Nov 8, 2024 12:55 PM

താരസംഘടനയായ 'അമ്മ'യെ നയിക്കാൻ വീണ്ടും മോഹൻലാൽ എത്തില്ല. 'അമ്മ' ഭാരവാഹിയാകാൻ ഇനി ഇല്ലെന്ന് മോഹൻലാൽ അറിയിച്ചു . ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും.

അമ്മ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിൽ മാത്രം. പഴയ ഭരണസമിതി വരുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞിരുന്നു. സുരേഷ് ഗോപിയും ഈ വിധത്തില്‍ സൂചന നല്‍കിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മയില്‍ കൂട്ടരാജിയുണ്ടായത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള സംഭവങ്ങൾ എല്ലാവർക്കും തുറന്നു സംസാരിക്കാനുള്ള അവസരമാണെന്നും അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ മാത്രം ഇതിൽ ക്രൂശിക്കുന്നതു ശരിയല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

കൃത്യമായ തെളിവുണ്ടെങ്കിൽ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. കേരളത്തിൽനിന്ന് ഇതൊരു വലിയ പ്രസ്ഥാനമാകട്ടെ. ആയിരങ്ങൾ ജോലി ചെയ്യുന്ന മലയാള സിനിമ വ്യവസായത്തെ വിവാദങ്ങളിലൂടെ തകർക്കരുതെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

#Mohanlal #says #no #longer #play #role #Amma #decision #announced

Next TV

Top Stories










News Roundup