#mgsreekumar | 'ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്', പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ

#mgsreekumar | 'ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്', പൂളിൽ നിന്നുള്ള ചിത്രവുമായി ലേഖ
Oct 7, 2024 02:13 PM | By Susmitha Surendran

(moviemax.in) എംജി ശ്രീകുമാറിന്റെ പാട്ടുകേൾക്കാത്ത ഒരു ദിവസം പോലും മലയാളികളുടെ ജീവിതത്തിലില്ല . അത്രയേറെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ഗായകനാണ് എംജി ശ്രീകുമാർ . എംജി ശ്രീകുമാറും ഭാര്യ ലേഖയും അന്നും ഇന്നും സ്വന്തം താൽപര്യങ്ങൾക്കും സന്തോഷത്തിനുമാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കാൾ വില നൽകുന്നത്.

 ഇപ്പോഴിതാ ഒരു അവധിക്കാല യാത്രയ്ക്കിടെ പകർത്തിയ പ്രണയം നിറഞ്ഞ ചിത്രം പങ്കിട്ട് എത്തിയിരിക്കുകയാണ് ലേഖ. ഇരുവരും ഇപ്പോൾ‌ ന്യൂയോർക്ക്, ഫ്ലോറിഡ എന്നിവടങ്ങളിലൂടെയെല്ലാമായി അവധിക്കാല യാത്രയിലാണ്.


ഫോർട്ട് ഫ്ലോറിഡയിൽ ഭർത്താവിനൊപ്പം സ്വിം സ്യൂട്ടിൽ സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ചിത്രമാണ് ലേഖ സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചത്. 

ഫോട്ടോ അതിവേ​ഗത്തിൽ വൈറലായി. ഫേസ്ബുക്കിലും ഇതേ ചിത്രം ലേഖ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് അത് നീക്കം താരപത്നി നീക്കം ചെയ്തു.

തങ്ങൾ അവധി ആഘോഷിക്കാനുള്ള യാത്രയിലാണെന്ന് രണ്ട് ദിവസം മുമ്പ് വിജയ് യേശുദാസിനും ഭർത്താവ് എംജി ശ്രീകുമാറിനുമൊപ്പം ഫ്ലൈറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ട് ലേഖ കുറിച്ചിരുന്നു. ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലുകളാണ്. 

ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട് എന്നൊരു ഓർമ്മപ്പെടുത്തൽ. അവധിക്കാല ആഘോഷങ്ങൾ... അവധിക്കാലം തുടങ്ങുന്നു എന്നാണ് അന്ന് ലേഖ കുറിച്ചത്.

ഇരുവരുടെയും സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ റൊമാൻസ് ഓവർലോഡഡ്... എന്നാണ് ആരാധകർ കുറിച്ചത്. ഇരുവരും അവരുടെ ഇരുപതുകളിലേക്ക് തിരിച്ച് പോയതിന്റെ തോന്നുന്നുവെന്നെല്ലാം കമന്റുകളുണ്ട്. ചിലർ പ്രായത്തെയും വസ്ത്രത്തെയും പരിഹസിച്ച് എത്തിയെങ്കിലും ലേഖയെ അതൊന്നും ബാധിച്ചിട്ടില്ല. 

തങ്ങൾക്ക് കുഞ്ഞുങ്ങൾ വേണ്ടെന്നത് എംജിയും ലേഖയും ഒരുമിച്ച് എടുത്ത തീരുമാനമാണ്. ലേഖയുടെ മകളെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് എംജി സ്നേഹിക്കുന്നത്. ലേഖയുടെ മകൾ ഭർത്താവിനും മകനുമൊപ്പം അമേരിക്കയിൽ സെറ്റിൽഡാണ്. ഇടയ്ക്ക് ലേഖയെ കാണാനായി കേരളത്തിലേക്ക് വരാറുമുണ്ട്. 

#Every #journey #reminder #Lekha #with #picture #from #pool

Next TV

Related Stories
'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

Jan 31, 2026 03:00 PM

'വിജേഷേട്ടൻ നിർത്തിയിടത്തുനിന്ന് ഞങ്ങൾ തുടങ്ങുന്നു'; തേവരയിൽ നാടകം തുടരുമെന്ന് ഭാര്യ കബനി

നാടകം താനും മകളും സുഹൃത്തുക്കളും ചേർന്ന് പൂർത്തിയാക്കുമെന്ന് ഭാര്യ...

Read More >>
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News from Regional Network