#snehasreekumar | എന്റെ സങ്കടവും സന്തോഷവുമൊക്കെ അതിലായിരുന്നു! പുതിയൊരു അതിഥി വന്നതിന്റെ സന്തോഷം പറഞ്ഞ് സ്‌നേഹ

#snehasreekumar | എന്റെ സങ്കടവും സന്തോഷവുമൊക്കെ അതിലായിരുന്നു! പുതിയൊരു അതിഥി  വന്നതിന്റെ സന്തോഷം പറഞ്ഞ് സ്‌നേഹ
Sep 15, 2024 12:05 PM | By ADITHYA. NP

(moviemax.in)മറിമായം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. വര്‍ഷങ്ങളോളം ഒരുമിച്ച് പരമ്പരയില്‍ അഭിനയിച്ചതോടെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാവുന്നതും.

കഴിഞ്ഞ വര്‍ഷം മുതല്‍ ജീവിതത്തിലുണ്ടാവുന്ന പുതിയ സന്തേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരങ്ങള്‍.2023 ലാണ് സ്‌നേഹ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

ഇപ്പോള്‍ മകനൊപ്പമുള്ള ഓണം ആഘോഷിക്കുകയാണ് ദമ്പതിമാര്‍. ഇതിനിടയില്‍ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തിയെന്ന സന്തോഷവുമായിട്ടാണ് സ്‌നേഹ എത്തിയിരിക്കുന്നത്.

യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്.ഞങ്ങളിന്ന് ഒരു കുഞ്ഞ് യാത്ര പോവുകയാണെന്ന് പറഞ്ഞാണ് സ്‌നേഹ സംസാരിച്ച് തുടങ്ങിയത്. മകന്‍ കേദാറിനൊപ്പം പുതിയ കാര്‍ വാങ്ങാന്‍ പോവുകയാണ്.

എന്റെ സാരഥി ഉമേഷേട്ടനാണ്. ശ്രീയ്ക്ക് ഇന്ന് ഉപ്പും മുളകിന്റെയും ഓണം ഷൂട്ട് നടക്കുകയാണ്. അതുകൊണ്ട് ഒട്ടും സമയമില്ല. ശ്രീ വരാത്തതിന്റെ നിരാശ ഞങ്ങള്‍ക്കുണ്ട്.

എന്നിരുന്നാലും സാരമില്ല. ഏതാണ്ട് എട്ട് വര്‍ഷത്തോളമായി ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വണ്ടി പോയപ്പോള്‍ എനിക്ക് വലിയ വിഷമമായിരുന്നു.

ആദ്യത്തേത് നമുക്കെപ്പോഴും പ്രിയപ്പെട്ടതായിരിക്കും. ഞാന്‍ ആദ്യം വാങ്ങിയ കാറായിരുന്നു അത്. ഞാന്‍ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കുന്ന സമയത്ത് ഏറ്റവും അത്യാവശ്യം എന്ന് തോന്നിയപ്പോള്‍ വാങ്ങിയ വണ്ടിയായിരുന്നു.

അതുകൊണ്ട് തന്നെ അക്കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതും അതിലാണ്.ആ സമയത്ത് ഒരു ദിവസം രണ്ട് ഷൂട്ടൊക്കെ എടുക്കുമായിരുന്നു. തിരുവന്തപുരത്ത് നിന്നും പാലക്കാട്ടേക്കും തൃശൂരിലേക്കും ഒക്കെയുള്ള ഓട്ടം അതിലായിരുന്നു.

അക്കാലത്ത് എന്റെ ഉറക്കം വരെ ആ വണ്ടിയിലായിരുന്നു. അന്ന് ഞാന്‍ അത്രയും കഠിനാധ്വാനിയായിരുന്നു. സാമ്പത്തികമായി സ്റ്റേബിളാവേണ്ട ആവശ്യമുണ്ടായിരുന്നു.എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ കണ്ടിട്ടുള്ള വണ്ടിയാണ്.

അത് മാറ്റേണ്ട അവസ്ഥ വന്നത് കൊണ്ടാണ് മാറ്റുന്നത്. ആദ്യത്തെ വണ്ടിയോടുള്ള സ്നേഹം എനിക്കൊരിക്കലും മറക്കാനാവില്ല. അതുപോലെ ഈ ഉമേഷട്ടനും എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലേക്ക് എങ്ങനെയോ വന്ന് കയറിക്കോളും.

ഉമേഷുമായി പരിചയപ്പെട്ടതിനെ കുറിച്ചുള്ള കഥയും നടി പങ്കുവെച്ചിരുന്നു. ഒപ്പം മകനൊപ്പം കാര്‍ ഷോറൂമിലേക്ക് പോയി അവിടുത്തെ നടപടികളൊക്കെ പൂര്‍ത്തിയാക്കുന്നതും മറ്റുമെല്ലാം സ്‌നേഹ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ശേഷം വീഡിയോ കോളിലൂടെ വണ്ടി എങ്ങനെയുണ്ടെന്ന് ശ്രീകുമാറിനോട് ചോദിച്ചപ്പോള്‍ സൂപ്പര്‍ ആണെന്നായിരുന്നു നടന്റെ മറുപടി. വണ്ടി എടുക്കട്ടേ എന്ന് ശ്രീയോട് ചോദിച്ച സ്‌നേഹയാണ് ആദ്യം കാര്‍ ഓടിച്ച് പുറത്തേക്ക് ഇറക്കുന്നത്.

ഈ ഓണത്തിന് കൂടെയെത്തിയ പുതിയ അതിഥിയ്ക്കും താരകുടുംബത്തിനും ആശംസ നേര്‍ന്നാണ് ആരാധകരും എത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടാവുന്ന വിശേഷങ്ങള്‍ വീഡിയോയിലൂടെ സ്‌നേഹ പങ്കുവെക്കാറുണ്ട്.

ശ്രീകുമാറുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് സ്‌നേഹ യൂട്യൂബില്‍ സജീവമാവുന്നത്. പിന്നീട് ജീവിതത്തിലുണ്ടാവുന്ന ചെറിയ കാര്യങ്ങള്‍ പോലും വീഡിയോയിലൂടെ കാണിക്കാറുണ്ട്.

#sadness #happiness #were #new #guest

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories