#GokulSuresh | മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടു - ഗോകുൽ സുരേഷ്

#GokulSuresh | മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടു - ഗോകുൽ സുരേഷ്
Sep 9, 2024 07:12 PM | By VIPIN P V

ലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടൻ ഗോകുൽ സുരേഷ്.

ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന പ്രശ്നങ്ങളിൽ എപ്പോഴും ഒരു ജെന്റർ മാത്രമാണ് ബാധിക്കപ്പെടുന്നതെന്ന് പറയാൻ പറ്റില്ല. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു മെയിൽ ആക്ടറിന് ചിലപ്പോൾ സിനിമകൾ നഷ്ടമായേക്കാം.

അതിന് സമാനമായ ഒരു അവസ്ഥയിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കാൻ താല്പര്യമില്ല. അതിന് കാരണമായ ആളെ താൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്, പക്ഷേ അതുമൂലം തനിക്ക് ആ സിനിമ നഷ്ടമായെന്നും ഗോകുൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അപ്പോൾ ജനങ്ങൾക്ക് ഒരു ഇൻഡസ്ട്രിയോടുള്ള കാഴ്ചപ്പാട് പെട്ടെന്ന് മാറിയെന്ന് വരാം.

അങ്ങനെയൊരു ഘട്ടത്തിലാണ് നിവിൻ ചേട്ടനെതിരായ ആരോപണങ്ങൾ തെറ്റാണെന്നുള്ള വാർത്തകൾ വരുന്നത്. ഇപ്പോൾ ജനങ്ങൾക്ക് ഒരു സ്ത്രീയെ മാത്രമല്ല ഒരു പുരുഷനെ കൂടെ ബാധിക്കപ്പെടുമെന്ന് കുറച്ചുകൂടെ വ്യക്തമായി മനസ്സിലായി.' എന്നും ഗോകുൽ സുരേഷ് പറഞ്ഞു.

ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും ഒരു വ്യാജ ആരോപണം ഉന്നയിക്കാവുന്ന രീതിയിലേക്ക് മലയാള സിനിമ മാറിയോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോകുൽ

#Malayalam #cinema #blocking #castingcouch #lost #films #GokulSuresh

Next TV

Related Stories
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

Jan 24, 2026 02:01 PM

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്രം 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന് തിയേറ്ററുകളിലെത്തും

അരുണ്‍ ലാല്‍ രാമചന്ദ്രൻ ചിത്ര 'സുഖമാണോ സുഖമാണ്' ഫെബ്രുവരി 13ന്...

Read More >>
ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്;  നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

Jan 24, 2026 11:11 AM

ദീപക്കിന്റെ മരണം തീർത്തും വേദനാകരം; ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ്; നടി മനീഷ കെ.എസ് പ്രതികരിക്കുന്നു

ദീപക്കിന്റെ മരണം ആ പെൺകുട്ടി ചെയ്തത് വലിയ തെറ്റ് നടി മനീഷ കെ.എസ്...

Read More >>
ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

Jan 24, 2026 10:49 AM

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ; മനസ്സുതുറന്ന് അർച്ചന സുശീലൻ

ആര്യയുമായുള്ള സൗഹൃദം ഇന്നും പഴയതുപോലെ മനസ്സുതുറന്ന് അർച്ചന...

Read More >>
Top Stories










News Roundup