള്ളാമായിരുന്നു. ആരെങ്കിലും ശ്രദ്ധിച്ചോ അമല പോള്‍ രണ്ടാമതും ഗര്‍ഭിണിയാണ്, വയര്‍ കണ്ടോ... എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
#amalapaul #get #negative #comments #her #wedding #anniversary #celebration #hubby