#Suchithramohanlal | ഞാനും മായയും എപ്പോഴും വഴക്കാണ്,ഇടയ്ക്ക് ഏഷണി പറയാൻ അമ്മയുടെ അടുത്ത് പോകും -സുചിത്ര മോഹൻലാൽ

#Suchithramohanlal | ഞാനും മായയും  എപ്പോഴും വഴക്കാണ്,ഇടയ്ക്ക് ഏഷണി പറയാൻ അമ്മയുടെ അടുത്ത് പോകും  -സുചിത്ര മോഹൻലാൽ
Nov 10, 2024 07:22 PM | By akhilap

(moviemax.in) പൊതുവേ അഭിമുഖങ്ങളില്‍ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒന്നും തുറന്നു പറയാത്ത ആളാണ്

നടൻ മോഹന്‍ലാല്‍. ഭാര്യ സുചിത്ര മോഹന്‍ലാലും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വമാണ്.

മകൻ പ്രണവ് മോഹൻലാൽ സിനിമയിലേക്ക് വന്നിട്ടും ഇതുവരെയും ഒരു അഭിമുഖത്തിൽ പോലും മുഖം കാണിച്ചിട്ടില്ല .എന്നാലിപ്പോൾ മോഹൻലാൽ കുടുംബത്തിന്റെ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര മോഹൻലാൽ .

ഒരു അഭിമുഖത്തിലൂടെ വീട്ടില്‍ എല്ലാവരുടെയും ഭക്ഷണ രീതികളെ കുറിച്ചും മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ അമ്മയെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളാണ് സുചിത്ര പങ്കുവച്ചത് .

മോഹൻലാൽ പാചകം ചെയ്യുന്ന വീഡിയോസ് എല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞതാണ് .അതിനെ കുറിച്ച് സുചിത്ര പറയുന്നത് ഇങ്ങനെയാണ് , ലാലേട്ടനും ഞാനും തമ്മില്‍ കോമണ്‍ ആയിട്ടുള്ള ഇന്‍ട്രസ്റ്റ് ഭക്ഷണമാണ്.മോഹൻലാൽ പാചകം ചെയ്യുന്ന വീഡിയോസ് എല്ലാം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞതാണ് .

രണ്ടാള്‍ക്കും പുതിയ രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമാണ്. വേറിട്ട രുചികള്‍ ഞങ്ങള്‍ പരീക്ഷിക്കാറുണ്ട്. പലപ്പോഴും 13 ഐറ്റംസ് ഉള്ള ഭക്ഷണമാണ് ഞങ്ങളുടെ പ്രധാന മെനുവായി കഴിക്കാന്‍ ഉണ്ടാവുന്നത്. ലാലേട്ടന് ഭക്ഷണം കഴിക്കാനും കുക്ക് ചെയ്യാന്‍ ഒക്കെ ഒത്തിരി ഇഷ്ടമാണ് .

മാത്രമല്ല റൂമില്‍ വെറുതെ ഇരിക്കുന്ന സമയത്ത് ഫോണില്‍ കുക്കിംഗ് വീഡിയോ ഒക്കെ അദ്ദേഹം കാണാറുണ്ട്. വീട്ടില്‍ വന്നാല്‍ ദോശ ചുടുകയും അമ്മിക്കല്ലില്‍ അരയ്ക്കുകയുമൊക്കെ ചെയ്യുന്ന ആളായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. അപ്പുവിന് ചപ്പാത്തിയും ബീഫ് റോസ്റ്റുമാണ് ഏറ്റവും ഇഷ്ടം, മായയ്ക്ക് എല്ലാ ഇഷ്ടമാണെന്നും സുചിത്ര പറയുന്നു.

മകൻ പ്രണവിനെ കുറിച്ചെല്ലാം എല്ലാവർക്കും അറിയാമെങ്കിലും ഇവരുടെ കുടുംബത്തില്‍ ഒട്ടും പ്രേക്ഷകശ്രദ്ധ നേടാത്തത് മകള്‍ മായ എന്ന് വിളിക്കുന്ന വിസ്മയയാണ്. തായ്‌ലാന്‍ഡിലും മറ്റുമൊക്കെയായി കായികാഭ്യാസവും എഴുത്തും മറ്റുമൊക്കെയായി തന്റെ ജീവിതം ആസ്വദിക്കുകയാണ് മായ.

അവളെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി, ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെണ്‍മക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്.

അച്ഛനും മക്കളും തമ്മില്‍ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോള്‍ ഒരുമിച്ചു ബെഡില്‍ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിന്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്.

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്. ഇപ്പോള്‍ അമ്മയ്ക്ക് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നമ്മള്‍ പറഞ്ഞ കാര്യത്തിന് മറുപടി എങ്ങനെയെങ്കിലും തിരിച്ചു പറയും. ചിലപ്പോള്‍ ഒരു വാക്ക് അല്ലെങ്കില്‍ ഒരു ആക്ഷനിലൂടെയാവാം. എന്റെ ദൈവമേ എന്ന വാക്കാണ് കൂടുതലായും അമ്മ പറയാറുള്ളത്.

ഇടയ്ക്ക് ഞാന്‍ ഏഷണി പറയാനൊക്കെ അമ്മയുടെ അടുത്ത് പോകുമെന്ന് സുചിത്ര പറയുന്നു. മാത്രമല്ല ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയാലോ എന്ന് അമ്മയോട് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ല, ചേട്ടന്റെ ഭാര്യയായിട്ട് പോലും അഭിനയിക്കേണ്ടെന്നാണ് അമ്മ പറഞ്ഞത്. ഞാന്‍ അഭിനയിക്കുന്നതിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നു.എന്നും സുചിത്ര പറയുന്നു .



#fighting #go #my #mother #talk #her #family #suchitramohanlal

Next TV

Related Stories
മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

Jan 1, 2026 10:35 PM

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച സംഭവം; ചികിത്സയിലായിരുന്ന ആൾ മരിച്ചു

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച...

Read More >>
Top Stories