#TPMadhavan | നടൻ ടി പി മാധവൻ ഗുരുതരാവസ്ഥയിൽ

#TPMadhavan | നടൻ ടി പി മാധവൻ ഗുരുതരാവസ്ഥയിൽ
Oct 7, 2024 08:46 AM | By VIPIN P V

ടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി പി മാധവൻ ഗുരുതരാവസ്ഥയിൽ.

കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

ടി പി മാധവനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയാണ് അദ്ദേഹം.

തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയില്‍ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവര്‍ത്തകരാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

ഗാന്ധി ഭവനില്‍ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മറവി രോഗം ബാധിച്ചു.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ. തിരുവനന്തപുരം വഴുതക്കാടാണ് ഇദ്ദേഹത്തിന്റെ ജന്മദേശം.

നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്.

#Actor #TPMadhavan #criticalcondition

Next TV

Related Stories
എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്

Jan 12, 2026 05:13 PM

എനിക്ക് കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്" തുറന്നുപറഞ്ഞ് നിഖില വിമൽ

കമ്മ്യൂണിസത്തോട് ചായ്‌വുണ്ട്, ആളുകളുടെ ദേഷ്യത്തിന് കാരണവും അതാണ്"തുറന്നുപറഞ്ഞ് നിഖില...

Read More >>
'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

Jan 12, 2026 04:16 PM

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക് എത്തും

'ഒരു വയനാടൻ പ്രണയകഥ' ജനുവരി 16-ന് തിയേറ്ററുകളിലേക്ക്...

Read More >>
Top Stories