(moviemax.in)സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ നിന്നും അന്നും ഇന്നും മാറി നിൽക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേർ ഡബ്ല്യുസിസിയെ നിരവധി പേർ പ്രശംസിക്കുന്നുണ്ടെങ്കിലും ഭാഗ്യലക്ഷ്മി ഇതിന് തയ്യാറാകുന്നില്ല.
ഇപ്പോഴിതാ ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് ഭാഗ്യലക്ഷ്മി.
അവരോടുള്ള എതിർപ്പുകൾ ഒരുപാട് സ്ഥലങ്ങളിൽ തുറന്ന് പറഞ്ഞതാണ്. അവർ എന്നെ ശത്രുവായാണ് കാണുന്നത്. ഏത് സംഘടനയായാലും തെറ്റുകൾ സംഭവിക്കും. ആ തെറ്റുകൾ നമ്മൾ ചൂണ്ടിക്കാണിക്കുക തന്നെ വേണം.
ഡബ്ല്യുസിസിയുടെ പല വിഷയങ്ങളിലും തനിക്ക് എതിർപ്പുണ്ടെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അവർ കലക്ടീവല്ല, സെലക്ടീവ് ആകുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവർക്ക് പ്രിയപ്പെട്ട ആളുകൾക്ക് നേരെ ആരോപണം വരുമ്പോൾ അവർ നിശബ്ദരായിരിക്കും.
അവരുടെ എതിരാളികൾക്ക് നേരെ എന്തെങ്കിലും വരുമ്പോൾ അവർ പുറത്തേക്ക് വരും. സംവിധായകൻ രഞ്ജിത്തിനെതിരെ ട്രാൻസ്ജെൻഡറുടെ ആരോപണം വന്നു. അതിൽ വ്യക്തമായി ആർട്ടിസ്റ്റിന്റെ പേര് പറയുന്നുണ്ട്. അവർ ഡബ്ല്യുസിസിയിലുള്ള ആളാണ്. പക്ഷെ ഡബ്ല്യുസിസി ഒന്നും മിണ്ടുന്നില്ല.
ഇത് എതിർപക്ഷത്തുള്ള ആർട്ടിസ്റ്റ് ആയിരുന്നു എങ്കിൽ ഇവരുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ. ഞങ്ങൾ പറഞ്ഞില്ലേ, കണ്ടില്ലേ, സ്ത്രീകൾ തന്നെ സ്ത്രീകൾക്കെതിരെ എന്ന് പറഞ്ഞ് അവർ ആഘോഷിക്കുമായിരുന്നു.
അലൻസിയർ വളരെ മോശമായി പല ഇടങ്ങളിലും സ്ത്രീകളെ പരസ്യമായി അപമാനിച്ച് സംസാരിച്ചു. അവരാരും അതിന് പ്രതിഷേധം പ്രകടിപ്പിച്ചില്ല. അതുപോലെ ഷൈൻ ടോം ചാക്കോയുടെ പല അഭിപ്രായങ്ങളിലും അവരൊന്നും പറയുന്നില്ല.
ഡബ്ല്യുസിസിയിലെ അംഗത്തോട് കാരവാൻ ചോദിച്ചപ്പോൾ ബുദ്ധിമുട്ടാണെന്ന് പറഞ്ഞെന്ന് മാല പാർവതിപറഞ്ഞിട്ടുണ്ട്. പ്രമുഖർ എന്ന് പറയുമ്പോൾ പ്രമുഖരിൽ അവരുമുണ്ട്.
പ്രമുഖരിൽ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും ഒരുപാട് പേരുണ്ടെന്നും മാല പാർവതി വ്യക്തമാക്കി. പാർവതി തിരുവോത്ത് പോലും തനിക്ക് മോശമായി പെരുമാറിയ ആളുടെ പേര് പറയുന്നില്ല.
അവർ ഹേമ കമ്മിറ്റിക്ക് മുന്നിൽ ആരുടെയെങ്കിലും പേര് പറഞ്ഞോയെന്ന് അറിയില്ല. പക്ഷെ അവർ ധൈര്യത്തോടെ മുന്നോട്ട് വന്നാൽ ഒരുപാട് പേർക്ക് പ്രചോദനമാകും.അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂസിസിയിലും മാറ്റം വരണം.
ഡബ്ല്യൂസിസി നായികമാർക്ക് വേണ്ടി മാത്രമാണോ. സിനിമാ രംഗത്ത് മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അവരോട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് പറയേണ്ടത് ഒരു വിഷയം പുറത്ത് വരുമ്പോഴല്ല.
തുടക്ക കാലത്ത് ഒരുപാട് തവണ ഡബ്ല്യുസിസിയോട് സിനിമയിലെ സ്ത്രീകളെയെല്ലാവരെയും വിളിച്ച് ജനറൽ ബോഡി പോലെ ഒന്ന് കൂടൂ എന്ന് ഞാൻ പറഞ്ഞു.
പക്ഷെ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളിൽ തനിക്ക് നിരാശയാണുണ്ടായതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ല.
സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഡബ്ല്യുസിസി എന്നെ ടാർഗെറ്റ് ചെയ്യുന്നുണ്ട്. ചില ആളുകളെ വെച്ച് കളിക്കുന്നുണ്ട്. അത് താൻ കാര്യമാക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
#WCC #playing #many #people #targeting #her #Bhagyalakshmi