(moviemax.in)ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി പ്രിയ വാര്യര്‍. തനിക്ക് ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ മറ്റുള്ളവരുടെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് വലിയ അംഗീകാരവും സ്വീകാര്യതയും ലഭിച്ചതുകൊണ്ടും ഞാന്‍ ആക്‌സസിബിള്‍ അല്ല എന്നൊരു ബോധ്യം മറ്റുള്ളവര്‍ക്ക് ഉണ്ടായതുകൊണ്ടുമായിരിക്കാം എനിക്ക് അത്തരം ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.
ആരും എന്നെ മോശമായ വിധത്തില്‍ സമീപിച്ചിട്ടില്ല'' എന്നാണ് പ്രിയ പറയുന്നത്. തനിക്ക് 21 വയസാകുന്നത് വരെ തനിക്കൊപ്പം അച്ഛനും അമ്മയും സെറ്റില്‍ വരുമായിരുന്നു എന്നും അതുകൊണ്ടും പ്രശ്‌നങ്ങള്‍ ഒഴിവായിപ്പോയിട്ടുണ്ടാകും എന്നും താരം പറയുന്നു.
എന്നാല്‍ ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പറയുമ്പോള്‍ സത്യത്തില്‍ എനിക്കും പേടിയാകുന്നുണ്ട് എന്നും പ്രിയ പറയന്നു. സിനിമയുടെ അകത്ത കാര്യങ്ങള്‍ പലതും താന്‍ ഇപ്പോഴാണ് അറിയുന്നത്.
സുരക്ഷയുടെ കാര്യം മാത്രമല്ല. സിനിമയിലെ രാഷ്ട്രീയം പോലും താന്‍ ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നാണ് പ്രിയ വാര്യര്‍ പറയുന്നത്. തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും പ്രിയ വാര്യര്‍ മറുപടി പറയുന്നുണ്ട്ഞാന്‍ വിവാഹം കഴിക്കും എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്നു തോന്നുന്നു എന്നാണ് താരം തമാശയായി പറയുന്നത്.
താന്‍ കരിയര്‍ ഓറിയന്റഡ് ആണെന്ന് തന്റെ മാതാപിതാക്കള്‍ക്ക് അറിയാമെന്നാണ് പ്രിയ പറയുന്നത്. അതിനാല്‍ തന്നോട് ആരും വിവാഹത്തെക്കുറിച്ച് ചോദിക്കാറില്ലെന്നും പ്രിയ വാര്യര്‍ പറയുന്നു.'കരിയറിനല്ലാതെ മറ്റൊന്നിനും ഞാന്‍ മുന്‍ഗണന കൊടുക്കുന്നില്ല. കുറച്ചുകൂടെ സെറ്റില്‍ഡ് ആയിക്കഴിഞ്ഞ ശേഷമേ വിവാഹമെന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങൂ. എന്റെ അമ്മ പറയാറുണ്ട്, 'നീ കല്യാണമേ കഴിക്കേണ്ട' എന്ന്. കരിയറിനെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍ അറിയാവുന്നതുകൊണ്ടുതന്നെ വീട്ടുകാര്‍ വലിയ പിന്തുണയാണ്.
ഞാനെന്റെ തൊഴില്‍ മേഖലയില്‍ ഉയരങ്ങള്‍ താണ്ടുന്നത് കാണാന്‍ മാതാപിതാക്കള്‍ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്.'' എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.കുട്ടിക്കാലം മുതല്‍ തന്റെ മനസിലുണ്ടായിരുന്നത് സിനിമ മാത്രമായിരുന്നു എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.
ഒരു അഡാര്‍ ലവിലൂടെയാണ് പ്രിയ വാര്യര്‍ കരിയര്‍ ആരംഭിക്കുന്നത്. ഓഡിഷനിലൂടെയാണ് പ്രിയ അഡാര്‍ ലവിലെത്തുന്നത്. പിന്നെ നടന്നതെല്ലാം ചരിത്രമാണ്. എന്നാല്‍ അഡാര്‍ ലവ് ക്ലിക്കായില്ലായിരുന്നുവെങ്കിലും താന്‍ സിനിമയില്‍ തുടര്‍ന്നേനെ എന്നാണ് പ്രിയ വാര്യര്‍ പറയുന്നത്.
സാധാരണയായി എല്ലാവര്‍ക്കും ആദ്യ അവസരം കിട്ടാനായിരിക്കും ബുദ്ധിമുട്ട്. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നില്ലെന്നാണ് പ്രിയ പറയുന്നത്. ആദ്യ ചിത്രത്തിനു ശേഷമാണ് പ്രയാസങ്ങള്‍ നേരിട്ടു തുടങ്ങിയതെന്നും പ്രിയ വാര്യര്‍ പറയുന്നുണ്ട്.
അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെയാണ് പ്രിയ താരമായി മാറുന്നത്. പ്രിയ വാര്യര്‍ ഇതിലൂടെ നാഷണല്‍ ക്രഷ് ആയി മാറുകയായിരുന്നു. ലോകമെമ്പാടും ആരാധകരെ നേടാനും ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് ഫോളോവേഴ്‌സിനെ സ്വന്തമാക്കാനും പ്രിയയ്ക്ക് സാധിച്ചു.പിന്നീട് പ്രിയ അഭിനയിക്കുന്നത് ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലായിരുന്നു. ഈ സിനിമയിലെ പ്രിയയുടെ പ്രകടനം കയ്യടി നേടിയിരുന്നു.
#Until #Natani #turned #21 #father #mother #used #accompany #her #sets #Experiences #actresses #frightening #Actress #PriyaWarrier #reacts #Hemacommitteereport