(moviemax.in)ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തിൽ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവെച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ.
അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലും ഭരണ സമിതി ഒന്നടങ്കവും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.
ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.
ഇപ്പോഴിതാ അമ്മയിലെ കൂട്ടരാജിയെ കുറിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അമ്മയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത് നന്നായിയെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനെ പോലുള്ളവർ വരണമെന്നും ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.
അമ്മയിലെ എല്ലാ അംഗങ്ങളും രാജിവെച്ചത് നന്നായിയെന്നേ പറയാനുള്ളു. ലാലേട്ടൻ അടക്കം എല്ലാവരും രാജിവെച്ചു.
ആരോപണവിധേയരായിട്ടുള്ളവർ ഉൾപ്പെടുന്ന സമിതി രാജിവെക്കുന്നതാണ് നല്ലത്. സിനിമാ മേഖല നിങ്ങൾ പറയുന്നത് പോലെ മോശം മേഖലയൊന്നുമല്ല. അവിടെ ജോലി ചെയ്യുന്ന എല്ലാവരും മോശക്കാരുമല്ല. നല്ല ആൾക്കാരുമുണ്ട്.
ഷൈൻ ടോം ചാക്കോ പറഞ്ഞുപോലെ ഒരു മോന്തക്കടിയിൽ തീരാവുന്നതേയുള്ളു എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ. പത്ത്, ഇരുപത് പ്രാവശ്യം വഴങ്ങി കൊടുത്തിട്ട് ഒരു പ്രാവശ്യം വന്ന് പരാതി പറയുന്നതിലല്ല അർത്ഥം. അത് ഒറ്റയടിക്ക് തീർക്കാവുന്നതേയുള്ളു.
മുകേഷേട്ടനൊക്കെ ആരോപണ വിധേയരായിട്ടുള്ളവരാണെങ്കിൽ അവർക്ക് എതിരെ കേസ് എടുക്കണം. കേസ് എടുത്തശേഷം അവർ കുറ്റ കൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.
അമ്മ സംഘടനയെ മൊത്തത്തിൽ കുറ്റപ്പെടുത്താൻ പാടില്ല. അമ്മ സംഘടന പിരിച്ച് വിട്ടാലും പറഞ്ഞ് വിട്ടാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.
അമ്മ സംഘടന ഒരുപാട് പേർക്ക് നല്ല കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണ്. വലിയ ആൾക്കാരൊക്ക വന്നിട്ട് ഭയങ്കര വലിയ വർത്തമാനമൊക്കെ പറയുന്നുണ്ട്.
അവരൊന്നും അമ്മയുടെ മീറ്റിങിന് വരാറൊന്നുമില്ല. അമ്മ സംഘടനയ്ക്ക് പ്രവർത്തനങ്ങൾ ചെയ്യാൻ പണമില്ലാതെ വന്ന സമയങ്ങളിൽ ലാലേട്ടൻ കയ്യിൽ നിന്നും പൈസയിട്ടിട്ടുണ്ട് സംഘടനയ്ക്ക് വേണ്ടി.
വർഷം മൂന്ന് കോടി രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമെ അമ്മ സംഘടനയ്ക്ക് പിടിച്ച് നിൽക്കാൻ പറ്റു. അമ്മയ്ക്ക് അല്ല വീഴ്ച പറ്റിയത്. അമ്മ സംഘടനയിലെ ചില അംഗങ്ങളുടെ വ്യക്തിത്വങ്ങൾക്കല്ലേ.
അമ്മയ്ക്ക് വേണ്ടി ഫണ്ടുണ്ടാക്കുന്ന ഒരു പരിപാടിയുണ്ട്. അതിനൊക്കെ ലാലേട്ടനും മമ്മൂക്കയും ഇല്ലാതെ ഒരുത്തനും വിചാരിച്ചാൽ നടക്കില്ല. അതാണ് അതിന്റെ സത്യം. ദിലീപേട്ടനെ പുറത്താക്കിയപ്പോൾ ഞാൻ വിചാരിച്ചതാണ് അമ്മയിൽ നിന്നും പുറത്ത് പോകണമെന്ന്.
ഇനി ചിലപ്പോൾ ഞാൻ സംഘടനയിൽ നിന്നും പുറത്ത് വരും. യുവനടന്മാരെ വെച്ചാൽ സംഘടനയുടെ പ്രവർത്തനത്തിനുള്ള മൂന്ന് കോടി രൂപ കിട്ടിയെന്ന് വരില്ല.
പുതിയ ആൾക്കാർ വന്ന് നല്ല രീതിയിൽ കൊണ്ടുപോയാൽ അമ്മ സംഘടന നന്നാവും. കുഞ്ചാക്കോ ബോബനൊക്കെ അമ്മയുടെ പ്രസിഡന്റായി വരണം. വളരെ നല്ല വ്യക്തിത്വമാണ്.
ഒരു പേരും കേൾപ്പിക്കാത്തയാളാണ്. ദിലീപേട്ടൻ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ എന്റെ സന്തോഷം കൊണ്ടാണ് വസ്ത്രം പോലും മാറാൻ നിക്കാതെ കാണാൻ പോയത്.
അത് ഷോ ഓഫ് ആയിരുന്നില്ല എന്റെ സന്തോഷമായിരുന്നു. അതുപോലെ ഇടവേള ബാബുവിന് സംഘടനയിലെ എല്ലാവരുടെയും കാര്യങ്ങൾ അറിയാം.
സിദ്ദിഖ് ഇക്കയ്ക്ക് ഇപ്പോൾ കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നത് പോലും ഇടവേള ബാബുവാണ്. രണ്ട് വട്ടം വിളിച്ചാൽ ഇടവേള ബാബുവിനെ നമുക്ക് ഫോണിൽ കിട്ടുമെന്നും അമ്മ സംഘടനയെ കുറിച്ചും അംഗങ്ങളുടെ രാജിയെ കുറിച്ചും സംസാരിച്ച് ധർമ്മജൻ പറഞ്ഞു.
#dharmajanbolgatty #said #that #kunchackoboban #should #become #president #amma