Oct 23, 2024 07:29 AM

സുരാജ് വെഞ്ഞാറമൂട് തമിഴില്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് വീര ധീര സൂരന്‍. ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം.

സെറ്റിലെത്തിയപ്പോള്‍ പത്തിരുപത് പേജ് നിറയെ ഡയലോഗ് ഉണ്ടായിരുന്നെന്നും താന്‍ കിളിപോയ അവസ്ഥയിലായെന്നും സുരാജ് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

‘വീര ധീര സൂരന്റെ സെറ്റില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ പണി മധുരൈ സ്ലാങ്ങാണ്. ആ മീറ്ററില്‍ ഡയലോഗ് പറയുന്നത് വലിയ പാടായിരുന്നു. സെറ്റിലെ ആദ്യ ദിവസം എനിക്ക് എസ്.ജെ. സൂര്യ സാറുമായിട്ടായിരുന്നു കോമ്പിനേഷന്‍.

അന്ന് രണ്ടോ മൂന്നോ ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടം മൊത്തം ആ ഒരു ലൈന്‍ ആയിരിക്കുമെന്ന് കരുതി. രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ പത്തിരുപത് പേജ് തന്നിട്ട് അത് മൊത്തം എന്റെ ഡയലോഗാണെന്ന് പറഞ്ഞു. ഒരുമാതിരി കിളിപോയ അവസ്ഥയിലായി.

എല്ലാവരും ബിസി ആയതുകൊണ്ട് ആരോടും ഹെല്‍പ് ചോദിക്കാനും പറ്റിയില്ല. അപ്പോഴാണ് ഡയറക്ടര്‍ വന്നിട്ട് ‘സാര്‍ ഇത് സിംഗിള്‍ ഷോട്ട് സീന്‍, പ്രോംപ്റ്റിങ് കെടയാത്’ എന്ന് പറഞ്ഞത്. ആ സമയം അവിടന്ന് മുങ്ങാന്‍ തോന്നി.

പൃഥ്വിരാജിനെപ്പറ്റി അപ്പോഴാണ് ഞാന്‍ ആലോചിച്ചത്. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് മെഷീനെപ്പോലെ പഠിച്ചെടുക്കും. എനിക്കൊന്നും ഒരുകാലത്തും അത് പറ്റില്ല. ഇതൊക്കെ ആണെങ്കിലും ആ സെറ്റ് നല്ല രസമുള്ള അനുഭവമായിരുന്നു,’ സുരാജ് പറഞ്ഞു.

#No #matter #how #big #dialogue #Actor #learns #like #photostat #machine #SurajVenjaramood

Next TV

Top Stories