#jayamravi | 'അത് എന്റെ സ്വപ്നമാണ്, വീണ്ടും ഒരുമിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിൽ എന്തിന് അത് ചെയ്തു! ' ജയം രവി

#jayamravi | 'അത് എന്റെ സ്വപ്നമാണ്, വീണ്ടും ഒരുമിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിൽ എന്തിന് അത് ചെയ്തു! ' ജയം രവി
Sep 23, 2024 01:03 PM | By Athira V

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഭാര്യ ആര്‍തിയോടും അവരുടെ കുടുംബത്തോടും പരസ്യയുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് നടന്‍ ജയം രവി. നടന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോള്‍ കോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ബ്രദര്‍ എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചില്‍ പങ്കെടുത്തപ്പോഴാണ് വിവാദങ്ങളെ കുറിച്ച് നടന്‍ തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഇതനുസരിച്ച് ആര്‍തിയുടെ മാതാപിതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് വിവാഹമോചനം സംബന്ധിച്ച തീരുമാനമെടുത്തതെന്നും ആര്‍തിയ്ക്ക് ഇതെങ്ങനെ അറിയില്ലെന്ന് പറയാന്‍ സാധിക്കുമെന്നും നടന്‍ ചോദിക്കുന്നു.


മാത്രമല്ല ഗായിക കെനിഷയുടെ പേര് കൂടി ചേര്‍ത്ത് തന്റെ പേരില്‍ കഥകളുണ്ടായത് തെറ്റായി പോയെന്നും അവരുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗായിക മാത്രമല്ല മാനസികാരോഗ്യ കൗണ്‍സിലറും കൂടിയാണ് കെനിഷയെന്നും വിഷാദരോഗത്തില്‍ നിന്ന് ഒരുപാട് പേരെ അവര്‍ രക്ഷിച്ചിട്ടുണ്ടെന്നും കെനിഷയ്ക്കൊപ്പം ഒരു ആത്മീയ കേന്ദ്രം തുറക്കാന്‍ പോകുകയാണെന്നും ഈ വിവാഹമോചനവുമായി കെനിഷയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ജയം രവി തുറന്നടിച്ചു.

അത്തരത്തില്‍ ദാമ്പത്യത്തെ കുറിച്ചും വിവാദങ്ങളെ പറ്റിയുമുള്ള നടന്റെ അഭിമുഖം ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ മക്കളുടെ കസ്റ്റഡിയില്‍ കിട്ടുന്നതിനെ കുറിച്ചും നടന്‍ സംസാരിച്ചു.

വിവാഹമോചനത്തിനപ്പുറം മക്കള്‍ക്കു വേണ്ടി ഒരു പോരാട്ടത്തിന് താന്‍ തയ്യാറാണെന്നും ജയം രവിയും ആര്‍തിയുമായി വഴക്കിടണമെങ്കില്‍ അതിനും ഒരുക്കമാണെന്നും നടന്‍ പറയുകയാണ്.


'എന്റെ ഭാവി എന്റെ മക്കളായ ആരവും അയനുമാണ്. അവരെ എന്റെ കസ്റ്റഡിയില്‍ കിട്ടുന്നതിന് വേണ്ടി ഞാന്‍ പോരാടും. അതിന്റെ പേരില്‍ വിവാഹമോചനത്തിനായി 10 വര്‍ഷമോ 20 വര്‍ഷമോ കോടതിയില്‍ പോരാടാനും ഞാന്‍ തയ്യാറാണ്. എന്റെ സന്തോഷം എന്റെ മക്കളാണ്. മകനെ വച്ച് സിനിമ ചെയ്യാനും പദ്ധതിയിട്ടിരുന്നു. അത് എന്റെ സ്വപ്നമാണെന്നും' ജയം രവി പറഞ്ഞു.

'ആര്‍തി നിങ്ങളുമായി അനുരഞ്ജനത്തിന് ഒരുക്കമാണെങ്കില്‍ നിങ്ങളും അതിന് തയ്യാറാണോ എന്ന ചോദ്യത്തിന്, 'അനുരഞ്ജനത്തിന് എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ പിന്നെ എന്തിന് എന്റെ പേരിനൊപ്പം കാമുകിയെ കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കണം' എന്നായിരുന്നു ജയം രവിയുടെ മറുപടി.

തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് ദമ്പതിമാരായിരുന്നു ജയം രവിയും ആര്‍തിയും. പ്രമുഖ നിര്‍മാതാവിന്റെ മകളായ ആര്‍തിയും രവിയും 2009 ലാണ് വിവാഹിതരാവുന്നത്.

നടന്റെ സിനിമാക്കാര്യങ്ങളൊക്കെ ഭാര്യയുടെ വീട്ടുകാരാണ് തീരുമാനിച്ചിരുന്നത്. തനിക്ക് സ്വതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്ക് അവര്‍ കൊണ്ട് പോയെന്നാണ് ജയം രവി പറഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പോലും ഭാര്യയാണ് ഉപയോഗിച്ചിരുന്നത്. അതൊക്കെ താന്‍ തിരിച്ച് പിടിച്ചതായി നടന്‍ വ്യക്തമാക്കിയിരുന്നു.

#That's #my #dream #why #did #it #if #you #wanted #to #get #back #together #JayamRavi

Next TV

Related Stories
54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

Apr 19, 2025 01:29 PM

54-ാം വയസിൽ മെലിഞ്ഞ് അതീവ സുന്ദരിയായി ഖുശ്ബു, മോശം കമന്റിന് മാസ് മറുപടിയും

ഇപ്പോഴിതാ 20 കിലോ ​ഗ്രാം ശരീര ഭാരം കുറച്ച ഖുശ്ബുവിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായി...

Read More >>
നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Apr 18, 2025 11:06 AM

നടി അഭിനയ വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

ജന്മനാ സംസാരിക്കാനും കേൾക്കാനും പറ്റാത്ത അഭിനയ തന്‍റെ അഭിനയം കൊണ്ട് പ്രേക്ഷകരെ...

Read More >>
'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

Apr 16, 2025 09:27 AM

'കൂലിയിൽ രജനികാന്തിനും ആമിർ ഖാനുമൊപ്പം കോംബിനേഷൻ സീനുകളുണ്ട്'; വമ്പൻ അപ്ഡേറ്റുമായി ഉപേന്ദ്ര

സിനിമയില്‍ ആമിര്‍ ഖാനും ഭാഗമാകുന്നുവെന്ന് നേരത്തെ തന്നെ...

Read More >>
'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ  തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

Apr 16, 2025 08:40 AM

'മകൻ രക്ഷപ്പെട്ടതിന് നന്ദി'; തിരുപ്പതിയിൽ തല മുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന

പരിക്കേറ്റ മകൻ മാർക്ക് ശങ്കറിനെ കൊണ്ടുവരാൻ പവൻ കല്യാണും ഭാര്യയും കഴിഞ്ഞ ആഴ്ച സിംഗപ്പൂരിലേക്ക്...

Read More >>
Top Stories