#Viral | മമ്മൂട്ടിക്കൊപ്പം ആന്റണി പെരുമ്പാവൂർ, മോഹൻലാലിനൊപ്പം ആന്റോ ജോസഫ്; അപ്രതീക്ഷിത 'ക്രോസ് ഓവർ'

#Viral | മമ്മൂട്ടിക്കൊപ്പം ആന്റണി പെരുമ്പാവൂർ, മോഹൻലാലിനൊപ്പം ആന്റോ ജോസഫ്; അപ്രതീക്ഷിത 'ക്രോസ് ഓവർ'
Nov 19, 2024 04:30 PM | By VIPIN P V

ർഷങ്ങളോളം സിനിമാ പ്രേമികൾ കാത്തിരുന്ന മുഹൂർത്തം, മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന സിനിമ...ഇതുമായി ബന്ധപ്പെട്ട അപ്ഡേഷനുകളാണ് സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോയിൻ ചെയ്യുന്നതിനായി മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയത് കഴിഞ്ഞ ദിവസമായിരുന്നു.

ഇപ്പോൾ മമ്മൂട്ടിയും കൊളംബോയിലെത്തിയിട്ടുണ്ട്. ഇരുവരുടേയും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലുമാണ്.

അതിനിടെ, മോഹൻലാല്‍ ആന്റോ ജോസഫിനൊപ്പവും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനൊപ്പവുമുള്ള ഫോട്ടോയും ശ്രദ്ധയാകർഷിക്കുന്നുണ്ട്.

ഇതിലെ രസകരമായ കണക്ഷൻ കണ്ടെത്തിയാണ് സോഷ്യൽമീഡിയയിൽ ചർച്ച.

കഴിഞ്ഞ ദിവസം മോഹൻലാൽ ശ്രീലങ്കയിലേക്ക് പോയപ്പോൾ അദ്ദേഹത്തിനൊപ്പം നിർമാതാവ് ആന്റോ ജോസഫുണ്ടായിരുന്നു. മമ്മൂട്ടിയുടെ സുഹൃത്തും മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവുമാണ് ആന്റോ ജോസഫ്.

അതേസമയം, ശ്രീലങ്കയിലേക്കുള്ള യാത്രയിൽ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നതാകട്ടെ മോഹൻലാലിന്റെ പ്രിയ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും. ഒരിക്കലും പ്രതീക്ഷിക്കാത്ത 'ക്രോസ് ഓവർ' എന്നാണ് സോഷ്യൽ മീഡിയയ്ക്ക് ഇതേപ്പറ്റി പറയാനുള്ളത്.

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് നടക്കുക.

എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബൻ അടക്കം വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

#AntonyPerumbavoor #Mammootty #AntonJoseph #Mohanlal #Unexpected #Crossover

Next TV

Related Stories
ഷൈനിൻ്റെ പിന്നാലെ പോവാനില്ലെന്ന് പൊലീസ്; ഹോട്ടലിൽ നിന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നും എസിപി

Apr 18, 2025 10:39 AM

ഷൈനിൻ്റെ പിന്നാലെ പോവാനില്ലെന്ന് പൊലീസ്; ഹോട്ടലിൽ നിന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നും എസിപി

ഷൈനിന് നോട്ടീസ് നൽകുന്ന കാര്യം മേലുദ്യോ​ഗസ്ഥരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
'കൂടെ കിടക്കുമോ? ബ്ലൗസ് ഒന്ന് ശരിയാക്കണമെന്ന് പറഞ്ഞപ്പോൾ ഞാനും കൂടി വരട്ടേയെന്ന്... ', നടിയെ  വിമർശിച്ച് മാലാ പാർവതി

Apr 18, 2025 10:37 AM

'കൂടെ കിടക്കുമോ? ബ്ലൗസ് ഒന്ന് ശരിയാക്കണമെന്ന് പറഞ്ഞപ്പോൾ ഞാനും കൂടി വരട്ടേയെന്ന്... ', നടിയെ വിമർശിച്ച് മാലാ പാർവതി

ഇത് മാനേജ് ചെയ്യാൻ പഠിക്കണം. അതൊരു സ്കില്ലാണ്. പ്രതികരിക്കണം... പക്ഷെ വഴക്ക് അല്ലാതെ കളി തമാശയായിട്ടൊക്കെ...

Read More >>
ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

Apr 18, 2025 08:48 AM

ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർനടപടികൾ...

Read More >>
'എന്നെ ട്രോളാൻ എനിക്ക് വേറൊരു പട്ടീടെ ആവശ്യോഇല്ല', ട്വന്റി 20യിലെ രംഗം സ്റ്റോറി വച്ച്  പരിഹാസം തുടർന്ന് ഷൈൻ

Apr 18, 2025 06:59 AM

'എന്നെ ട്രോളാൻ എനിക്ക് വേറൊരു പട്ടീടെ ആവശ്യോഇല്ല', ട്വന്റി 20യിലെ രംഗം സ്റ്റോറി വച്ച് പരിഹാസം തുടർന്ന് ഷൈൻ

ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ദേവരാജപ്രതാപ വർമ എന്ന കഥാപാത്രം ഹോട്ടല്‍ മുറിയില്‍നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന രംഗമാണ്...

Read More >>
കാണാമറയത്തിരുന്ന്  'സൂത്രവാക്യം' പോസ്റ്റര്‍ പുറത്തുവിട്ട് സൂത്രധാരൻ ഷൈന്‍ ടോം ചാക്കോ

Apr 17, 2025 09:19 PM

കാണാമറയത്തിരുന്ന് 'സൂത്രവാക്യം' പോസ്റ്റര്‍ പുറത്തുവിട്ട് സൂത്രധാരൻ ഷൈന്‍ ടോം ചാക്കോ

സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന്ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി...

Read More >>
Top Stories