---
title: "#parikutty | സിനിമാതാരത്തിനൊപ്പം കോഴിക്കോട് സ്വദേശിയും, ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ"
english_title: "#two #arrested #mdma #ganja"
publisher: "moviemax.in"
canonical_url: "https://moviemax.in/news/249838/two-arrested-mdma-ganja-new"
published_at: "2024-11-16T23:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738d775026e5_1.jpg"
keywords: []
---

# #parikutty | സിനിമാതാരത്തിനൊപ്പം കോഴിക്കോട് സ്വദേശിയും, ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** ** മ**യക്കുമരുന്നുമായി സിനിമാതാരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.

## Article Content

** മ**യക്കുമരുന്നുമായി സിനിമാതാരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്.

സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തി.

ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിൽ മത്സരാർഥിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/249838/two-arrested-mdma-ganja-new)