(moviemax.in)മലയാളികളുടെ മനസിൽ ബഹുമാന്യ സ്ഥാനമാണ് നടി ഷീലയ്ക്കുള്ളത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതൽ ഷീല സിനിമാ രംഗത്തുണ്ട്.
പ്രശസ്തമായ നോവലുകൾ സിനിമയാക്കിയപ്പോൾ അതിലെ നായിക ഷീലയായിരുന്നു. ടെെറ്റിൽ റോളുകളിൽ ഷീല അക്കാലത്ത് അഭിനയിച്ചു. നായിക നടിമാരുടെ സുവർണ കാലഘട്ടത്തിലാണ് ഷീല കരിയറിൽ തിളങ്ങിയത്.
ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിൽക്കാൻ ഷീല തീരുമാനിച്ചു. വർഷങ്ങൾക്ക് ശേഷം മനസിനക്കരെ, അകലെ എന്നീ സിനിമകളിലൂടെ നടി അഭിനയ രംഗത്തേക്ക് തിരിച്ച് വന്നു.
ഇന്ന് അഭിനയ രംഗത്ത് ഷീല സജീവമല്ല. ഏറെക്കാലത്തിന് ശേഷം അനുരാഗം എന്ന സിനിമയിൽ നടി അഭിനയിച്ചു. ഇപ്പോഴിതാ നടൻ ദിലീപിനെക്കുറിച്ച് ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ദിലീപിനൊപ്പം ആദ്യമായി അഭിനയിച്ചപ്പോൾ നടൻ തന്നെ ഗൗനിച്ചില്ലെന്ന് ഷീല പറയുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥിരാജിനൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം വന്നയുടനെ ഓടി വന്ന് എന്റെ കൈയൊക്കെ പിടിച്ച് ഷീലാമ്മേ സന്തോഷം, നിങ്ങളുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നൊക്കെ പറഞ്ഞു.
പക്ഷെ ദിലീപ് ഒന്നും പറഞ്ഞില്ല. ഞാനാണ് ഷീലയെന്ന് ഞാൻ പറഞ്ഞു. ആ ഷീലാമ്മേ, അറിയില്ലേ എന്ന് പറഞ്ഞ് വേറെ അഭിനയിക്കാൻ പോയി. അത്രയേ ഉള്ളൂ. വേറെ പ്രത്യേകമായൊന്നും തോന്നിയില്ല. ബാക്കി മൂന്ന് പേരും ഡൗൺ ടു എർത്ത് ആണ്.
എനിക്ക് ഇനിയൊരു മകനുണ്ടെങ്കിൽ ജയറാമിനെ പോലെയായിരിക്കുമെന്നും ഷീല പറഞ്ഞു.മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ് ദിലീപും ഷീലയും ഒരുമിച്ച് അഭിനയിച്ചത്.
തന്നെ അത്ഭുതപ്പെടുത്തിയ നടൻ ധനുഷാണെന്ന് ഷീല പറയുന്നു. ഭയങ്കര അഭിനയമാണ്. അഭിനയത്തിലേക്ക് ലയിച്ച് പോകും.
ഞാനൊരു സിനിമയിൽ ധനുഷിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കഠിനാധ്വാനം ചെയ്യും. തന്നെ ഞെട്ടിപ്പിച്ച അഭിനയമായിരുന്നു ധനുഷിന്റേതെന്നും ഷീല പറയുന്നു.
പ്രേം നസീറുമായുള്ള കെമിസ്ട്രിയെക്കുറിച്ച് എനിക്കറിയില്ല. രാവിലെ ഏഴ് മണിക്ക് ഷൂട്ടിംഗിന് വരും. അന്ന് ഡാൻസ് കൊറിയോഗ്രാഫി ഇല്ല.
ഞങ്ങൾ സ്വയം ഓരോന്ന് ചെയ്യും. സംവിധായകൻ നിർദ്ദേശം തരും. പരസ്പരം അഭിനയിക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും അണ്ടർസ്റ്റാൻഡിംഗ് ഉണ്ടായിരുന്നെന്നും ഷീല വ്യക്തമാക്കി.
താൻ മരണത്തെ സ്നേഹിക്കുന്നെന്നും ഷീല പറയുന്നു. എല്ലാം ആഗ്രഹങ്ങളും കഴിഞ്ഞു. ഇനി ബാക്കി അതേയുള്ളൂ. ഫ്ലെെെറ്റ് മേടിച്ച് പറക്കണം എന്നൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.
എന്റെ നിലയിൽ പെട്ട എല്ലാ ചെറിയ ആഗ്രഹങ്ങളും സാധിച്ചു. മരണത്തെക്കുറിച്ച് ഭയമേ ഇല്ല. മരിച്ച് പോയാൽ അവിടെയുള്ള എത്രയോ പേരെ കാണാം.
സത്യൻ സാർ, നസീർ സർ, പല ഡയറക്ടർമാർ. അവരവിടെ സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണോ എന്നറിയില്ല. മരിച്ചതിന് ശേഷം മറ്റൊരു ലോകമുണ്ടോ എന്നറിയില്ല.
അതെന്താണെന്ന് അറിയാനുള്ള ആഗ്രഹം. ചെറുപ്രായം മുതലേയുള്ള ആഗ്രഹമാണതെന്നും ഷീല വ്യക്തമാക്കി. തന്റെ ജീവിതത്തിൽ സാധിച്ച ഏറ്റവും വലിയ ആഗ്രഹം അമ്മയായതാണ്.
അമ്മയെന്ന സ്ഥാനമാണ് തന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതെന്നും ഷീല പറഞ്ഞു.
#sheela #recalls #how #dileep #interacted #with #her #first #meeting