2024 ൽ മലയാള സിനിമയുടെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു. മഞ്ഞുമ്മൽ ബോസ്സ്. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച കളക്ഷനുമാണ് ലഭിച്ചത്.
തമിഴ് നാട്ടിൽ നിന്ന് 60 കോടിക്കും മുകളിൽ ചിത്രത്തിന് നേടാനായി. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരുടെ പ്രകടനത്തിന് തമിഴ് പ്രേക്ഷകരിൽ നിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്.
താരം തമിഴ് സിനിമയിൽ അഭിനയിക്കുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ തമിഴ് സിനിമയിലേക്കുള്ള തൻ്റെ എൻട്രിയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സൗബിൻ ഷാഹിർ.
വെട്രിമാരൻ സാറിന്റെ കോൾ തനിക്ക് മുൻപ് വന്നിരുന്നുവെന്നും എന്നാൽ പിന്നീട് അതിനെപ്പറ്റി ഒരു അപ്ഡേറ്റും ഉണ്ടായില്ലെന്നും സൗബിൻ ഷാഹിർ പറഞ്ഞു.
ആരെങ്കിലും നല്ലൊരു റോൾ തനിക്ക് നൽകിയാൽ ഉറപ്പായും തമിഴ് സിനിമയിലേക്ക് അഭിനയിക്കാനെത്തുമെന്നും സൗബിൻ പറഞ്ഞു. ബിഹൈൻഡ് വുഡ്‌സ് അവാർഡിലായിരുന്നു സൗബിൻ ഇക്കാര്യം പറഞ്ഞത്.
ഡിജിറ്റൽ ജനറേഷൻ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട സിനിമ എന്ന കാറ്റഗറിയിലായിരുന്നു മഞ്ഞുമ്മൽ ബോയ്‌സി'ന് അവാർഡ് ലഭിച്ചത്. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലി'യിൽ സൗബിൻ അഭിനയിക്കുന്നു എന്ന വാർത്ത മുൻപ് പുറത്തുവന്നിരുന്നു.
ഗ്രേ ഷെയ്ലിലുള്ള കഥാപാത്രത്തെയാകും സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുക എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.
പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ. സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് 'മഞ്ഞുമ്മൽ ബോസ്സ് നിർമിച്ചത്.
20 കോടി ബഡ്ലറ്റിൽ ഒരുങ്ങിയ സിനിമ 250 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത്. നിരവധി അഭിനേതാക്കളും സംവിധായകരും മഞ്ഞുമ്മൽ ബോയ്‌സി നെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
നടൻ കമൽ ഹാസൻ സംവിധായകൻ ചിദംബരവും സംഗീത സംവിധായകൻ സുഷിൻ ശ്യാമും അടങ്ങുന്ന ചിത്രത്തിന്റെ ടീം അംഗങ്ങളെ കാണുകയും ചിത്രത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
മഞ്ഞുമ്മൽ ബോസ്സിന്റെ പ്രത്യേക ഷോയും കമൽ ഹാസന് വേണ്ടി സംഘടിപ്പിച്ചിരുന്നു.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
#got #call #Vetrimaransir #chance #act #Tamil #SoubinShahir