#Vineeth | ആ സിനിമ നടന്നില്ല, അവര്‍ പറയുന്നതനുസരിച്ച് സീരിയസായി പെരുമാറാന്‍ ഞാനും ശ്രമിച്ചിരുന്നു -വിനീത്

#Vineeth | ആ സിനിമ നടന്നില്ല, അവര്‍ പറയുന്നതനുസരിച്ച് സീരിയസായി പെരുമാറാന്‍ ഞാനും ശ്രമിച്ചിരുന്നു  -വിനീത്
Nov 9, 2024 04:33 PM | By akhilap

(moviemax.in) അഭിനയമികവ് കൊണ്ടും നർത്തകൻ എന്ന നിലയിലും മലയാളികളെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു നടനാണ് വിനീത് .ഒരുകാലത്ത് കൈനിറയെ സിനിമകളുമായി തിരക്കിലായിരുന്നു നടൻ.എന്നാലിപ്പോൾ ഇടവേളകളിൽ മാത്രമേ സിനിമ ലോകത്ത്‌ കാണാറുള്ളു .

വളരെ ചെറിയ പ്രായത്തില്‍ തന്നെ വിനീത് അഭിനയ രോഗത്തേക്കു എത്തിയിരുന്നു .അഭിനയിച്ച കഥാപാത്രങ്ങൾ അത്രയും മലയാളികൾ എന്നും ഓർക്കുന്നതായിരുന്നു .ഈയിടക്ക് ഡബ്ബ് ചെയ്തും സിനിമ പ്രേമികളെ വിനീത് ഞെട്ടിച്ചിരുന്നു . ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തില്‍ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറയുകയാണ് വിനീത്.

ഹരിഹരന്റെ സംവിധാനത്തിൽ വിനീത്, തിലകൻ, മോനിഷ, സലീമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നഖക്ഷതങ്ങൾ.അതിൽ വിനീത് അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തെ എന്നും നെഞ്ചിലേറ്റുന്നതായിരുന്നു.ആ സിനിമയെകുറിച്ചു വിനീത് പറയുന്നത് ഇങ്ങനെ .

' ഒരിടത്തിന്റെ സമയത്താണ് നഖക്ഷതങ്ങളുടെ പോസ്റ്ററുകളില്‍ എന്റെ മുഖം വന്നതും ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും. ഇവരാരും എന്നോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. കുട്ടിക്കളി ഒന്നുമില്ലാതെ വളരെ സീരിയസായി അവര്‍ പറയുന്നതനുസരിച്ച് സെറ്റില്‍ പെരുമാറാന്‍ ഞാനും ശ്രമിച്ചിരുന്നെന്നു വിനീത് പറയുന്നു .

എംടി സാറിന്റെ തിരക്കഥയില്‍ ഭരതേട്ടന്‍ ഋഷിശൃംഗന്‍ എന്നൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. അതിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ക്ഷണം എനിക്ക് കിട്ടി. എന്റെ ആദ്യ സിനിമയ്ക്ക് മുന്‍പുള്ള കാര്യമാണിത്.

അന്ന് ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയാണ്. എം ഡി സാറിന്റെ നിര്‍ദ്ദേശത്താല്‍ ഞാന്‍ ഭരതേട്ടന്റെ മദിരാശിയിലുള്ള വീട്ടില്‍ പോയി കണ്ടു. ഋഷിശൃംഗന്റെ കഥ മുഴുവന്‍ എനിക്ക് പറഞ്ഞു തന്നു. സന്തോഷത്തോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. പക്ഷേ എന്തുകൊണ്ടോ ആ സിനിമ നടന്നില്ല.

പിന്നീട് ആവാരംപൂ, പ്രണാമം എന്നീ ചിത്രങ്ങളില്‍ ഞാന്‍ ഭരതേട്ടനൊപ്പം വര്‍ക്ക് ചെയ്തു. സിനിമ ജീവിതത്തില്‍ ഏറ്റവും ആഹ്ലാദത്തോടെ കൂടെ ചെയ്ത ചിത്രമായിരുന്നു അത്. ആവാരം പൂവിലെ കഥാപാത്രത്തിന് വേണ്ടി താമസിച്ചിരുന്ന നാഗര്‍കോവിലിലെ ലോഡ്ജിന്റെ ടെറസിന് മുകളില്‍ കിടന്നു ഒരാഴ്ച വെയില്‍ കൊണ്ട് ഞാന്‍ ശരീരം കറുപ്പിച്ചിരുന്നു.

എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു പത്മരാജന്‍ സംവിധാനം ചെയ്ത 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. വളരെ സൗമ്യ സ്വരൂപനായിരുന്നു പപ്പേട്ടന്‍. സംഭാഷണത്തിലെ മോഡുലേഷന്‍ അദ്ദേഹത്തിന്റെ സെറ്റില്‍ നിന്നാണ് പഠിച്ചത്.

നിക്ക് ഷൂട്ടിംഗ് ഇല്ലെങ്കിലും ലാലേട്ടനും തിലകന്‍ ചേട്ടനുമൊക്കെ അഭിനയിക്കുന്ന സീനുകള്‍ ഞാന്‍ പോയി കാണുമായിരുന്നു. അതെനിക്ക് വലിയ അനുഭവമായിരുന്നെന്നും വിനീത് ഓർമിക്കുന്നു .

അതുപോലെ വളരെ ശാന്തനും സൗമ്യനുമായിരുന്നു ജി അരവിന്ദന്‍ സാര്‍. 'ഒരിടത്ത്' എന്ന ചിത്രത്തില്‍ സിത്താരയായിരുന്നു നായിക. ശ്രീനിയേട്ടനാണ് ആ സിനിമയിലേക്ക് എന്നെ വിളിക്കാന്‍ വന്നത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് നേരെ പോയത് ആ ചിത്രത്തിന്റെ സെറ്റിലേക്കായിരുന്നു .












#Film #I #trying #serious #say #vineeth

Next TV

Related Stories
മരിക്കുന്നതിന് മുമ്പ് അവൻ  അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

Sep 17, 2025 11:48 AM

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന് അനുപമ

മരിക്കുന്നതിന് മുമ്പ് അവൻ അയച്ച മെസേജ്, മറുപടി കൊടുത്തില്ല, ദയയില്ലെന്ന് വിമർശനം; ഞാൻ കരയണോ എന്ന്...

Read More >>
ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

Sep 16, 2025 06:29 PM

ബലാത്സംഗ കേസ്: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി

നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി...

Read More >>
വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

Sep 16, 2025 05:26 PM

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ ചർച്ച

വീണ സുഹൃത്തായിരുന്നില്ലേ? ആര്യയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, വീണയുടെ മുൻ ഭർത്താവിന് വിവാഹ ആശംസയറിയിച്ചതിൽ...

Read More >>
സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

Sep 16, 2025 12:28 PM

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി ഇതാണ്...

സ്ത്രീകളോട് സംസാരിക്കുമ്പോൾ വിറയ്ക്കുമോ? നീയും മോഹൻലാലും ഉള്ളപ്പോൾ ....; മമ്മൂട്ടി മുകേഷിന് നൽകിയ മറുപടി...

Read More >>
'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

Sep 16, 2025 11:56 AM

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ മറുപടി...!

'ദിലീപ് നല്ല പാര വച്ചു, കൂട്ടിന് രാധികയും, ങ്ങളുടെ ആ വയർ കണ്ടിട്ട്... '; സുരേഷ് ഗോപിയുടെ പരാതിക്ക് താരത്തിന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall