വിജയ് സേതുപതി അവതാരകനായിട്ട് എത്തുന്ന തമിഴ് ബിഗ് ബോസിന്റെ എട്ടാം സീസണ്‍ വിജയകരമായി മുന്നോട്ടു പോകുകയാണ്.
ഇതിനിടെ മത്സരത്തിലെ ചില താരങ്ങളുടെ വ്യക്തിജീവിതം സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നു. സീരിയല്‍ നടന്‍ അര്‍ണവും നടി അന്‍ഷിതയും ബിഗ് ബോസിലുള്ളതായിരുന്നു ഈ സീസണിലെ പ്രത്യേകതകളില്‍ ഒന്ന്.
ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചിരുന്ന ഇരുവരുടെയും പേരില്‍ ചില ഗോസിപ്പുകള്‍ വന്നിരുന്നു. അര്‍ണവിന്റെ ഭാര്യയും നടിയുമായ ദിവ്യ ശ്രീധര്‍ ആണ് ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍പ് വന്നത്.
പ്രണയിച്ച വിവാഹിതരായവരാണ് അര്‍ണവും ദിവ്യയും. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അര്‍ണവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയും തന്നെ ഉപേക്ഷിച്ചിതായും ദിവ്യ ആരോപിച്ചു.
ഇതിനിടെ താരങ്ങളുടെ ചില ഫോണ്‍ റെക്കോര്‍ഡിങുകളും പുറത്തു വന്നു. ഇപ്പോഴിതാ അര്‍ണവ് ബിഗ് ബോസിലേക്ക് പോയതിനുശേഷം ദിവ്യയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും വിവാദങ്ങളെ കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് നടി ഇപ്പോള്‍.
തമിഴിലെ ഹിറ്റ് സീരിയലില്‍ നായിക, നായകന്മാരായി അഭിനയിക്കുമ്പോഴാണ് അര്‍ണവും ദിവ്യയും പ്രണയത്തിലാവുന്നത്.
ഇരുവരും ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ജീവിച്ച ശേഷം വിവാഹിതരാവുകയും ഹിന്ദു, മുസ്ലീം ആചാരങ്ങള്‍ പിന്തുടര്‍ന്ന് ജീവിക്കുകയുമായിരുന്നു.
വിവാഹത്തിന് ശേഷം ദിവ്യ ഗര്‍ഭം ധരിച്ചപ്പോള്‍ വിവാഹ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടു. അത് നീക്കം ചെയ്യണമെന്ന് പറഞ്ഞ് അര്‍ണവുമായി വഴക്കായി.
ഇതോടെ ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നത്തിലാവുകയായിരുന്നു. ചെല്ലമ്മ എന്ന സീരിയലില്‍ നായികയായി അഭിനയിക്കുന്ന മലയാളി നടിയും തന്റെ ഭര്‍ത്താവും തമ്മില്‍ അവിവാഹിത ബന്ധമുണ്ടെന്നും അവര്‍ കാരണം തന്റെ ദാമ്പത്യം തകര്‍ന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളുമായിട്ടാണ് ദിവ്യ രംഗത്ത് വന്നത്.
പിന്നീട് അര്‍ണവുമായി യാതൊരു ബന്ധമില്ലെങ്കിലും നടി അദ്ദേഹത്തിന്റെ മകള്‍ക്ക് ജന്മം കൊടുത്തു.
ഇതിനിടെ ബിഗ് ബോസിലേക്ക് പോയ അര്‍ണവ് 3 ആഴ്ചയ്ക്ക് ശേഷം മത്സരത്തില്‍ നിന്ന് പുറത്തായി. പിന്നാലെ ദിവ്യയുമായിട്ടുള്ള ബന്ധത്തെക്കുറിച്ചും കഥകള്‍ വന്നു.
പലരും തന്നെ അര്‍ണവിന്റെ മുന്‍ ഭാര്യ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ ഡിവോഴ്‌സ് കേസ് കോടതിയില്‍ നടക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ പ്രിയപ്പെട്ടവരല്ല, പക്ഷേ വിവാഹമോചിതരായിട്ടില്ല. ഇപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്.
ഒരുപക്ഷേ അവന് വേണമെങ്കില്‍ മാറ്റി പറയാം. എന്നാല്‍, സത്യം ഇതാണ്. ഞാനൊരു സിംഗിള്‍ മദറാണിപ്പോള്‍. അതിലൂടെ പല പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട് കൊണ്ടിരിക്കുകയാണ്.
ഇതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങള്‍ ഇല്ല. ഗര്‍ഭ കാലത്തുള്ള എന്റെ ജീവിതം പല പ്രശ്നങ്ങളെയും അഭിമുഖീകരിച്ചായിരുന്നു.
കുഞ്ഞിനെ വീട്ടിലാക്കി ഷൂട്ടിങ്ങിന് പോയപ്പോള്‍ വളരെ വേദനയുണ്ടായി. ഈ സമയത്ത് തന്നെ എന്റെ അമ്മയും മരിച്ചു പോയി. ഇപ്പോള്‍ എന്റെ അച്ഛനാണ് രണ്ട് മക്കളെയും നോക്കുന്നത്.
ജീവിതത്തില്‍ അച്ഛനെയും അമ്മയെയും ഒഴിവാക്കി വേറെ ആരെയും വിശ്വസിക്കരുത്. ഒരാള്‍ നല്ലതാണെന്ന് കരുതി അവരെ ഉപേക്ഷിച്ച് അവനൊപ്പം പോയി.
ഇപ്പോള്‍ നല്ലവനെന്ന് തോന്നുന്നവര്‍ അങ്ങനെ ആയിരിക്കില്ല. എന്തായാലും ദൈവം ഇതെല്ലാം കണ്ടോണ്ടാണ് ഇരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തിനൊപ്പം സന്തോഷമായിരിക്കാന്‍ ശ്രമിക്കുന്നു.
കേരളത്തിലെ ജനങ്ങളെ ഞാന്‍ ഒരിക്കലും മറക്കില്ല. ഓരോ തവണയും ഞാന്‍ തകര്‍ന്ന് പോയപ്പോള്‍ എനിക്ക് ധൈര്യം തന്നത് നിങ്ങളാണ്. പലരും എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതിന് ഞാന്‍ വളരെ നന്ദിയുള്ളവള്‍ ആയിരിക്കുമെന്നും എനിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണെന്നും' ദിവ്യ പറയുന്നു.
#Divya #revealed #about #her #broken #marriage #because #Malayalam #actress