കാന്‍ ചലച്ചിത്ര മേളയില്‍ രാജ്യത്തിനാകെ അഭിമാനമായി മാറിയ സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രം റീലിസ് ചെയ്തത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ദിവ്യ പ്രഭ.
ചിത്രത്തിലെ ദിവ്യ പ്രഭയുടെ ടോപ് ലെസ് രംഗമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എന്നാല്‍ ഇത്തരം പ്രതികരണങ്ങള്‍ താന്‍ പ്രതീക്ഷിച്ചതാണെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ആളുകളുടെ കാഴ്ചപ്പാട് മാറാന്‍ സമയമെടുക്കുമെന്നും ദിവ്യ പ്രഭ പറയുന്നുണ്ട്. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിവ്യ പ്രഭ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
സിനിമയെക്കുറിച്ച് ഒരുപാട് നല്ല അഭിപ്രായങ്ങള്‍ എനിക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഞാന്‍ ഷൂട്ടിന്റെ തിരക്കിലായിരുന്നത് കാരണം ഈ കാര്യം ഞാന്‍ അറിഞ്ഞിരുന്നില്ല. കാന്‍സിലേക്ക് എത്തും എന്നത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതാണ്. കാരണം ഇവിടെ ഇങ്ങനെയാണല്ലോ? എന്നാണ് ദിവ്യ പ്രഭയുടെ പ്രതികരണം. ഇവിടെയുള്ള ആളുകള്‍ക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ച്ചപ്പാട് മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും എന്നും ദിവ്യ പറയുന്നു.
പ്രതീക്ഷിച്ചിരുന്നതിനാല്‍ തനിക്ക് നിരാശയില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. പുതിയ കാര്യമായിട്ട് തോന്നുന്നില്ലെന്നും താരം പറയുന്നു. എപ്പോഴും നടക്കുന്നതാണ്. പ്രത്യേകിച്ചും മലയാളികളുടെ കാര്യത്തില്‍ എന്നും താരം പറയുന്നു.
അതേസമയം, ഇത് സിനിമയാണ്, ഇവര്‍ അഭിനേതാവാണ് എന്ന തരത്തില്‍ പ്രേക്ഷകര്‍ ഇനി എപ്പോഴാണ് നമ്മളെ കണ്ടു തുടങ്ങുന്നത് എന്ന കാര്യങ്ങള്‍ ചിന്തിക്കാറുമുണ്ടെന്നും താരം പറയുന്നു. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ടായിരിക്കാം സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചരണം നടക്കുന്നതെന്നും ദിവ്യ പ്രഭ ചൂണ്ടിക്കാണിക്കുന്നു.
പൈറസിയ്‌ക്കെതിരെ ശക്തമായ നിയമമില്ലെന്നും ദിവ്യ പ്രഭ ചൂണ്ടിക്കാണിക്കുന്നു. സൈബര്‍ നിയമങ്ങളുടെ അപര്യാപ്തതയും ദിവ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദേശ ഭാഷകളില്‍ ഇത്തരം രംഗങ്ങള്‍ സാധാരണയാണെന്നും ഇത്തരം ചര്‍ച്ചകള്‍ അവിടെ നടക്കുന്നില്ലെന്നും ദിവ്യ പ്രഭ അഭിപ്രായപ്പെടുന്നുണ്ട്. മുമ്പൊരിക്കല്‍ സമാനമായ രീതിയില്‍ രാധിക ആപ്തയുടെ സിനിമയിലെ രംഗം പുറത്തായതും ദിവ്യ പ്രഭ ഓര്‍ത്തെടുക്കുന്നുണ്ട്. അതേസമയം അഭിനേതാവിനെ സംബന്ധിച്ച് ശരീരം എന്നത് തന്റെ ഉപകരണമാണെന്നാണ് ദിവ്യ പറയുന്നത്.
ആളുകളുടെ ചിന്തയുടെ പൈറസി നമ്മുടെ കയ്യിലല്ലെന്നും അവര്‍ മാറില്ലെന്നും ദിവ്യ പ്രഭ അഭിപ്രായപ്പെടുന്നുണ്ട്. ഇതെല്ലാം ഇവിടെ നിന്നും പ്രതീക്ഷിച്ചതാണെന്നും ദിവ്യ പറയുന്നു. എന്നാല്‍ ഭാവി തലമുറ വരുമ്പോള്‍ സമീപനം മാറുമെന്നും ദിവ്യ അഭിപ്രായപ്പെടുന്നുണ്ട്.
കാനില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രം കുറിച്ച സിനിമയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയാണ് കാനില്‍ ചിത്രം കയ്യടി നേടിയത്. മുംബൈയിലെ രണ്ട് മലയാളി നഴ്‌സുമാരുടെ കഥയാണ് സിനിമ പറയുന്നത്. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു സിനിമ. അത്തരത്തിലൊരു സിനിമ ഇങ്ങനെ ചര്‍ച്ചയാകുന്നതിലെ നിരാശ പങ്കിട്ടു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
#diyaprabha #opensup #about #socialmedia #reactions #her #viral #clip #from #all #we #imagine #light