#vinayan | 'ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ', 'സൂപ്പർ താരങ്ങൾ അമ്മയെ നശിപ്പിച്ചു' -സംവിധായകൻ വിനയൻ

#vinayan | 'ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ', 'സൂപ്പർ താരങ്ങൾ അമ്മയെ നശിപ്പിച്ചു'  -സംവിധായകൻ വിനയൻ
Sep 11, 2024 07:37 AM | By Athira V

'മലയാള സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ട്', 'സൂപ്പർ താരങ്ങൾ താര സംഘടനയായ അമ്മയെ നശിപ്പിച്ചു'വെന്ന് സംവിധായകൻ വിനയൻ. ഇപ്പോൾ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്.

മലയാള സിനിമയുടെ മുഖത്ത് കരി ഓയിൽ ഒഴിച്ചത് പോലെയുണ്ട്. സിനിമാ മേഖലകളിലെ പല പ്രമുഖരും കാരണം 12 വർഷം താൻ വേദന അനുഭവിച്ചെന്നും വിനയൻ കോഴിക്കോട് വടകരയിൽ പറഞ്ഞു. തോപ്പിൽ ഭാസി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇന്നലെ ഹൈക്കോടതി നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.

പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹ‍ർജിക്ക് നിലവിൽ പ്രസക്തിയില്ലെന്ന് എ ജി ഹൈക്കോടതിയെ അറിയിച്ചു.

എന്നാൽ ഹർജിയിൽ ഉന്നയിച്ച നിയമ വശങ്ങൾ പരിശോധിക്കപ്പെടേണ്ടതല്ലെ എന്ന് കോടതി തിരിച്ചു ചോദിച്ചു.രഹസ്യസ്വഭാവമുള്ളവ പ്രസിദ്ധീകരിക്കാൻ വിവരാവകാശ കമ്മീഷനാകുമോയെന്നും കോടതി ചോദിച്ചു.

#'Now #there #is #no #one #to #ask #or #tell #Superstars #have #destroyed #mother #Director #Vinayan

Next TV

Related Stories
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










https://moviemax.in/-