Nov 11, 2024 09:44 AM

ഷാർജ: മഞ്ഞുമൽ ബോയ്സിനെതിരെ പെറുക്കി പരാമർശം നടത്തിയതിനെ പറ്റിയുള്ള ചോദ്യത്തിന് മലയാളി എഴുത്തുകാരെ പരിഹസിച്ച് എഴുത്തുകാരൻ ബി ജയമോഹൻ.

സ്വന്തം സത്വത്തെ വിമർശിച്ചാൽ പ്രകോപിതരാവുന്നവർ നിലവാരം ഇല്ലാത്തവരാണ് എന്നാണ് ജയമോഹൻ പ്രതികരിച്ചത്.

എഴുത്തുകാരൻ എന്ന നിലയിൽ തനിക്ക് ആരുടെയും അം​ഗീകാരം വേണ്ടായെന്നും ആര് എന്ത് പറഞ്ഞാലും തനിക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതികരിക്കവെയാണ് ജയമോഹന്റെ പ്രസ്താവന.

തമിഴ്നാട്ടിലെ എല്ലാ കാട്ടിലും ലിക്കർ നിരോധിച്ചതാണെന്നും, ഇല്ലീ​ഗല‍ായി കാട്ടിൽ കടന്നു കയറി ഇതൊക്കെ ചെയ്യുന്നവരെ നോർമലൈസ് ചെയ്യുകയും അവരെ നായകരാക്കി സിനിമ പിടിച്ച് നോ‌ർമലൈസ് ചെയ്യുന്നതിനുമെതിരെ ശക്തമായി പ്രതിക്ഷേധിക്കുക തന്നെ ചെയ്യുമെന്നും ജയമോഹൻ പറഞ്ഞു.

മലയാളം എഴുത്തുക്കാരന്മാരും ഇങ്ങനെയാണെന്നും അദ്ദേഹം പറയുന്നുണ്ട്.



പെറുക്കിയെന്നാൽ സിസ്റ്റത്തിൻ്റെയോ നിയമത്തിൻ്റയോ ഉള്ളിൽ നിൽക്കാത്ത ആൾ ആണെന്നാണ് താൻ ഉദ്ദേശിക്കുന്നതെന്നും ജയമോഹൻ പറഞ്ഞു. മഞ്ഞുമൽ ബോയ്സ് സിനിമയെ ആസ്പദമാക്കി മലയാളി യുവാക്കളെ പെറുക്കിയെന്ന് വിശേഷിച്ച് ജയമോഹന്റെ പരാമർശം വിവാദമായിരുന്നു.


#BJayamohan #mocking #Malayali #writers #against #manjumalboys

Next TV

Top Stories