#PayalKapadia | ഐഎഫ്എഫ്‌കെ 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡ് പായൽ കപാഡിയയ്ക്ക്

#PayalKapadia | ഐഎഫ്എഫ്‌കെ 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡ് പായൽ കപാഡിയയ്ക്ക്
Dec 5, 2024 10:30 PM | By VIPIN P V

ബോളിവുഡ് സംവിധായിക പായൽ കപാഡിയയ്ക്ക് 29-ാമത് ഐഎഫ്എഫ്‌കെ പുരസ്‌കാരം. സിനിമയെ സമരായുധമാക്കിയ ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബർ 20ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

കാൻ ചലച്ചിത്ര മേളയിലെ ഗ്രാൻഡ് പ്രീ ജേതാവാണ് പായൽ കപാഡിയ. ഈ അംഗീകാരം നേടുന്ന ഏക ഇന്ത്യൻ സംവിധായിക കൂടിയാണ് അവർ. 'ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിലൂടെയായിരുന്നു അഭിമാനകരമായ നേട്ടം.

നടനും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചതിനെതിരെ നടന്ന സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു പായൽ.

സമരത്തിന്റെ പേരിൽ അറസ്റ്റ് വരിക്കുകയും ചെയ്തു. പായൽ സംവിധാനം ചെയ്ത 'പ്രഭയായി നിനച്ചതെല്ലാം' ഇത്തവണ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

സമൂഹത്തിലെ അനീതികൾക്കെതിരെ സിനിമ ആയുധമാക്കി പോരാടുന്ന ചലച്ചിത്ര പ്രവർത്തകർക്കുള്ള ആദരമായി 26-ാമത് ഐഎഫ്എഫ്‌കെയിലാണ് 'സ്പിരിറ്റ് ഓഫ് ദ സിനിമ' അവാർഡ് ആരംഭിച്ചത്.

കുർദ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്. ഇറാൻ സംവിധായിക മഹ്നാസ് മുഹമ്മദി, കെനിയൻ സംവിധായിക വനൂരി കഹിയു എന്നിവരാണു മറ്റു ജേതാക്കൾ.

#IFFK #Spirit #Cinema #Award #PayalKapadia

Next TV

Related Stories
ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

Jan 16, 2026 07:25 PM

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്

ജെ.സി ഡാനിയേല്‍ പുരസ്കാരം നടി...

Read More >>
'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

Jan 16, 2026 01:22 PM

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച് പാർവതി

'എന്നെ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് പോലും ഞാൻ വിചാരിച്ചു, ആത്മഹത്യാ പ്രവണതകളും ഉണ്ടായിരുന്നു' മാനസികാരോഗ്യത്തെ കുറിച്ച്...

Read More >>
Top Stories