#Jayamravi | ദയവുചെയ്ത് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് വിവാഹമോചനത്തിനു പിന്നിൽ; പ്രതികരണവുമായി ജയംരവി

#Jayamravi | ദയവുചെയ്ത് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത് വിവാഹമോചനത്തിനു പിന്നിൽ; പ്രതികരണവുമായി ജയംരവി
Sep 22, 2024 05:17 PM | By ShafnaSherin

(moviemax.in)നടൻ ജയംരവിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നിട്ട് അധികമായില്ല. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്.

ഇതിനുപിന്നാലെ ജയംരവിയും​ ​ഗായിക കെനിഷ ഫ്രാൻസിസും തമ്മിൽ പ്രണയത്തിലാണെന്നും ഇതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ജയംരവി. കെനിഷയുമായി പ്രണയത്തിലാണെന്ന വാർത്ത സത്യമല്ലെന്നും ഈ വിഷയത്തിലേക്ക് കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്നുമാണ് ജയംരവി പറഞ്ഞത്.

സ്വയം ജീവിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്യൂവെന്നും ആരുടെപേരും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ജയംരവി പറഞ്ഞു. ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്.

സ്വകാര്യജീവിതം അങ്ങനെ തന്നെ തുടരട്ടെ. അറുന്നൂറോളം നൂറോളം സ്റ്റേജ് ഷോകളിൽ പാടിയിട്ടുള്ള വ്യക്തിയാണ് കെനിഷ. കഠിനാധ്വാനത്തോടെ പടുത്തുയർത്ത ജീവിതമാണ് അവരുടേത്. നിരവധിപേരുടെ ജീവിതം രക്ഷിച്ചിട്ടുള്ള ലൈസൻസുള്ള സൈക്കോളജിസ്റ്റാണ്. ദയവുചെയ്ത് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കരുത്- ജയം രവി പറഞ്ഞു.

കെനിഷയ്ക്കും തനിക്കും ചേർന്ന് ഭാവിയിൽ ഒരു ഹീലിങ് സെന്റർ തുടങ്ങാനുള്ള പദ്ധതിയേപ്പോലും ഇത്തരം കുപ്രചാരണങ്ങൾ വിപരീതമായി ബാധിക്കുമെന്നും ജയം രവി പറഞ്ഞു.

ഒരു ഹീലിങ് സെന്റർ തുടങ്ങി നിരവധിപേരെ സഹായിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണ്. ദയവുചെയ്ത് അത് തകർക്കരുതെന്നും അനാവശ്യമായി ഇത്തരം കാര്യങ്ങളിൽ ഇടപെടരുതെന്നും ജയംരവി പറഞ്ഞു.

ജയംരവി വിവാഹമോചന വാർത്ത പുറത്തുവിട്ടത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന ആരതിയുടെ ആരോപണത്തോടും താരം പ്രതികരിച്ചു.

ഈ തീരുമാനം രണ്ടുപേരുടെയും കുടുംബത്തിലുള്ളവരുടെ കൂടി അറിവോടെയാണെന്ന് ജയംരവി പറഞ്ഞു. താൻ ആരതിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചിരുന്നു.

തന്റെയും ആരതിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് പ്രശ്നങ്ങൾ ചർച്ചചെയ്തതെന്നും ജയംരവി പറഞ്ഞു. തങ്ങളുടെ വിവാഹ ജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ടാകുന്നെന്നും വിവാഹമോചനവാർത്ത തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്നുമാണ് ആരതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

കഴിഞ്ഞ 18 വർഷമായി പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തനിക്ക് തോന്നുന്നുവെന്നും ആരതി എഴുതുകയുണ്ടായി.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജയം രവി വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.

'ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായതല്ല.

വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നില്‍. എല്ലാവരുടേയും നല്ലതിനുവേണ്ടിയാണിത്. ഈ പ്രതിസന്ധി സമയത്ത് ഞങ്ങളുടേയും കുടുംബാംഗങ്ങളുടേയും സ്വകാര്യത മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്.

ഈ തീരുമാനം ഞങ്ങളുടെ സ്വകാര്യ വിഷയമായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.- എന്നാണ് ജയംരവി കുറിച്ചത്. 2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. തമിഴ് സിനിമയില്‍ മുന്‍നിര നടനായി ജയം രവി നിറഞ്ഞു നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.





#Please #drag #their #name #into #behind #divorce #Jayamravi #response

Next TV

Related Stories
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

Jul 14, 2025 02:44 PM

'ആ തീരുമാനം മാറ്റിയേക്കാം, ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമ' -പാണ്ഡിരാജ്

ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കാണേണ്ട സിനിമയാണ് തലൈവൻ തലൈവിനെന്ന് ...

Read More >>
അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

Jul 14, 2025 12:44 PM

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു

അഭിനയ സരസ്വതി നടി ബി സരോജ ദേവി അന്തരിച്ചു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall