സ്ത്രീയായി വേഷം കെട്ടി നടക്കലേ ഉണ്ടാവുള്ളൂ, ഏത് സര്‍ജറി ചെയ്‌തെന്ന് കാണിച്ച് കൊടുക്കണോ...! പൊട്ടിത്തെറിച്ച് ജാസിയുടെ ചോദ്യം

സ്ത്രീയായി വേഷം കെട്ടി നടക്കലേ ഉണ്ടാവുള്ളൂ, ഏത് സര്‍ജറി ചെയ്‌തെന്ന് കാണിച്ച് കൊടുക്കണോ...! പൊട്ടിത്തെറിച്ച് ജാസിയുടെ ചോദ്യം
Dec 29, 2025 04:45 PM | By Athira V

( https://moviemax.in/) ജാസി ആഷിയുടെ സര്‍ജറി സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. എല്ലാ അര്‍ത്ഥത്തിലും ഒരു പെണ്ണായി മാറിയിരിക്കുകയാണ് ഞാന്‍ എന്നായിരുന്നു ജാസി പറഞ്ഞത്. അവനില്‍ നിന്നും അവളിലേക്ക്, എന്റെ സര്‍ജറി കഴിഞ്ഞു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് കൂടെ നിന്നവര്‍ക്ക് നന്ദി. ഇനിയും പ്രാര്‍ത്ഥന കൂടെ വേണം എന്നും ജാസി പറഞ്ഞിരുന്നു.

ഏത് സര്‍ജറിയാണ് കഴിഞ്ഞതെന്നായിരുന്നു ചോദ്യങ്ങള്‍. ആശുപത്രിയില്‍ വരെ വിളിച്ച് ഇതേക്കുറിച്ച് ചോദിക്കുന്ന സാഹചര്യമായിരുന്നു. വ്‌ളോഗര്‍മാരും ഈ വിഷയം ഏറ്റെടുത്തിരുന്നു. വിവി വ്‌ളോഗ്‌സും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ജാസി ആഷിയുടെ ലൈവ് വീഡിയോയിലെ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വിവി സംസാരിച്ചത്.

ബോട്ടം സര്‍ജറിയെന്ന സംഭവം ആ ആശുപത്രിയില്‍ ചെയ്യുന്നില്ലെന്നായിരുന്നു ചിലര്‍ കണ്ടെത്തിയത്. പുതിയ വീഡിയോയിലൂടെയായി ജാസി തന്നെ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. സോഷ്യല്‍മീഡിയയിലൂടെയായി അവര്‍ കള്ളമാണ് പറയുന്നത്. യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ അവര്‍ക്ക് നല്ല സപ്പോര്‍ട്ട് കിട്ടും.

അവര് ചെയ്യുന്ന പ്രവര്‍ത്തി വെച്ചാണ് അവരെ അവഗണിക്കുന്നത്. ആശുപത്രിയില്‍ പോയ സമയത്ത് ഈ സര്‍ജറി ഇവിടെ ചെയ്യില്ല എന്ന് പറഞ്ഞതിനെക്കുറിച്ചും, സ്റ്റാഫുകളെക്കുറിച്ച് പറയുന്നതിനെക്കുറിച്ചുമെല്ലാം ഞാന്‍ ഡോക്ടറോട് ചോദിച്ചിരുന്നു. ജാസി അങ്ങനെയാരും പറയില്ല, പുറമെ നിന്നൊരാള്‍ വിളിച്ച് ഇയാള്‍ ഏത് സര്‍ജറിയാണെന്ന് ചോദിച്ചാല്‍ ആരും പറയത്തില്ല എന്നായിരുന്നു ജാസി പറഞ്ഞത്.

യൂട്യൂബ് ചാനലിലൂടെ ബൈജു ചേട്ടന്‍ ചോദിച്ചും, ആശുപത്രിക്കാര്‍ പറഞ്ഞ മറുപടിയും നമ്മള്‍ കേട്ടതാണ്. ജാസിയുടെ സര്‍ജറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഇവിടെ ബോട്ടം സര്‍ജറിയില്ലെന്ന് അവര്‍ പറഞ്ഞത്.

അത് ആരും ഉണ്ടാക്കി പറഞ്ഞതല്ല. പബ്ലിക്കിന് മുന്നില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ ജാസി ശ്രദ്ധിക്കണമായിരുന്നു. കൊച്ചിയിലെ തന്നെ ആശുപത്രിയിലേക്കാണ് ആ ചേട്ടന്‍ വിളിച്ചത്. പ്രഗ്നന്‍സിയെന്ന് പറഞ്ഞ് നടത്തിയ കാര്യങ്ങള്‍ എല്ലാവരും കണ്ടതാണ്.

ബൈജു ചേട്ടനെ വിളിച്ച് വിവി കാര്യങ്ങള്‍ ചോദിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയിലേക്ക് തന്നെയാണോ വിളിച്ചത് എന്നൊക്കെ ജാസി ചോദിക്കുന്നുണ്ട്. കൊച്ചിയിലെ നമ്പര്‍ കിട്ടാന്‍ വല്യ പാടൊന്നുമില്ല. അവരുടെ ഇന്‍സ്റ്റഗ്രാമില്‍ തന്നെയുണ്ട്. അങ്ങനെയാണ് ഞാന്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയത്. നെഗറ്റീവ് ഇമേജ് ഉണ്ടാക്കി നില്‍ക്കുകയാണ് ജാസി.

2021ലാണ് അവിടെ അവസാനമായി ഡൗണ്‍ സര്‍ജറി ചെയ്തത്. അതിന് ശേഷം അവിടെ ഇങ്ങനെയൊരു സര്‍ജറി നടന്നിട്ടില്ല. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുത്താലേ ബ്രെസ്റ്റ് സര്‍ജറി ചെയ്യാന്‍ പറ്റൂ. അവര്‍ ഇത് ചെയ്തിട്ടില്ലെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്.

അവരുടെ കുഴി അവര്‍ തന്നെ തോണ്ടുകയാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ഫോണ്‍ കോളിന്റെ പൂര്‍ണരൂപം വൈകാതെ തന്നെ പുറത്തുവിടും എന്നും ബൈജു വ്യക്തമാക്കിയിരുന്നു.

ബോട്ടം സര്‍ജറി ചെയ്ത് ഒരു സ്ത്രീയായി കിടക്കുന്നത് പോലെയാണ് അവര്‍ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണിച്ചത്. ഒരുപാട് പേരെ കുറ്റപ്പെടുത്തുകയും, കളിയാക്കുകയുമൊക്കെ ചെയ്തിരുന്നു. സ്ത്രീയായി വേഷം കെട്ടി നടക്കലേ ഉണ്ടാവുള്ളൂ.

ജാസി ഒരിക്കലും സര്‍ജറി ചെയ്യാന്‍ പോവുന്നില്ല എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഇവര്‍ ഇതെങ്ങനെയാണ് ഇത്രയും കോംപ്ലിക്കേറ്റഡായ സര്‍ജറി കഴിഞ്ഞിട്ട് ഇങ്ങനെ സിംപിളായി പറയാന്‍ പറ്റുന്നതെന്നുമായിരുന്നു വിവി ചോദിച്ചത്.






Jassie Ashi's surgery, live video

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories