#ExtraDecent | അങ്കിത് മേനോൻ ഒരുക്കിയ ഇ ഡിയുടെ എക്സ്ട്രാ ഡീസന്റ് പ്രൊമോ സോങ്

#ExtraDecent | അങ്കിത് മേനോൻ ഒരുക്കിയ ഇ ഡിയുടെ എക്സ്ട്രാ ഡീസന്റ് പ്രൊമോ സോങ്
Dec 6, 2024 10:47 AM | By Athira V

ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനായി ഡിസംബർ 20 നു തിയേറ്ററുകളിലേക്കെത്തുന്ന ഇ ഡി യുടെ എക്സ്ട്രാ ഡീസന്റ് പ്രൊമോ സോങ് റിലീസായി.

അങ്കിത് മേനോന്റെ സംഗീത സംവിധാനത്തിൽ വൈക്കം വിജയലക്ഷ്മി, തിരുമാലി, അങ്കിത് മേനോൻ എന്നിവരാണ് നരഭോജി എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

മണിക്കൂറുകൾക്കുള്ളിൽ ഗാനം യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി. വിനായക് ശശി കുമാറും തിരുമാലിയും ചേർന്നാണ് ചിത്രത്തിന് വരികൾ എഴുതിയത്.

സോഷ്യൽ മീഡിയയിൽ തരംഗമായ ഇ ഡി യുടെ ട്രെയ്ലറിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്‌ , ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌.സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് ഇ ഡി യിൽ കാഴ്ചവയ്ക്കുന്നത്.

വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്,അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്. ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ ഇവരാണ്.

കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.


#ED #ExtraDecent #Promo #Song #Narabhoji #composed #AnkitMenon #released

Next TV

Related Stories
'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

Jan 17, 2026 09:56 AM

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന് സൂചനകൾ

'അടുത്തത് എട്ടിന്റെ പണിയുമായി വരാം'; ലാലേട്ടൻ നൽകിയ ഉറപ്പ്, സീസൺ 8 നേരത്തെ എത്തുമെന്ന്...

Read More >>
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories