---
title: "#bhadran | കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും; ജോജുവിനെ പ്രശംസിച്ച് ഭഭ്രൻ"
english_title: "#roar #charcoal #fierceness #eye #Bhabran #praises #Joju"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249951/roar-charcoal-fierceness-eye-bhabran-praises-joju"
published_at: "2024-11-17T14:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739b418539b2_FF.jpg"
keywords: []
---

# #bhadran | കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും; ജോജുവിനെ പ്രശംസിച്ച് ഭഭ്രൻ

> **Lead Summary:** **ജോ**ജു ജോർജിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്ന് ഭഭ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**ജോ**ജു ജോർജിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്ന് ഭഭ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

ജോജു ആദ്യമായി സംവിധാനം ചെയ്ത പണി സിനിമ കണ്ടതിന് ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം.

ഭദ്രന്റെ കുറിപ്പ് ജോജു ജോര്‍ജ് തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ജോജുസംവിധാനം ചെയ്ത ചിത്രം പണി ഒക്ടോബർ 24 ആണ് തിയറ്ററുകളിലെത്തിയത്.മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. അതുപോലെ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249951/roar-charcoal-fierceness-eye-bhabran-praises-joju)