#mammootty | 'ചുമ്മാ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ, ഇക്കാന്ന് വിളിച്ച നാവുകൊണ്ട്...'; പുതിയ ഫോട്ടോയുമായി മമ്മൂട്ടി, പിന്നാലെ ആരാധകരുടെ കമന്റ്

#mammootty | 'ചുമ്മാ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ, ഇക്കാന്ന് വിളിച്ച നാവുകൊണ്ട്...'; പുതിയ ഫോട്ടോയുമായി മമ്മൂട്ടി, പിന്നാലെ ആരാധകരുടെ കമന്റ്
Oct 13, 2024 10:14 AM | By Athira V

ഫ്സ്ക്രീൻ ചിത്രങ്ങൾ പുറത്തുവിട്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. അതുപോലൊന്ന് കഴിഞ്ഞദിവസവും സംഭവിച്ചു. തന്റെ വിവിധ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഒരുചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായത്.

ഓഫ് വൈറ്റ് നെക്‌ലെസ് ടീ ഷർട്ടും ഓവർ സൈസ് ജീൻസും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയേയാണ് ചിത്രത്തിൽ കാണാനാവുക.

ALLG (ആൾ ഗുഡ്) എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഷാനി ഷാകിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചലച്ചിത്രമേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായെത്തിയത്.

ഫുട്ബോൾതാരം സി.കെ.വിനീത്, നടനും സംവിധായകനുമായ രമേഷ് പിഷാരടി, നടി സാധിക വേണു​ഗോപാൽ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.

വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിച്ചിട്ട് പോയാ മതി.., ഈ പയ്യന് ഇത് എന്തിന്റെ കേടാണ് ചുമ്മാ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ,  ഇക്കാന്ന് വിളിച്ച നാവുകൊണ്ട് ചെക്കാന്നു വിളിപ്പിക്കുമല്ലോ ഇയാൾ, സോഷ്യൽ മീഡിയ കത്തിച്ചു എന്നെല്ലാം നീളുന്നു കമന്റുകൾ.

നിലവിൽ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വിനായകനും ചിത്രത്തിൽ എത്തുന്നുണ്ട്. ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്ക, ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമനിക് ആന്റ് ദ ലേഡിസ് പേഴ്സ് എന്നിവയാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.

#mammootty #casual #look #viral #photo

Next TV

Related Stories
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
Top Stories