(moviemax.in) എംജി ശ്രീകുമാറുമായുള്ള പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച് സംഗീത സംവിധായകനും ഗായകനുമായ രഞ്ജിന്‍ രാജ്. നേരത്തെ രഞ്ജിനെതിരെ എംജി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു.
മാളികപ്പുറം, ജോസഫ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ് രഞ്ജിന്‍ രാജ്.
''അദ്ദേഹം എന്റെ ഗുരുവാണ്. സ്റ്റാര്‍ സിംഗറില്‍ എന്റെ പാട്ട് ജഡ്ജ് ചെയ്തിട്ടുണ്ട്. വളരെ ക്ലോസായിരുന്നു. ഞാനും അദ്ദേഹവും ഒരു പരിപാടിയില്‍ പാടിയിട്ടുണ്ട്.
എന്റെ ശിഷ്യനാണെന്ന് സാര്‍ എല്ലായിടത്തും പറയുമായിരുന്നു. ഞാന്‍ ആദ്യമായി പാടിക്കുന്ന പ്ലേബാക്ക് സിംഗേഴ്‌സ് എംജി സാറും സുജാത ചേച്ചിയുമാണ്.
അന്ന് എന്റെ ശിഷ്യന് വേണ്ടിയാണ് പാടുന്നത് എന്ന് പറഞ്ഞ് പകുതി പ്രതിഫലം തിരിച്ചു കൊടുത്തിരുന്നു. അത്രയും സ്‌നേഹത്തോടെയിരുന്ന വ്യക്തിയാണ്.'' രഞ്ജിന്‍ പറയുന്നു.
അദേഹം വീഡിയോ ഇട്ടത് വളരെയധികം വേദനയുണ്ടാക്കി. തെറ്റിദ്ധാരണപ്പുറത്ത് സംഭവിച്ചതാണ്. ഒരു സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തെ കമ്മിറ്റ് ചെയ്തിരുന്നു.
സംവിധായകന്‍ പാട്ട് അദ്ദേഹത്തിന് അയച്ചു കൊടുത്തു. ശേഷം തന്നോട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ പറഞ്ഞു. വിളിക്കുന്നതിന് പകരം വോയ്‌സ് മെസേജ് അയക്കുകയാണ് ഞാന്‍ ചെയ്തത്.
അദ്ദേഹം തിരക്കിലാകുമെന്ന് കരുതിയാണ് മെസേജ് അയച്ചത്. അദ്ദേഹത്തെ ഫോണ്‍ വിളിക്കാന്‍ മാത്രം താന്‍ ആളായിട്ടില്ലെന്നാണ് കരുതുന്നതെന്നും രഞ്ജിന്‍ പറയുന്നു.
അദ്ദേഹം പതിനഞ്ചാം തിയ്യതി പാട്ട് റെക്കോര്‍ഡ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പതിനാലായിട്ടും പതിനഞ്ച് രാവിലെയായിട്ടും അദ്ദേഹം പ്രതികരിച്ചില്ല. അപ്പോഴാണ് സംവിധായകന്‍ തനിക്കൊരു സ്‌ക്രീന്‍ഷോട്ട് അയച്ചു തരുന്നത്.
ഡയറക്ടര്‍ എംജി സാറിനെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നുണ്ടായിരുന്നു. ആസ്‌ക് രഞ്ജിന്‍ സാര്‍ ടു കാള്‍ എന്നായിരുന്നു എംജി അദ്ദേഹത്തിന് അയച്ച മെസേജ് എന്നാണ് രഞ്ജിന്‍ പറയുന്നത്. തന്നെ രഞ്ജിന്‍ സാര്‍ എന്ന് വിളിക്കുന്നത് കളിയാക്കല്‍ ആയിരുന്നുവെന്നാണ് രഞ്ജിന്‍ പറയുന്നത്.
അത് കേട്ടതും തനിക്ക് ടെന്‍ഷനായി. അദ്ദേഹത്തിന് എന്തോ വിഷമമായി. അദ്ദേഹത്തെ പോലൊരു ഗായകനെ വിഷമിപ്പിക്കാന്‍ പാടില്ലെന്നും രഞ്ജിന്‍ പറയുന്നു. തുടര്‍ന്ന് താന്‍ എംജിയെ വിളിച്ചുവെങ്കിലും അദ്ദേഹം എടുത്തില്ലെന്നാണ് രഞ്ജിന്‍ പറയുന്നത്.
പിന്നീട് മാളികപ്പുറത്തിന്റെ സമയം ആയപ്പോള്‍ അഭിലാഷ് രഞ്ജിന്‍ ആണ് സംഗീതം ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ പാടില്ലെന്ന് എംജി പറഞ്ഞുവെന്നാണ് സംഗീത സംവിധായകന്‍ പറയുന്നത്.
തുടര്‍ന്ന് താന്‍ എംജിയെ വിളിക്കുകയും നടന്നത് അത്രയും പറഞ്ഞു. എന്താണ് തന്റെ ഭാഗത്ത് തെറ്റ് എന്ന് മനസിലാകുന്നില്ലെന്ന് പറഞ്ഞു.
അപേക്ഷിക്കുന്നത് പോലെയാണ് താന്‍ സംസാരിക്കുന്നത്. പാടാമെന്ന് എംജി സമ്മതിച്ചു. സിനിമ റിലീസാകാന്‍ എട്ട് ദിവസമോ മറ്റോ ആണ് ബാക്കിയുള്ളത്.
എംജി പ്രതിഫലമോ പാട്ടിന്റെ റൈറ്റ്‌സോ വേണമെന്ന് പറഞ്ഞു. റൈറ്റ്‌സ് നടക്കില്ലെന്നത് അദ്ദേഹത്തെ അറിയിച്ചു. ഒടുവില്‍ താന്‍ തന്നെ ആ പാട്ട് പാടേണ്ടി വന്നുവെന്നും രഞ്ജിന്‍ പറയുന്നു.
ഇപ്പോഴും തനിക്ക് എംജിയെക്കൊണ്ട് തന്റെ ഒരു പാട്ട് പാടിക്കണമെന്ന ആഗ്രഹമുണ്ടെന്നാണ് രഞ്ജിന്‍ പറയുന്നത്. തന്റെ ഭാഗത്തു നിന്നും എംജി ശ്രീകുമാറിനെ വിഷമിപ്പിക്കുന്ന എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
എംജിയുടെ വീഡിയോ തനിക്ക് വലിയ വിഷമമുണ്ടാക്കിയെന്നും രഞ്ജിന്‍ പറയുന്നുണ്ട്.
#Director #sent #screenshot #MGSreekumar #grudge #against #RanjinRaj