#KaviyoorPonnamma | 'തന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്, അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല'

#KaviyoorPonnamma  | 'തന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്, അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല'
2024-09-20T19:05:00 | By Susmitha Surendran

(moviemax.in)  നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടി നവ്യാ നായര്‍. അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്.

തന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്. ആദ്യം തന്നെ ക്ഷമാപണമാണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്നും നവ്യാ നായര്‍ പറഞ്ഞു.

'ആദ്യം തന്നെ ക്ഷമാപണമാണ് പറയാനുള്ളത്. അവസാന നിമിഷത്തില്‍ അമ്മയെ പോയി കാണാന്‍ കഴിഞ്ഞില്ല. കണ്ടിരുന്നെങ്കില്‍ എന്നെ തിരിച്ചറിയുമായിരുന്നു.

എന്റെ ഭാഗത്ത് നിന്നും വന്ന പിഴവാണ്. തിരക്ക് കാരണം ചില കാര്യങ്ങള്‍ മാറ്റിവെച്ചതാണ്. എന്നെ അത്രയധികം സ്‌നേഹിച്ചയാളാണ്. എപ്പോഴും ചിരിക്കുന്ന മുഖമാണ്.

എന്റെ അഭിനയത്തെക്കുറിച്ച് നല്ല മതിപ്പാണ്. പൊന്നൂസേ എന്നാണ് ഞാന്‍ വിളിക്കാറ്. അഡ്മിറ്റ് ആയ സമയത്ത് നാട്ടിലില്ല. എനിക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു അവരുടെ അടുത്ത്', നവ്യാ നായര്‍ പ്രതികരിച്ചു.

വാര്‍ധക്യസഹജമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 

Content Highlight: #Actress #NavyaNair #reacts #death #actress #KaviyoorPonnamma.

Next TV

Related Stories
'ഇത് കർമ്മയുടെ തിരിച്ചടി'; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Jul 11, 2026 03:54 PM

'ഇത് കർമ്മയുടെ തിരിച്ചടി'; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും ഉൾപ്പെടുന്ന കൃഷ്ണ കുടുംബം...

Read More >>
'അന്ന് കുടുംബം സൈക്കാട്രിസ്റ്റിനെ കാണാൻ പറഞ്ഞു, ഇന്ന് മലയാളികളും'; മുൻജന്മത്തിൽ ബുദ്ധസന്യാസിയായിരുന്നു: നടി ലെന

Jul 11, 2026 03:47 PM

'അന്ന് കുടുംബം സൈക്കാട്രിസ്റ്റിനെ കാണാൻ പറഞ്ഞു, ഇന്ന് മലയാളികളും'; മുൻജന്മത്തിൽ ബുദ്ധസന്യാസിയായിരുന്നു: നടി ലെന

മുൻജന്മത്തിൽ ബുദ്ധസന്യാസിയായിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടി ലെന പ്രതികരിച്ചു...

Read More >>
Top Stories

News Roundup

GCC News