---
title: "#achusugandh | സാന്ത്വനത്തിലെ കണ്ണൻ  ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്"
english_title: "#Kannan #Santhavan #achusugandh  #now #director #First #short #film #audience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249874/kannan-santhavan-achusugandh-now-director-first-short-film-audience"
published_at: "2024-11-17T09:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739687588dd0_film.jpg"
keywords: []
---

# #achusugandh | സാന്ത്വനത്തിലെ കണ്ണൻ  ഇനി സംവിധായകന്‍; ആദ്യ ഷോര്‍ട്ട് ഫിലിം പ്രേക്ഷകരിലേക്ക്

> **Lead Summary:** ** ** സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ധ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു മുൻപ് തുറന്നു പറ‍ഞ്ഞിരുന്നു.

## Article Content

** ** സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അച്ചു സുഗന്ധ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് അച്ചു മുൻപ് തുറന്നു പറ‍ഞ്ഞിരുന്നു.

സാന്ത്വനത്തിലെ താരങ്ങളായ സജിനെയും ഗോപികയെയും പ്രധാന കഥാപാത്രങ്ങളാക്കി ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ടെന്നും അന്ന് അച്ചു അറിയിച്ചിരുന്നു. പെണ്ണിനെ ഇഷ്ടായോ എന്നാണ് ഷോര്‍ട്ട് ഫിലിമിന് പേരിട്ടത്. 

ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിച്ചെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് അച്ചു സുഗന്ത്. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഞങ്ങളുടെ 'പെണ്ണിനെ ഇഷ്ടായോ?' എന്ന കുഞ്ഞു ഷോർട്ട് ഫിലിം ഈ വരുന്ന 22-ാം തീയതി എന്റെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ആവുകയാണ്.

ഇതുവരെയുണ്ടായിരുന്ന സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പങ്കുവെച്ച് നടൻ പറഞ്ഞു.

നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തുന്നത്. ബാക്കി ഇനി പെണ്ണിനെ കണ്ടിട്ട് പറയാമെന്ന് ഒരാൾ കമന്റിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249874/kannan-santhavan-achusugandh-now-director-first-short-film-audience)