#mareenamichael | 'ശ്രീകണ്ഠൻ നായർ സാറും പേളിയും തമ്മിൽ....; 'പേളി വിളിച്ചു, എന്നെ ഇൻസൾട്ട് ചെയ്ത് സംസാരിച്ചിട്ട് കോൾ കട്ട് ചെയ്തു -മെറീന

#mareenamichael | 'ശ്രീകണ്ഠൻ നായർ സാറും പേളിയും തമ്മിൽ....; 'പേളി വിളിച്ചു, എന്നെ ഇൻസൾട്ട് ചെയ്ത് സംസാരിച്ചിട്ട് കോൾ കട്ട് ചെയ്തു -മെറീന
Dec 4, 2024 05:05 PM | By Athira V

ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെയാണ് യുവ നടിയും മോഡലുമായ മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയത്. താനാണ് ​ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതിൽ നിന്നും പിന്മാറി എന്നാണ് മെറീന പറഞ്ഞത്. തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് ആ പ്രമുഖയായ അവതാരകയെന്നും മെറീന പറഞ്ഞിരുന്നു. പിന്നീട് മെറീന പറഞ്ഞ അവതാരക പേളിയാണെന്ന് സോഷ്യൽമീഡിയ കണ്ടെത്തി.

ഈ വിഷയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയായപ്പോൾ പേളിയും പ്രതികരിച്ച് എത്തിയിരുന്നു. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു ഷോയിൽ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകർക്കില്ല ഷോ പ്രൊഡ്യൂസർക്കാണെന്നുമാണ് പേളി പറഞ്ഞത്.


ഷോയുടെ ഭാരവാഹികൾ തന്നേയും മെറീനയേയും ആശയ കുഴപ്പത്തിലാക്കിയതാണെന്നുമാണ് പേളി പറഞ്ഞത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കിട്ട വിശദീകരണം പേളി പിന്നീട് നീക്കം ചെയ്തു.

ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് തന്നെ പേളി കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും എന്നാൽ മോശമായി സംസാരിച്ച് ഫോൺ കോൾ കട്ട് ചെയ്ത് പോവുകയാണുണ്ടായതെന്നും അപമാനിക്കുന്ന തരത്തിലാണ് പേളി സംസാരിച്ചതെന്നും മെറീന പറയുന്നു.

പേളിയുടെ ഫോൺ കോളുമായി ബന്ധപ്പെട്ടുള്ള മെറീനയുടെ വിശദീകരണം വിവി ഹിയർ എന്ന യുട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. മെറീന പേളിയുടെ ഫോൺ കോൾ വന്നതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

പേളിയുടെ റെസ്പോൺസ് കണ്ടിരുന്നു. ഇന്നലെ മുതൽ ഒരുപാട് ഓൺലൈൻ മീഡിയയിൽ നിന്നും മറ്റും എനിക്ക് കോൾ വരുന്നുണ്ട്. ആരുടെ കോളും ഞാൻ എടുത്തിട്ടില്ല. ആരുടേയും പേര് പറയാനോ അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്ലോക്ക് ചെയ്യാനോ ഒന്നും ഉദ്ദേശിച്ചല്ല അന്നത്തെ സംഭവം ഞാൻ വെളിപ്പെടുത്തിയത്.

ഇങ്ങനൊരു അനുഭവം ഉണ്ടായപ്പോൾ അതുമായി ബന്ധപ്പെട്ടുള്ള എക്സ്പ്ലനേഷൻ ചോദിക്കുമ്പോൾ നമ്മൾ അത് പറയുമല്ലോ. പേര് പറയാതെ സംഭവം മാത്രമാണ് ഞാൻ പറഞ്ഞത്. പേളി എന്നെ സാനിഫ് എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഫോണിൽ നിന്നും വിളിച്ചിരുന്നു. എന്നെ ഡയറക്ട് പോലുമല്ല വിളിച്ചത്. എന്നോട് സംസാരിച്ചു. ഒരുപാട് കൺവിൻസ് ചെയ്യിക്കാൻ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചത്. എനിക്ക് അങ്ങനെയാണ് തോന്നിയത്.


ഫ്ലവേഴ്സിലെ കട്ടുറുമ്പ് എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠൻ നായർ സാറും പേളിയും തമ്മിൽ ഇഷ്യൂസ് ഉണ്ടായിരുന്നു. അത് സംസാരിക്കുമ്പോഴാണ് ഞാനുമായിട്ടുള്ള പ്രശ്നത്തെ കുറിച്ച് ചാനലിന്റെ പ്രോ​ഗ്രാം പ്രൊഡ്യൂസർ പറഞ്ഞത്. സ്വാസികയും ഉണ്ടായിരുന്നു. അപ്പോഴാണ് പുള്ളിക്കാരിക്ക് എന്നോട് പ്രശ്നമുണ്ടെന്ന് ഞാൻ അറിഞ്ഞത്.

പക്ഷെ പുറത്ത് നിന്ന് കാണുമ്പോഴൊക്കെ പുള്ളിക്കാരി ഭയങ്കര വ്യത്യസ്തമായി പെരുമാറും. പുള്ളിക്കാരി കല്യാണത്തിന് എന്നെ വിളിച്ചിരുന്നു. വലിയ വിളിയൊന്നുമായിരുന്നില്ല. പക്ഷെ ഞാൻ ചുമ്മ പോയി. എനിക്ക് അവരോട് പ്രശ്നമില്ലെന്ന് കരുതിക്കോട്ടെയെന്ന് വിചാരിച്ചാണ് പോയത്. അതൊന്നും വർക്കൗട്ടായിട്ടില്ല. പിന്നെ ആ സംഭവം ചാനലുകാർ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കേണ്ട ആവശ്യം എനിക്കില്ല.

കാരണം പുള്ളിക്കാരി തന്നെ വേറൊരു ആർട്ടിസ്റ്റിന്റെ എടുത്ത് ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്. മുംബൈ ടാക്സിയിൽ ഇവരെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതും പുള്ളിക്കാരിക്ക് പ്രശ്നമായിട്ടുണ്ട്.

പിന്നെ എല്ലാം മനുഷ്യസഹജമാണ്. ശ്രീകണ്ഠൻ നായർ സാറുമായി പ്രശ്നമൊന്നുമില്ലെന്നും പുള്ളിക്കാരി ഫോൺ വിളിച്ചപ്പോൾ പറഞ്ഞു. അപ്പോൾ തന്നെ പുള്ളിക്കാരി സത്യമല്ല പറയുന്നതെന്ന് എനിക്ക് തോന്നി.

പുള്ളിക്കാരി എന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ കുഴപ്പമൊന്നുമില്ലെന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. പക്ഷെ പുള്ളിക്കാരി മോശമായി എന്നോട് സംസാരിച്ചിട്ടാണ് കോൾ അവസാനിപ്പിച്ചത്.

ഞാൻ ഇപ്പോഴും ഇന്റസ്ട്രിയിൽ എക്സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് പുള്ളിക്കാരിക്ക് അറിയില്ലായിരുന്നുവെന്നൊക്കെ സംസാരിച്ച് ഇൻസൾട്ട് ചെയ്തിട്ടാണ് കോൾ കട്ട് ചെയ്തത്. പക്ഷെ എനിക്ക് പരാതിയില്ല എന്നാണ് മെറീന മൈക്കിൾ പറഞ്ഞത്.

#mareenamichael #alleges #insult #pearlemaaney #over #phone #call #full #explanation #revealed #inside

Next TV

Related Stories
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-