Nov 3, 2024 09:21 AM

ജോജു ജോർജിന്റെ പണി സിനിമയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയെ വിമർശിച്ചതിന് ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് രം​ഗത്ത് വന്നത്.

നടന്റെ ഓഡിയോയും പുറത്ത് വന്നു. തന്റെ സിനിമയെക്കുറിച്ച് മോശമായി സംസാരിച്ചപ്പോഴുള്ള ദേഷ്യവും പ്രയാസവും കൊണ്ടാണ് പ്രതികരിച്ചതെന്നാണ് ജോജു ജോർജ് പറയുന്നത്.ജോജു അഭിനയിക്കുകയും ഒപ്പം സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് പണി. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപക വിമർശനം വരുന്നുണ്ട്.

ജോജുവിന്റെ ഭീഷണി ശരിയായില്ലെന്ന് ഇവർ പറയുന്നു. ഇപ്പോഴിതാ നടനെതിരെ വിമർശനം ഉന്നയിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.

മലയാള സിനിമയെ നശിപ്പിക്കുന്നത് ജോജു ജോർജിനെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണെന്ന് എസ് ശാരദക്കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.

'നടി സീമയുമായുള്ള അഭിമുഖം കണ്ടപ്പോൾ എന്തായാലും പണി എന്ന ചിത്രം കാണാൻ തീരുമാനിച്ചതാണ്. എന്നെങ്കിലും തിരികെ വരണം എന്ന് ഞാനാഗ്രഹിക്കുന്ന , ശക്തമായ ശരീരഭാഷയും അഭിനയസിദ്ധിയുമുള്ള നടിയാണവർ.

ഇന്നലെ കുന്നംകുളത്തു വെച്ച് ഒരു സുഹൃത്ത് പറഞ്ഞു, ചേച്ചി അതിഭീകരമായ വയലൻസ് കണ്ടിരിക്കാമെന്നുണ്ടെങ്കിൽ മാത്രം പോയാൽ മതിയെന്ന്. എൻ്റെ ആവേശം ഒട്ടൊന്നു കുറഞ്ഞു'

'ആദർശിൻ്റെ റിവ്യു , ആറ്റിറ്റ്യൂഡ് ഒക്കെ ഇഷ്ടമായി. സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ഇതുകൊണ്ടൊന്നുമല്ല. ജോജുവിൻ്റെ അക്രമാസക്തമായ ആ മൊബൈൽ സംഭാഷണം കേട്ടതോടെയാണ്.

പറഞ്ഞു വന്നത്, മലയാളസിനിമയെ നശിപ്പിക്കുന്നത് പ്രേക്ഷകരോ റിവ്യുവേഴ്‌സോ അല്ല. സിനിമ ഉപജീവനമാക്കിയ നിങ്ങളെ പോലുള്ളവരുടെ ഹുങ്ക് തന്നെയാണ്.

നിങ്ങൾ മുടക്കിയ വലിയ കാശ് നിങ്ങൾക്ക് ലാഭമാക്കി മാറ്റണമെങ്കിൽ ഇപ്പുറത്തുള്ള ഞങ്ങളുടെ പോക്കറ്റിലെ ചെറിയ കാശു മുടക്കിയാലേ നടക്കൂ. ആ ഓർമ്മവേണം'

'ആദ്യം നിലത്തിറങ്ങി നടക്ക്. എന്നിട്ട് ഐ വി ശശിയും പത്മരാജനും പി എൻ മേനോനും ഭരതനുമൊക്കെ അടങ്ങിയ വലിയ സംവിധായകരുടെ പഴയ അഭിമുഖങ്ങളും വീഡിയോയും ഒക്കെ ഒന്ന് കണ്ടു നോക്കണം.

അപ്പോൾ കാര്യമിത്രേയുള്ളു. കാലം മാറി എന്ന് സിനിമാക്കാർ കൂടുതൽ ജാഗ്രത്താകണം. പ്രേക്ഷകർ കൂടുതൽ അധികാരമുള്ളവരായിരിക്കുന്നു.

താരമുഷ്ക് മടക്കി കൂട്ടി കൈയ്യിൽ വെക്കണം,' എസ് ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ. ആദർശ് എസ്എച്ച് എന്ന യുവാവാണ് പണി സിനിമയിലെ ചില രം​ഗങ്ങളെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

പണി സിനിമയുടെ കഥ ഈ യുവാവ് പ്രചരിപ്പിച്ചെന്ന് ഇന്നലെ നൽകിയ വിശദീകരണത്തിൽ ജോജു ജോർജ് ആരോപിച്ചിരുന്നു, നിയമപരമായി മുന്നോട്ട് പോകും. എന്റെ ജീവിതമാണ് സിനിമ.

കോടികൾ മുടക്കിയാണ് ഈ സിനിമ നിർമ്മിച്ചത്. കഥയിലെ സ്പോയിലർ പ്രചരിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. ജീവിത പ്രശ്നമായതിനാലാണ് പ്രതികരിച്ചതെന്നും ജോജു ജോർജ് വ്യക്തമാക്കി.

രണ്ട് വർഷത്തെ അധ്വാനമാണ് സിനിമ. സ്പോയിലർ പ്രചരിപ്പിക്കുന്നത് ശരിയല്ല. പല ​ഗ്രൂപ്പിലും റിവ്യൂവർ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ടെന്നും ജോജു ജോർജ് പറഞ്ഞു.



#pani #movie #controversy #ssaradakkutty #slams #jojugeorge #phone #call

Next TV

Top Stories










News Roundup