(moviemax.in)അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമാകാൻ നിത്യ മേനോന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി മികച്ച സിനിമകൾ നിത്യ മേനോന് ലഭിച്ചു. നിത്യയുടെ അഭിനയ മികവ് ഏവരും എടുത്ത് പറയാറുണ്ട്.
നിത്യയെ പോലെ തന്നെ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുന്ന നടനാണ് ഫഹദ് ഫാസിൽ. ഇരുവരെയും ഒരുമിച്ച് ഒരു സിനിമയിൽ കാണണമെന്ന് ആരാധകർക്ക് ആഗ്രഹമുണ്ട്.
ധനുഷ് ഉൾപ്രെടെയുള്ള നടൻമാർക്കൊപ്പത്തിനൊപ്പം നിൽക്കുന്ന നിത്യയുടെ പ്രകടനം പ്രേക്ഷകർ കണ്ടതാണ്.ഫഹദിനൊപ്പം ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയിൽ നിത്യ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ നടിക്ക് ഈ സിനിമയിൽ സ്ക്രീൻ സ്പേസ് ഇല്ലായിരുന്നു. ഇപ്പോഴിതാ ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ. മികച്ച നടനാണ് ഫഹദെന്ന് നിത്യ പറയുന്നു.
ഫഹദിനൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. നിത്യയും ഫഹദും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് എല്ലാവരും പറയാറുണ്ട്.ഒരു സിനിമ വന്നിരുന്നു. പക്ഷെ ഡേറ്റിന്റെ പ്രശ്നം കാരണം നടന്നില്ല.
വല്ലപ്പോഴും സംസാരിക്കുമ്പോൾ നമുക്ക് ഒരുമിച്ച് പ്രൊജക്ട് ചെയ്യണമെന്ന് പറയാറുണ്ട്. ബാഗ്ലൂർ ഡേയ്സും ഒരു പരസ്യവും മാത്രമേ ഫഹദിനൊപ്പം ചെയ്തിട്ടുള്ളൂ. ഫഹദിനൊപ്പം അഭിനയിക്കുക എളുപ്പമാണ്.
ബാഗ്ലൂർ ഡേയ്സിലെ നടാഷ ആവുക തനിക്ക് എളുപ്പമായിരുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. റേഡിയോ സിറ്റി മലയാളവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.നടൻ ആസിഫ് അലിയെക്കുറിച്ചും നിത്യ സംസാരിക്കുന്നുണ്ട്.
പത്ത് പന്ത്രണ്ട് വർഷം മുമ്പാണ് ആസിഫിനാെപ്പം സിനിമകൾ ചെയ്തത്. ആ സമയത്ത് ഞാനും ആസിഫും നല്ല സുഹൃത്തുക്കളായിരുന്നെന്ന് നിത്യ പറയുന്നു.
ആസിഫിനൊപ്പം അഭിനയിച്ച വയലിൻ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങളും നിത്യ മേനോൻ പങ്കുവെച്ചു.ഒരു വീട്ടിൽ പോയപ്പോൾ അവിടെ കുറേ കോഴിക്കുട്ടികൾ.
എനിക്ക് കോഴിക്കുഞ്ഞിനെ വേണമെന്ന് തോന്നി. ഞാനന്ന് ചെറുപ്പമാണ്. രണ്ട് കോഴിക്കുഞ്ഞുങ്ങളെ ഞാൻ എടുത്തു. ഇത് എന്ത് ചെയ്യുമെന്ന് പിന്നെയാണ് ആലോചിച്ചത്.
ഞാൻ ഹോട്ടലിലാണ്. ഹോട്ടലിൽ കൊണ്ട് പോകാൻ പറ്റില്ലല്ലോ. ഒടുവിൽ തന്റെ മേക്കപ്പ് ആർട്ടിസ്റ്റിന് നൽകി. അവരതിനെ വളർത്തിയെന്നും നിത്യ മേനോൻ ഓർത്തു.
ദുൽഖർ സൽമാനെക്കുറിച്ചും നിത്യ സംസാരിച്ചു. ഓകെ കൺമണി, 100 ഡേയ്സ് ഓഫ് ലൗ എന്നീ സിനിമകൾ തുടരെയാണ് ഷൂട്ട് ചെയ്തത്. പരസ്പരം അടുത്തറിഞ്ഞത് തങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രിയെ സഹായിച്ചെന്നും നിത്യ മേനോൻ വ്യക്തമാക്കി.
ബാംഗ്ലൂർ ഡേയ്സ് ചെയ്യുന്ന സമയത്ത് ദുൽഖറും പാർവതിയും താനുമായി പരിചയപ്പെട്ടു. എന്നാൽ അന്ന് അടുത്തറിയില്ലായിരുന്നെന്നും നിത്യ മേനോൻ വ്യക്തമാക്കി. മികച്ച നടിക്കുള്ള ഇത്തവണത്തെ ദേശീയ പുരസ്കാരം നിത്യ മേനോനാണ് ലഭിച്ചത്.
തിരുച്ചിത്രമ്പലം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. മാസ്റ്റർ പീസ് എന്ന വെബ്സീരീസിലൂടെയാണ് നിത്യ അടുത്തിടെ മലയാളത്തിൽ സാന്നിധ്യം അറിയിച്ചത്. കരിയറിൽ എപ്പോഴും സജീവമാകാൻ നിത്യ തയ്യാറാകില്ല.
കുറച്ച് പ്രൊജക്ടുകൾ ചെയ്ത് പിന്നീട് ചെറിയ ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. സിനിമയക്കപ്പുറം സോഷ്യൽ മീഡിയയിലോ മറ്റ് ഷോകളിലും നിത്യയെ അധികം കാണാറുമില്ല.
തന്റേതായ സ്വകാര്യ ജീവിതം നയിക്കാനാണ് താൽപര്യമെന്നാണ് നിത്യ ഇതേക്കുറിച്ച് പറയാറുള്ളത്.
#Sometimes #talking #Fahad #says #only #acted #together #one #film #Nitya #Menon