#Naslin | ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല, ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി - നസ്‌ലിന്‍

#Naslin  | ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല, ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി -  നസ്‌ലിന്‍
Nov 4, 2024 05:09 PM | By Susmitha Surendran

(moviemax.in) പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി നിഖില വിമല്‍ . അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് തഗ് മറുപടികള്‍ കൊടുക്കാറുള്ള താരം കൂടിയാണ് നിഖില .

ചോദ്യങ്ങളോട് ഒഴിഞ്ഞുമാറാതെ അതേ നാണയത്തില്‍ മറുപടി നല്‍കുന്നതിനാല്‍ ‘തഗ് റാണി’ എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ തഗ്ഗിന്റെ പേരില്‍ നിഖിലയ്‌ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും വരാറുണ്ട്.

നിഖിലയുടെ ഈ തഗ് അടിക്കല്‍ ചെറുപ്പം മുതലേയുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ നസ്‌ലിന്‍. നിഖില തഗ്ഗിന് വേണ്ടിയല്ല ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അത് അവരുടെ കുട്ടിക്കാലം മുതലുള്ള സ്വഭാവമാണെന്നും നസ്ലിന്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖിലേച്ചി. എനിക്ക് നിഖിലേച്ചിയേയും അവരുടെ അമ്മയേയും കുടുംബത്തേയും അടുത്തറിയാം. ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന് നിഖിലേച്ചിയുടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ ക്യാരക്ടര്‍ ഇനി മാറ്റാന്‍ കഴിയില്ല. നിഖില എന്ന വ്യക്തി അങ്ങനെയാണ്.

അതൊരിക്കലും ഒരാളെ വേദനിപ്പിക്കാന്‍ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ടേക്ക് പോകുന്നത്. കാര്യങ്ങള്‍ മറച്ചുവെയ്ക്കാതെ സ്ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് നസ്ലിന്‍ പറയുന്നത്.






#Naslin #said #thug #beating #Nikhilavimal #since #childhood.

Next TV

Related Stories
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News Roundup