#harisreeashokan | 'ദിലീപിനോട് നിന്റെ അമ്മയ്ക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്, ചടങ്ങിന് പോയപ്പോള്‍ അപമാനിക്കപ്പെട്ടു'

#harisreeashokan |  'ദിലീപിനോട് നിന്റെ അമ്മയ്ക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്, ചടങ്ങിന് പോയപ്പോള്‍ അപമാനിക്കപ്പെട്ടു'
Sep 14, 2024 09:15 AM | By Susmitha Surendran

(moviemax.in)  മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. മിമിക്രി വേദികള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഹാസ്യ താരം. ഇപ്പോഴിതാ ഐക്കോണിക് ആയി മാറിയ തന്റെ രമണന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. 

''ഞാന്‍ മറന്നാലും രമണനെ നാട്ടുകാര്‍ മറക്കില്ല. ആ വേഷത്തെപ്പറ്റി ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. ആസ്വദിച്ച് ചെയ്ത വേഷമായിരുന്നു. റാഫിയും മെക്കാര്‍ട്ടിനും തന്ന സ്വാതന്ത്ര്യവും ദീലിപുമായുള്ള സൗഹൃദവുമൊക്കെ ആ വേഷം മനോഹരമാക്കാന്‍ സഹായിച്ചു.

രമണന്റെ പേരില്‍ ട്രോളുകള്‍ ഇറങ്ങുമ്പോള്‍ ഏറെ സന്തോഷം തോന്നും. ജനങ്ങളുടെ മനസില്‍ ഞാനും രമണനും ഉണ്ടെന്നതിന്റെ അടയാളമല്ലേ ഈ ട്രോളുകളെല്ലാം'' എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. 

അതേസമയം തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചും താരം ഓര്‍ക്കുന്നുണ്ട്. അന്ന് തന്നെ ആ ഘട്ടത്തില്‍ നിന്നും രക്ഷിച്ചതും ഇതേ രമണന്‍ ആണെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. 

''ഒരിക്കല്‍ ഞാന്‍ ഒരു ചടങ്ങിന് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ സംസ്ഥാന അവാര്‍ഡൊന്നും കിട്ടിയില്ലേയെന്ന് ചോദിച്ച് എന്നെ ചെറുതായൊന്ന് പരിഹസിച്ചു. ആ ചോദ്യം കേട്ട് അവിടെയുണ്ടായിരുന്ന പ്രശസ്തനായ ഒരാള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. ഇവന് കിട്ടിയ ഓസ്‌കാര്‍ അവാര്‍ഡല്ലേ രമണന്‍, എന്നായിരുന്നു മറുപടി.

സത്യത്തില്‍ അവാര്‍ഡ് കിട്ടിയതിനേക്കാള്‍ വലിയ അംഗീകാരമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.'' എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

കോമഡിയിലാണ് കയ്യടി നേടിയതെങ്കിലും സീരിയസ് റോളുകളും ഹരിശ്രീ അശോകന്‍ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളാണ് ഹരിശ്രീ അശോകനെ തേടിയെത്തുന്നതും. അതേസമയം സിനിമയില്‍ വന്ന കാലം മുതലെ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

കോമഡി വേഷങ്ങള്‍ സ്ഥിരമായി ചെയ്ത് തമാശക്കാരനായി മാറിയ ആളാണ് ഞാന്‍. ആദ്യമൊക്കെ സിനിമ സിനിമയില്‍ പിടിച്ചു നില്‍ക്കണമെന്ന കൊതിയില്‍ കിട്ടിയ എല്ലാ വേഷങ്ങളും ഓടി നടന്ന് ചെയ്തു.

അപ്പോഴൊന്നും തിരഞ്ഞെടുപ്പ് എന്ന സാധ്യത മുന്നിലുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. പക്ഷെ അപ്പോഴും ഇമോഷണലായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. വലിയ കഥാപാത്രമൊന്നും വേണ്ട, ഒരു ഇമോഷണല്‍ ഡയലോഗ് പറയാന്‍ സാധിച്ചാല്‍ മതിയായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു.

മാനത്തെ കൊട്ടാരം എന്ന സിനിമില്‍ ദിലീപിനോട് നിന്റെ അമ്മയ്ക്ക് ഭ്രാന്താണോ എന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. തമാശയായിട്ടാണ് ചോദിച്ചതെങ്കിലും അതേ, എന്റെ അമ്മയ്ക്ക് ഭ്രാന്താണ് എന്ന ദിലീപിന്റെ മറുപടി കേട്ട് വല്ലാതെ ഇമോഷണലായിപ്പോയി. ആ രംഗം വളരെ നന്നായി ചെയ്തെന്ന് സംവിധായകനും മറ്റും പറഞ്ഞപ്പോള്‍ ഇമോഷണള്‍ രംഗങ്ങള്‍ ചെയ്യുന്നതിന്റെ അനുഭവം ഞാനറിഞ്ഞുവെന്നും താരം ഓര്‍ക്കുന്നുണ്ട്. 

#actor #harisreeashokan #also #remembers #humiliation #he #face #once.

Next TV

Related Stories
 ശ്രീനാഥ് ഭാസിയുടെ   'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

Dec 5, 2025 04:58 PM

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

ശ്രീനാഥ് ഭാസി , പൊങ്കാല', മലയാളം ചലച്ചിത്രം...

Read More >>
ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

Dec 5, 2025 11:27 AM

ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

കാവ്യമാധവൻ ദിലീപ് ബന്ധം, മഞ്ജുവുമായി പിരിയാനുള്ള കാരണം, കാവ്യയുമായുള്ള അടുപ്പം...

Read More >>
Top Stories