#nayantharabeyondthefairytale | 'നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍'; ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി

#nayantharabeyondthefairytale |  'നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍'; ഡോക്യുമെന്‍ററിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി
Nov 28, 2024 03:32 PM | By akhilap

(moviemax.in) നയൻതാരയുടെ വിവാഹ ഡോക്യൂമെന്ററി ആയ 'നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍' നെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശോഭ ഡേ.സെലിബ്രിറ്റികൾക്ക് അവരുടെ വിവാഹദൃശ്യങ്ങൾ ഇതുപോലെ വിറ്റ് കാശാക്കാം എന്നല്ലാതെ മറ്റൊരു പ്രത്യേകതയും ചിത്രത്തിനില്ലെന്നും ശോഭാ ഡേ കുറിച്ചു.

നയൻതാരയുടെയും വിഘ്‌നേശിനെയും കല്യാണം കഴിഞ്ഞ് എട്ടു വർഷത്തിന് ശേഷമാണ് ഡോക്യൂമെന്ററി നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്.

കൊട്ടിഘോഷിക്കപ്പെട്ട യാതൊന്നും ആ ഡോക്യുമെന്ററിയിൽ ഇല്ലെന്നും സെലിബ്രിറ്റികൾക്ക് അവരുടെ വിവാഹദൃശ്യങ്ങൾ ഇതുപോലെ വിറ്റ് കാശാക്കാം എന്നല്ലാതെ മറ്റൊരു പ്രത്യേകതയും ചിത്രത്തിനില്ലെന്നും ശോഭാ ഡേ കുറിച്ചു.

നയൻതാരയെ കടുത്ത ഭാഷയിൽ പരിഹസിച്ചാണ് ശോഭ ഡേയുടെ കുറിപ്പ്. ‘‘ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്ലിക്സിലെ ബിയോണ്ട് ദ് ഫെയറിടെയ്​ലിന്‍റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല.

വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്‍ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി.

'എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. എന്ത് കഷ്ടമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു,’’ ശോഭ ഡേ കുറിച്ചു.

ഡോക്യുമെന്ററിയിലെ ദൃശ്യങ്ങളെച്ചൊല്ലി നയൻതാര–ധനുഷ് ഏറ്റുമുട്ടൽ കോടതി വരെ എത്തിനിൽക്കുന്നതിന് ഇടയിലാണ് ഡോക്യുമെന്ററിക്ക് നിലവാരമില്ലെന്ന അഭിപ്രായപ്രകടനവുമായി ശോഭ ഡേയുടെ പോസ്റ്റ്.

വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാരയെ കേന്ദ്രകഥാപാത്രമാക്കി ധനുഷ് നിർമിച്ച 'നാനും റൗഡി താന്‍' സിനിമയുടെ ദൃശ്യങ്ങളെച്ചൊല്ലിയാണ് ആദ്യം വിവാദം ഉടലെടുത്തത്.

സിനിമയുടെ പിന്നാമ്പുറ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ധനുഷ് പത്തു കോടി രൂപ നഷ്ടപരിഹാം ആവശ്യപ്പെട്ടിരുന്നു.

നയൻതാരയുടെ വ്യക്തിജീവിതത്തിലെ ഇതുവരെ പറയാത്ത പല കാര്യങ്ങളും ഡോക്യുമെന്ററിയിൽ തുറന്നു പറഞ്ഞത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

എന്നാൽ, അത്തരം ചില വെളിപ്പെടുത്തലുകൾ അല്ലാതെ മറ്റൊന്നും ആ ഡോക്യുമെന്ററിയിൽ ഇല്ലെന്നായിരുന്നു വിമർശകർ അഭിപ്രായപ്പെട്ടത്.





#nayantharabeyondthefairytale #documentry #writer #strongly #criticized #documentary

Next TV

Related Stories
'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

Nov 9, 2025 04:12 PM

'വിരൽ കടിച്ച് വിവാദം!'— പ്രഭുദേവയുടെ 'വൂൾഫ്' സിനിമയിലെ പാട്ട് സോഷ്യൽ മീഡിയയിൽ തീപിടിക്കുന്നു!

'വൂൾഫ്' , ഏറ്റവും പുതിയ തമിഴ്ഗാനങ്ങൾ, അനസൂയ ഭരദ്വാജ് , ഹരിചരൺ, പ്രഭുദേവയുടെ കാൽ കടിച്ചു...

Read More >>
താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

Nov 8, 2025 02:34 PM

താൻ ബോഡി ഷേമിംങ് ചെയ്തില്ല, തൻ്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു: ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ

ബോഡി ഷേമിംഗ്, നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്‌മിങ് , ഖേദം പ്രകടിപ്പിച്ച് യൂട്യൂബർ ആർ.എസ്...

Read More >>
Top Stories










News Roundup






https://moviemax.in/-