#PoonamBajwa | 'അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത്; ആദ്യത്തെ ദിവസം മോശം അനുഭവമായിരുന്നു' -പൂനം ബജ്‌വ

#PoonamBajwa | 'അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത്; ആദ്യത്തെ ദിവസം മോശം അനുഭവമായിരുന്നു' -പൂനം ബജ്‌വ
Sep 24, 2024 10:55 AM | By ShafnaSherin

(moviemax.in)ഉത്തരേന്ത്യയില്‍ നിന്നും വന്ന് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ നടിയാണ് പൂനം ബജ്‌വ.മലയാളത്തിലടക്കം നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് പൂനം.ഇപ്പോളിതാപൂനം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.

ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന പൂനം ബജവ തിരികെ വരുന്നത് നാല് വര്‍ഷത്തിന് ശേഷമാണ്. ജയം രവി നായകനായ റോമിയോ ആന്റ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂനമിന്റെ തിരിച്ചുവരവ്.

രണ്ടാം വരവിലും കയ്യടി നേടാനും പൂനം ബജ് വയ്ക്ക് സാധിച്ചു. റോമിയോ ആന്റ് ജൂലിയറ്റില്‍ സഹനടിയായിട്ടായിരുന്നു പൂനം അഭിനയിച്ചത്. മുന്‍നിര നായികയായി തിളങ്ങിയിട്ടുള്ള പൂനം പക്ഷെ ഈ ചുവടുമാറ്റത്തില്‍ ഒട്ടും നിരാശപ്പെട്ടിരുന്നില്ല.

തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുന്ന കഥാപാത്രം എന്നതായിരുന്നു നോക്കിയതെന്നാണ് പൂനം പറഞ്ഞിട്ടുള്ളത്. സ്ഥിരം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു മടുത്തിരുന്നു സത്യത്തില്‍ പൂനം.

എന്നാല്‍ സെറ്റിലെ ആദ്യത്തെ ദിവസം പൂനം ബജ്‌വയ്ക്ക് മോശം അനുഭവമായിരുന്നു സമ്മാനിച്ചത്. ഇതേക്കുറിച്ച് മുമ്പ് ഒരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നു പറഞ്ഞിരുന്നു.

ഈ വാക്കുകള്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം നേടുകയാണിപ്പോള്‍. സിനിമാ ലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് പൂനം ബജ്‌വയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

''കോളിവുഡ് വിടുന്നത് ഞാന്‍ നേരത്തെ തീരുമാനിച്ചതോ ആലോചിച്ചതോ ആയ കാര്യമായിരുന്നില്ല. റോമിയോ ജൂലിയറ്റിന്റെ തിരക്കഥയും അഭിനേതാക്കളെ കുറിച്ചും അറിഞ്ഞപ്പോള്‍ ഇതൊരു നല്ല സിനിമയാകുമെന്ന് തോന്നി.

എനിക്ക് അതിന്റെ ഭാഗമാകാന്‍ ആഗ്രഹം തോന്നിയതിനാല്‍ ഞാന്‍ അത് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്റേത് വളരെ ബോള്‍ഡായ ടോം ബോയിഷ് രീതിയിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ്.

വളരെ സന്തോഷത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെക്കന്‍ഡ് ഹീറോയിന്‍ ആയി അഭിനയിക്കുന്നത് ഒന്നും എനിക്ക് പ്രശ്‌നമില്ലാത്തതിനാലാണ് ഞാന്‍ ആ കഥാപാത്രം ചെയ്യാന്‍ തയ്യാറായത്.

എന്റെ കഥാപാത്രത്തിന് കഥയെ സ്വാധീനിക്കാന്‍ പോന്ന രംഗങ്ങളുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നത് വെറുതെയായില്ല. എന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിക്കാന്‍ പറ്റിയ ചിത്രമായിരുന്നു അത്. തമിഴില്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു നാളായിട്ടുണ്ടായിരുന്നു',പൂനം ബജ്വ പറയുന്നു.

അതിലെ അണിയറപ്രവര്‍ത്തകരെ പലരെയും ഞാന്‍ ആദ്യമായി കാണുന്നത് ആ ചിത്രത്തില്‍ വച്ചാണ്. ആദ്യ ദിവസം എനിക്ക് ധരിക്കേണ്ടിയിരുന്നത് ഒരു വെള്ള ഷര്‍ട്ട് മാത്രമാണ്.

പാന്റ്‌സ് ഉണ്ടായിരുന്നില്ല. എനിക്ക് തീരെ പരിചയമില്ലാത്ത കാര്യമായിരുന്നു അത്. എനിക്ക് അല്‍പം നാണം തോന്നി'' എന്നാണ് അന്ന് പൂനം ബജ്‌വ പറഞ്ഞത്. മുംബൈക്കാരിയാണ് പൂനം ബജ്‌വ.

പക്ഷെ താരമാകുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. തുടക്കം തെലുങ്കിലൂടെയായിരുന്നു. പിന്നാലെ തമിഴിലുമെത്തി. അധികം വൈകാതെ മലയാളത്തിലും പൂനം സാന്നിധ്യമായി.

മലയാളത്തില്‍ ചൈന ടൗണ്‍ എന്ന ചിത്രത്തിലാണ് പൂനം ബജ്വ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് വെനീസിലെ വ്യാപാരി, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

വിനയന്റെ പത്തൊന്‍പതാം നൂറ്റാണ്ട്, സുരേഷ് ഗോപി നായകനായ മേം ഹൂ മൂസ എന്നീ സിനിമകളിലാണ് അവസാനമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. പൂനം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.


#meeting #many #crew #first #time; #first #day #bad #experience #PoonamBajwa

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories