Nov 5, 2024 07:16 AM

കേരളത്തിന്റെ കൗമാരശക്തിതന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി. കേരള സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രിയപ്പെട്ട തക്കുടുകളെയെന്ന് അഭിസംബോധന ചെയ്താണ് മമ്മൂട്ടി പ്രസംഗമാരംഭിച്ചത്. നാടിന്റെ അഭിമാനതാരങ്ങളാണ് നിങ്ങള്‍.

ജീവിതത്തില്‍ രണ്ടാമതോ മൂന്നാമതോ അവസരങ്ങള്‍ കിട്ടുന്നവ൪ വളരെ ചുരുക്കമാണ്. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുവാ൯ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടെ മത്സരിക്കുന്നവരാരും മോശക്കാരല്ലെന്ന് തിരിച്ചറിയണമെന്ന് അദ്ദേഹം കുട്ടികളെ ഓര്‍പ്പെടുത്തി. കൂടെ ഓടാന്‍ ഒരാളുണ്ടാകുമ്പോൾ മാത്രമാണ് മത്സരമുണ്ടാകുക. മത്സരത്തില്‍ ഒരാള്‍ക്ക് മാത്രമേ വിജയിക്കാനാകൂ.

കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുതെന്നും മമ്മൂട്ടി പറഞ്ഞു. ഒരു നൂറ് ഒളിംപിക്‌സ് മെഡലുകളുമായി രാജ്യത്തിന്റെ അഭിമാനമാകാ൯ ഓരോ കായിക താരത്തിനും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തിയാണ് കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ തുടക്കമായത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മേള ഉദ്ഘാടനം ചെയ്തു.

പതിനാല് ജില്ലകളിൽ നിന്നും യുഎഇയിൽ നിന്നുമുള്ള കായികതാരങ്ങൾ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്.

സ്‌റ്റേഡിയത്തിൽ നടന്ന ദീപശിഖാപ്രയാണത്തിൽ പാലക്കാട് ജിഎംജി ഹയര്‍സെക്കന്ററി സ്‌കൂളിലെ എസ്. സായന്ത്, മുരിക്കുംവയല്‍ വി.എച്ച്.എസ്.സി.യിലെ ജ്യുവല്‍ തോമസ്, കണ്ണൂര്‍ സ്‌പോര്‍ട്ട്‌സ് സ്‌കൂളിലെ അഖില രാജ൯, കണ്ണൂ൪ സ്‌പോര്‍ട്ട്‌സ് ഡിവിഷനിലെ ശ്രീജി ഷാജി, സവിശേഷ പരിഗണന അര്‍ഹിക്കുന്ന എസ്. യശ്വിത, അനു ബിനു എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് ഇവരിൽ നിന്നും മേളയുടെ ബ്രാന്‍ഡ് അംബാസിഡറായ ഒളിമ്പ്യ൯ പി. ആ൪. ശ്രീജേഷ് ദീപശിഖ ഏറ്റുവാങ്ങി.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പി. ആ൪. ശ്രീജേഷും വെളി ഇ.എം.എച്ച്.എസ്സിലെ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായികതാരമായ ശ്രീലക്ഷ്മിയും ചേര്‍ന്ന് ദിപശിഖ തെളിയിച്ചു. ശ്രീജി ഷാജി കായികതാരങ്ങള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


#Mammootty #called #dear #Takkudu #One #should #realize #that #none #contestants #are #bad

Next TV

Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-