Oct 10, 2024 09:21 PM

(moviemax.in)ലയാള സിനിമയിൽ ഒരു കാലത്ത് സഹനടനായി സജീവമായിരുന്നു ടി.പി മാധവൻ. കഴിഞ്ഞ ദിവസമാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ എൺപത്തിയെട്ടുകാരനായ ടി.പി മാധവൻ അന്തരിച്ചത്.

അറുന്നൂറിന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുള്ള മാധവൻ കുടല്‍ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായി അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷവും മാധവന്റെ ആരോ​ഗ്യസ്ഥിതിയിൽ കാര്യമായ പുരോ​ഗതിയുണ്ടായില്ല.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അതിനിടയിലാണ് അന്ത്യം സംഭവിച്ചത്. 2015 ഹരിദ്വാറിലെക്കുള്ള യാത്രയ്ക്കിടയിൽ മാധവന് പക്ഷാഘാതം സംഭവിച്ചിരുന്നു.

തളർന്നുവീണ നടനെ അവിടെയുള്ള ചിലർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അസുഖം കുറഞ്ഞപ്പോൾ പലരുടേയും സഹായത്തോടെ കേരളത്തിൽ തിരികെ എത്തി.ഒരു ലോഡ്ജിൽ ആരും തുണയില്ലാതെ അവശനായി മാധവൻ കഴിയുന്നുവെന്ന് ചില സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് നടനെ കൊല്ലത്തെ ​ഗാന്ധി ഭവനിൽ എത്തിച്ചത്.

പിന്നീട് അവസാനം ശ്വാസം വരെയും ​ഗാന്ധിഭവനും അവിടുത്തെ അം​ഗങ്ങളുമായിരുന്നു മാധവന്റെ കുടുംബം.

സിനിമയിലേക്ക് എത്തിയശേഷം ഭാര്യയും മക്കളുമായി മാധവൻ വേർപിരിഞ്ഞു. അതുകൊണ്ട് തന്നെ അസുഖബാധിതനായി കിടന്നപ്പോഴൊന്നും കുടുംബം തിരിഞ്ഞ് നോക്കിയതേയില്ല.

കഴിഞ്ഞ എട്ട് വർഷമായി ​ഗാന്ധി ഭവൻ അന്തേവാസിയാണ് മാധവൻ. മകനും മാധവനെപ്പോലെ സിനിമയിൽ സജീവമാണ്. അഭിനയത്തിലല്ല പിന്നണിയിലാണ് രാജകൃഷ്ണ മേനോന്‍ സജീവം.

ബോളിവുഡിൽ അറിയപ്പെടുന്ന സംവിധായകനായ രാജകൃഷ്ണ മേനോനാണ് അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് സംവിധാനം ചെയ്തത്.

മകനെ കാണാനുള്ള ആ​ഗ്രഹം നിരന്തരമായി മാധവൻ പറയാറുണ്ടായിരുന്നു.

എന്നാൽ മകൻ അദ്ദേഹത്തെ കാണാൻ എത്തിയില്ല. ഒരു മകൾ കൂടി മാധവനുണ്ട്. ഒരിക്കൽ അച്ഛനെ കുറിച്ചുള്ള ചോദ്യത്തോട് രാജകൃഷ്ണ മേനോന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്..

നാല് തവണയിൽ കൂടുതൽ അദ്ദേഹം എന്നെ കണ്ടിട്ടുണ്ടാകില്ല. അമ്മ ഗിരിജയാണ് എന്നേയും സഹോദരിയേയും വളർത്തിയത്.

സിനിമയാണ് തനിക്കിഷ്ടം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഇഷ്ടമുള്ളതിൽ നീ നൂറ് ശതമാനം നൽകണമെന്നായിരുന്നു അമ്മ പറഞ്ഞത്.സിംഗിൾ മദറാണ്. പോരാത്തതിന് അന്ന് സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു.

എന്നിട്ടും അമ്മ തനിക്ക് ഊർജം പകർന്നുവെന്നായിരുന്നു രാജകൃഷ്ണമേനോൻ പറഞ്ഞത്. ​എന്നാൽ ഇപ്പോഴിതാ അച്ഛനെ അവസാനമായി കാണാൻ മകനും മകളും എല്ലാം എത്തി.

തിരുവനന്തപുരത്തെ പൊതുദർശന വേദിയിൽ എത്തിയാണ് മാധവന് മക്കൾ അന്ത്യാഞ്ജലി അർപ്പിച്ചത്.മക്കൾ മാത്രമല്ല ടി.പി മാധവന്റെ സഹോദരങ്ങളും സംസ്കാരത്തിൽ പങ്കെടുക്കാൻ എത്തി.

വീഡിയോ വൈറലായതോടെ മാധവൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും സന്ദർശിക്കാതിരുന്നതിന്റെ പേരിൽ വലിയ വിമർശനമാണ് മക്കൾക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

ആ കണ്ണടയും മുമ്പ് വരാമായിരുന്നു... അദ്ദേഹം ഒരുപാട് ആ​ഗ്രഹിച്ചിരുന്നു, മരിക്കുന്നതിന് മുമ്പ് ആ പാവം ഈ മകനെ കാണാൻ ഒരുപാട് ആഗ്രഹിച്ചതാണ്.

എന്നിട്ട് ഒരു ദയയും കാണിക്കാത്തവൻ ഇപ്പോൾ എന്തിന് വന്നു?, ജീവിച്ചിരിക്കുമ്പോൾ മനുഷ്യന് കിട്ടാത്ത ഒരു സ്നേഹവും ജീവനില്ലാത്ത ശരീരത്തിന് ആവശ്യമില്ല.

മരണാനന്തരം മറക്കുന്ന പിണക്കം കാപട്യമാണ്, ദാഹിക്കുമ്പോൾ അല്ലേ വെള്ളം കൊടുക്കേണ്ടത്. പ്രാണൻ പോയശേഷം കോരി ഒഴിച്ചിട്ട് എന്ത് കാര്യം.

അദ്ദേഹം അതറിയുമോ?പൊതുജനത്തെ പേടിച്ച് എണ്ണം ഒപ്പിച്ചുവെന്ന് മാത്രം. അല്ലങ്കിൽ ഒരു തവണയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് വരില്ലായിരുന്നോ അദ്ദേഹത്തിന്റെ ദയനീയ അവസ്ഥ ഒരുപാട് തവണ മീഡിയയിൽ കാണിച്ചതല്ലേ എന്നിങ്ങനെയെല്ലാമാണ് മക്കളെ വിമർശിച്ച് സോഷ്യൽമീഡിയയിൽ ആളുകൾ കുറിച്ചത്.

മലയാള സിനിമയിൽ നിന്നും നടൻ പ്രേം കുമാർ അടക്കമുള്ളവർ നടന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

#spectacles #could #have #come #before #wanted #much #Finally #Madhavan

Next TV

Top Stories