#Beenakumbalangi | ഗുരുതര രോ​ഗം ബാധിച്ച് ചികിത്സയിലാണ് നടി.... പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടന

#Beenakumbalangi |  ഗുരുതര രോ​ഗം ബാധിച്ച് ചികിത്സയിലാണ് നടി.... പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടന
2024-11-17T09:51:00 | By akhilap

(moviemax.in) നടി ബീന കുമ്പളങ്ങി എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് അത്ര പരിചിതം ആകണമെന്നില്ല.എന്നാൽ കല്യാണരാമനിലെ ഭവാനിയെ ആരും മറക്കില്ല.ഈ അടുത്ത് ഒരു അഭിമുഖത്തിലൂടെയായിരുന്നു അവരുടെ ജീവിതത്തിലെ പ്രതിസന്ധി മലയാളികൾ അറിഞ്ഞത്. അനിയത്തിയുടെയും ഭർത്താവിന്റെയും ഉപദ്രവം മൂലം വീട് വിട്ടിറങ്ങിയ ബീന കുമ്പളങ്ങി അ​ഗതി മന്ദിരത്തിലേക്ക് മാറിയിരുന്നു.ഇപ്പോഴിതാ ബീന കുമ്പളങ്ങിയുടെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചുള്ള വിവരം പങ്കുവെക്കുകയാണ് സീമ ജി നായർ.

ആശ്രയിക്കാനാരുമില്ലാത്ത ബീന കുമ്പളങ്ങിക്ക് താര സംഘടനയായ അമ്മ വീട് വെച്ച് നൽകിയിരുന്നു. എന്നാൽ ഈ വീട് ബന്ധുക്കൾ കൈക്കലാക്കുകയും ചെയ്തു. നടി സീമ ജി നായർ ഇടപെട്ടാണ് ബീന കുമ്പളങ്ങിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നീട് പൊലീസ് ഇടപെട്ട് വീട് തിരിച്ചെടുത്തു.

ഗുരുതര രോ​ഗം ബാധിച്ച് ചികിത്സയിലാണ് ബീന കുമ്പളങ്ങിയെന്ന് സീമ ജി നായർ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ നടിയെ സഹായിക്കുന്നത് അമ്മ സംഘടനയാണെന്നും സീമ ജി നായർ വ്യക്തമാക്കി. വലിയ സഹായങ്ങൾ ചെയ്യുന്ന അമ്മ സംഘടനയെ എതിർക്കുന്നവരെ സീമ വിമർശിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബീന കുമ്പളങ്ങിയുടെ പിറന്നാൾ ആയിരുന്നു.ഒരു വിഷ് നൽകാൻ പറ്റിയില്ല,കാരണം കഴിഞ്ഞ ദിവസം ഉണ്ടായ നാടക വണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു. പക്ഷെ ചേച്ചിയെ വീഡിയോ കോളിൽ വിളിച്ചു വിഷ് അറിയിച്ചിരുന്നു. ഇപ്പോൾ ചേച്ചി ഗുരുതരമായ ഒരു രോഗത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു. എല്ലാം അറിഞ്ഞു വന്നപ്പോൾ വൈകി പോയിരുന്നു. ഈ വൈകിയ വേളയിൽ ചേച്ചിക്ക് താങ്ങാവുന്നത് 'അമ്മ എന്ന സംഘടനയാണ്‌.

ഇതുവരെയുള്ള ചികിത്സ ചെലവ് വഹിക്കുന്നതും 'അമ്മ സംഘടനയാണ്‌. സത്യത്തിൽ ഇങ്ങനെ ഒരു സംഘടന ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്തേനേ. എത്രയോ പേർക്ക് താങ്ങായി 'അമ്മ നിൽക്കുന്നു. ഇപ്പോൾ മൂന്ന് ആർട്ടിസ്റ്റുകൾ ആണ് വിവിധ ആശുപത്രികളിൽ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോകുന്നത്. ഇതൊക്കെ ആർക്കറിയണം. എന്തേലും ഒരു പ്രശ്‍നം വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം മുഴുവനും അമ്മക്കാണ്.

സത്യത്തിൽ മനസ്സ് മടുത്തുപോയിരുന്നു. എത്രയോ പേർക്ക് അന്നവും മരുന്നും കൊടുക്കുന്നു. അവരെ സംരക്ഷിക്കുന്നു തല ചായ്ക്കാൻ ഒരിടം നൽകുന്നു. കല്ലെറിയണം അതാണ് എല്ലാർക്കും ഇഷ്ട്ടം. വാളെടുക്കുന്നവർ എല്ലാം വെളിച്ചപ്പാടാണ്. ഒരു സ്ഥാപനത്തിനെ നശിപ്പിക്കാൻ എളുപ്പമാണ്. എത്രയോ പേരുടെ ചോരയും വിയർപ്പും അധ്വാനവും ആണത്.

പ്രസംഗിച്ചവർ ആരും ഒരു നേരത്തെ മരുന്ന് മേടിച്ചുകൊടുക്കാൻ മുന്നിൽ ഇല്ല. അതിനും 'അമ്മ വേണം. നശിപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ഈ പ്രസ്ഥാനം ഉയിർത്തു എഴുന്നേൽക്കണം എഴുന്നേറ്റെ മതിയാവു. ചേച്ചീ, വൈകിയെങ്കിലും ഈ പേജിലൂടെ ഒരു പിറന്നാൾ ആശംസകൾ, സീമ ജി നായരുടെ കുറിപ്പിങ്ങനെ.











Content Highlight: #Actress #undergoing #treatment #serious #illness

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup