#AmalaPaul | ഉല്ലാസ ബോട്ടില്‍ കുടുംബത്തോടൊപ്പം ഓണാഘോഷം; കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി അമല പോള്‍

#AmalaPaul  |  ഉല്ലാസ ബോട്ടില്‍ കുടുംബത്തോടൊപ്പം ഓണാഘോഷം; കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തി അമല പോള്‍
Sep 15, 2024 07:17 PM | By ShafnaSherin

(moviemax.in)മകന്‍ ഇളൈയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി നടി അമല പോള്‍. ഓണത്തോട് അനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിലാണ് മകനും ഭര്‍ത്താവിനുമൊപ്പം അമല പ്രത്യക്ഷപ്പെട്ടത്.

കായല്‍ പശ്ചാത്തലത്തില്‍ ഉല്ലാസ ബോട്ടില്‍ നിന്നെടുത്ത ചിത്രത്തില്‍ അമലയും ഭര്‍ത്താവ് ജഗദും മകനും ഓണവസ്ത്രത്തിലാണ്‌ ഫോട്ടോഷൂട്ട് നടത്തിയത്.ചുവപ്പ് കര വരുന്ന, ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്ത സെറ്റ് സാരിയാണ് അമല ധരിച്ചിരിക്കുന്നത്

ഇതിന് യോജിക്കുന്ന വിധത്തില്‍ ചുവപ്പ് സ്ലീവ്‌ലെസ് ബ്ലൗസും അണിഞ്ഞു. ഗോള്‍ഡന്‍ നിറത്തുള്ള പോള്‍ക്ക ഡോട്ടുകള്‍ ചെയ്ത ബ്ലൗസാണ് ഈ സാരിയുടെ ഹൈലൈറ്റ്. ഗോള്‍ഡ് ചോക്കറും മാച്ചിങ് ഹെവി കമ്മലും വളയും മോതിരങ്ങളുമാണ് ആഭരണമായി അണിഞ്ഞത്.

ചുവപ്പും ഗോള്‍ഡന്‍ നിറവും കലര്‍ന്ന ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ജഗദിന്റെ വേഷം. ചുവപ്പും ഗോള്‍ഡന്‍ കളറും ചേര്‍ന്ന ചെറിയ മുണ്ടായിരുന്നു രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ഔട്ട്ഫിറ്റ്.കുഞ്ഞിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന അമലയേയും അമലയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ജഗദിനേയും ചിത്രങ്ങളില്‍ കാണാം.

ജിക്ക്‌സണ്‍ ഫ്രാന്‍സിസാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സപ്‌ന ഫാത്തിമ കജ്ഹയാണ്‌ സ്റ്റൈലിസ്റ്റ്.സജിത് ആന്റ് സുജിത്താണ്‌ മേക്കപ്പ് ചെയ്തത്. ഈ ചിത്രങ്ങള്‍ക്കുതാഴെ നിരവധി പേരാണ് അമലയുടെ കുടുംബത്തിന് ഓണാശംസ നേര്‍ന്ന് കമന്റ് ചെയ്തത്.

കുഞ്ഞിനെ കാണാന്‍ അച്ഛനെപ്പോലെയുണ്ടെന്നും ആരാധകരുടെ കമന്റുകളിലുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ജൂണില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.

ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജഗദ് ഗുജറാത്ത് സ്വദേശിയാണ്. നിലവില്‍ നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയാണ് ജോലി ചെയ്യുന്നത്. യാത്രയ്ക്കിടയിലാണ് ജഗദിനെ അമല കണ്ടുമുട്ടിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.


#Celebrating #Onam #family #pleasure #boat #AmalaPaul #revealed #baby #face

Next TV

Related Stories
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News Roundup