#Manya | ആ നടൻ പ്രപ്പോസ് ചെയ്തു; സിനിമാ ​വിട്ട് വിദേശത്തേക്ക് പോയതിന് കാരണം -മന്യ

#Manya | ആ നടൻ പ്രപ്പോസ് ചെയ്തു;  സിനിമാ ​വിട്ട് വിദേശത്തേക്ക് പോയതിന് കാരണം -മന്യ
Nov 6, 2024 10:55 PM | By Jain Rosviya

മലയാളികൾ‌ക്ക് സുപരിചിതയായ നടിയാണ് മന്യ. ആന്ധ്രപ്രദേശുകാരിയായ മന്യക്ക് മലയാളത്തിൽ ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു.

ജോക്കർ ആണ് ഏവരും എടുത്ത് പറയുന്ന മന്യയുടെ മലയാള സിനിമ. തുടരെ അവസരങ്ങൾ മന്യക്ക് ലഭിച്ച് കൊണ്ടിരുന്നു. ഒരു ഘട്ടത്തിൽ നടി സിനിമാ രം​ഗം വിട്ടു.

പിന്നീട് വി​ദേശത്തേക്ക് പോയി. ഏറെക്കാലം മന്യ ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. സോഷ്യൽ മീഡിയയിലൂടെയാണ് പിന്നീട് മന്യയെ ആരാധകർ കാണുന്നത്. അമേരിക്കയിലാണ് മന്യയിന്ന് കുടുംബത്തോടൊപ്പം കഴിയുന്നത്.

കരിയറിനെയും ജീവിതത്തെയും കുറിച്ച് മുമ്പൊരിക്കൽ മന്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമാ രം​ഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടി അന്ന് സംസാരിച്ചു.

സിനിമയിലേക്ക് വന്നത് യാദൃശ്ചികമായാണ്. എന്റെ അച്ഛൻ കാർഡിയോളജിസ്റ്റാണ്. ലണ്ടനിൽ സെറ്റിൽഡ് ആയിരുന്നു ഞങ്ങൾ. എനിക്ക് 9 വയസുള്ളപ്പോൾ നാട്ടിലേക്ക് മടങ്ങി വരാൻ അച്ഛൻ തീരുമാനിച്ചു.

അപ്രതീക്ഷിതമായി അച്ഛൻ മരിച്ചു. എനിക്കന്ന് 13 വയസാണ്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വമുള്ളതിനാലാണ് സിനിമയിലേക്ക് വന്നത്.

മോഡലിം​ഗിലായിരുന്നു തുടക്കം. പിന്നീട് സിനിമകളിൽ അവസരം ലഭിച്ചു. ഒരു നായിക നടിയുടെ ഷെൽഫ് ലൈഫ് 5-10 വർഷമാണെന്ന് എനിക്കറിയാമായിരുന്നു.

വിവാഹവും കുട്ടികളുമായ ശേഷം നായികാ റോളുകൾ കിട്ടില്ല. അത് മനസിലാക്കി ഞാൻ പഠിക്കാൻ തീരുമാനിച്ചു. പഠിക്കാൻ വേണ്ടിയാണ് ന്യൂയോർക്കിൽ എത്തിയതെന്നും മന്യ വ്യക്തമാക്കി.

ഇപ്പോഴത്തെ ജീവിതം വളരെ നല്ലതാണെന്നും മന്യ അന്ന് പറഞ്ഞു. ബാങ്കിം​ഗ് മേഖലയിലാണ് ജോലി. സ്ഥിരമായ വരുമാനമുണ്ട്. ഒരു കുട്ടിയുള്ളപ്പോൾ 9-5 ജോലിയാണ് നല്ലതെന്നും മന്യ വ്യക്തമാക്കി.

കരിയറിൽ സജീവമായിരുന്ന കാലത്ത് ഒരു നടൻ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെന്നും മന്യ തുറന്ന് പറഞ്ഞു. എന്നാൽ നടന്റെ പേര് പറയാൻ താരം തയ്യാറായില്ല.

ഒരു മലയാള നടനോട് വല്ലാത്ത ക്രഷ് തോന്നിയിട്ടുണ്ടെന്നും മന്യ അന്ന് പറഞ്ഞു. ‌ ജോക്കർ സിനിമയിലെ അനുഭവവും നടി പങ്കുവെച്ചു.

ദിലീപ് വളരെ വിനീതനാണ്. വളരെ പെട്ടെന്ന് സൗഹൃദത്തിലായി. പക്ഷെ നിഷാന്ത് കുറച്ച് ടെൻഷനിലായിരുന്നു. കാരണം നടന്റെ ആദ്യ സിനിമയാണ്. നല്ല റോളായിരുന്നു.

നിഷാന്തും ഞാനും അത്രയും സംസാരിച്ചിട്ടില്ല. ഞാനും ദിലീപുമാണ് കൂടുതൽ സംസാരിച്ചത്.

നിഷാന്ത് വളരെ ഫോക്കോസ്ഡ് ആയിരുന്നു. പക്ഷെ പൊൻകസവ് എന്ന ​ഗാനത്തിൽ ഡാൻസ് ചെയ്യുമ്പോൾ നിഷാന്തിനോട് ഇടയ്ക്കിടെ എന്റെ കാലിൽ ചവിട്ടിപ്പോയി.

വളരെ നല്ല നടനാണ് നിഷാന്തെന്നും മന്യ അന്ന് പറഞ്ഞു. സിനിമാ രം​ഗത്തേക്ക് നല്ല കഥാപാത്രങ്ങൾ വന്നാൽ തിരിച്ച് വരുമെന്നും മന്യ വ്യക്തമാക്കി.

വർഷങ്ങായി മാറി നിൽക്കുകയാണെങ്കിലും മന്യയെ പ്രേക്ഷകർ മറന്നിട്ടില്ല. ആരാധകരുടെ സ്നേഹത്തിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നാണ് മന്യ പറയാറുള്ളത്.







#actor #proposed #reason #leaving #film #industry #going #abroad #Manya

Next TV

Related Stories
Top Stories