---
title: "#sunnyleone |  വീണ്ടും വിവാഹിതയായി സണ്ണി ലിയോണ്‍, ആശംസകളുമായി ആരാധകർ "
english_title: "#SunnyLeone #married #again #fans #wish"
publisher: "moviemax.in"
canonical_url: "https://moviemax.in/news/247254/sunnyleone-married-again-fans-wish"
published_at: "2024-11-04T23:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672907a201fdf_sunny.jpg"
keywords: []
---

# #sunnyleone |  വീണ്ടും വിവാഹിതയായി സണ്ണി ലിയോണ്‍, ആശംസകളുമായി ആരാധകർ 

> **Lead Summary:** **13 **വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിൽ വെച്ചായിരുന്നു ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്.

## Article Content

**13 **വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിൽ വെച്ചായിരുന്നു ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്.

മക്കളായ നിഷ, അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നിവരും ചടങ്ങിന് സാക്ഷികളായി. ആഘോഷങ്ങളുടെ ചിത്രം താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

[A post shared by Sunny Leone (@sunnyleone)](https://www.instagram.com/p/DB81z5zNqy-/?utm_source=ig_embed&utm_campaign=loading)

'ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം.

ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും', സണ്ണി വിയോൺ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

2011 ജനുവരിയിലാണ് സണ്ണി ലിയോണ്‍ ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/247254/sunnyleone-married-again-fans-wish)