മുംബൈയിലെ ഹോട്ടലില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച് താരം

മുംബൈയിലെ ഹോട്ടലില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ച് താരം
Jan 28, 2022 10:06 PM | By Vyshnavy Rajan

രു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയിൽ മുഴുവൻ സ്റ്റാറായ താരം കൂടിയാണ്. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോൾ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കൂടി ഇപ്പോൾ പ്രചാരം നേടുകയാണ്.

താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ആണ് താരം പറയുന്നത്. ഹോട്ടലിൻ്റെ പേര് എടുത്തു പറഞ്ഞുകൊണ്ടാണ് താരം ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷൂട്ടിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു പ്രിയ മുംബൈയിലെത്തിയത്.


" ഫെർൺ ഗോർഗോൺ എന്ന ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തുനിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല എന്നുള്ളത്. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനുവേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ.

അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെക്കുറിച്ച് മുൻപ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടൽ ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു.


പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടുതന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല. ഇത്തവണതേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർത്ഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും ഞാൻ പറഞ്ഞു.

വിഷ്ണുപ്രിയ എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ.

The actor has spoken openly about the bad behavior he faced from a hotel in Mumbai

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
Top Stories










News Roundup