#nivinpauly | 'സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകും', ബലാത്സംഗ കേസിൽ പ്രതികരിച്ച് നടൻ

#nivinpauly | 'സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകും', ബലാത്സംഗ കേസിൽ പ്രതികരിച്ച് നടൻ
2024-09-03T20:46:00 | By Susmitha Surendran

(moviemax.in) തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിൻ പോളി . സത്യം തെളിയിക്കാൻ ഏത് അറ്റം വരെയും പോകുമെന്ന് നിവിൻ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നടൻ . കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പീഡന പരാതി നൽകിയത്.

പരാതിയിൽ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കോതമംഗലം ഊന്നുകൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസിൽ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിൻ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിർമതാവ് എ കെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. എറണാകുളം റൂറൽ എസ് പിക്കാണ് യുവതി പരാതി നൽകിയത്.

ശ്രേയയുടെ സാനിധ്യത്തിൽ മറ്റ് അഞ്ച് പ്രതികൾ ബലാത്സംഗം ചെയ്‌തെന്നാണ് യുവതി എസ് ഐ ടിക്ക് മൊഴി നൽകിയത്. ഊന്നുകൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ് ഐ ടിക്ക് കൈമാറിയിട്ടുണ്ട്.

ബലാത്സംഗം (376), സ്ത്രീത്വത്തെ അപമാനിച്ചു (354), 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇനി എസ് ഐ ടിയാകും അന്വേഷണം നടത്തുക.

Content Highlight: #nivinpauly '#Will #go #to #any #length #prove #truth #actor #responded #rape #case

Next TV

Related Stories
'ഇത് കർമ്മയുടെ തിരിച്ചടി'; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

Jul 11, 2026 03:54 PM

'ഇത് കർമ്മയുടെ തിരിച്ചടി'; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും ഉൾപ്പെടുന്ന കൃഷ്ണ കുടുംബം...

Read More >>
'അന്ന് കുടുംബം സൈക്കാട്രിസ്റ്റിനെ കാണാൻ പറഞ്ഞു, ഇന്ന് മലയാളികളും'; മുൻജന്മത്തിൽ ബുദ്ധസന്യാസിയായിരുന്നു: നടി ലെന

Jul 11, 2026 03:47 PM

'അന്ന് കുടുംബം സൈക്കാട്രിസ്റ്റിനെ കാണാൻ പറഞ്ഞു, ഇന്ന് മലയാളികളും'; മുൻജന്മത്തിൽ ബുദ്ധസന്യാസിയായിരുന്നു: നടി ലെന

മുൻജന്മത്തിൽ ബുദ്ധസന്യാസിയായിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ നടി ലെന പ്രതികരിച്ചു...

Read More >>
Top Stories










News Roundup