#wcc | അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ‘പുതുവിപ്ലവത്തിന്’ ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി; ഒന്നിച്ചുനില്‍ക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്

#wcc |  അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ‘പുതുവിപ്ലവത്തിന്’ ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി; ഒന്നിച്ചുനില്‍ക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
Aug 27, 2024 07:35 PM | By Athira V

താര സംഘടനയായ അമ്മയിലെ ഭാരവാഹികളുടെ കൂട്ടരാജിയ്ക്ക് പിന്നാലെ പുതുവിപ്ലവത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് കുറിപ്പുമായി ഡബ്ല്യുസിസി. മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ്. തങ്ങള്‍ ഊന്നല്‍ നല്‍കുന്ന ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പോസ്റ്റില്‍ ഡബ്ല്യുസിസി സൂചിപ്പിക്കുന്നു.

പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കാം, നമ്മുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി പറയുന്നു. നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണെന്നതും തങ്ങളുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

അമ്മയില്‍ തലമുറ മാറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യവും വേണമെന്ന് ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഡബ്ല്യുസിസിയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി വന്ന ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാലര വര്‍ഷത്തിനിപ്പുറം പുറത്തുവന്നതിന് ശേഷമാണ് അമ്മയിലെ കൂട്ടരാജി.

റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം സ്ത്രീകള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ലൈംഗിക ചൂഷണങ്ങളും തുറന്നുപറഞ്ഞതോടെ താരസംഘടന പ്രതിരോധത്തിലാകുകയായിരുന്നു.

പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയന്‍ ചേര്‍ത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറര്‍ ഉണ്ണി മുകുന്ദന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബ ഹസന്‍, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹന്‍, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോള്‍ എന്നിവരാണ് രാജിവച്ചത്.

ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടന്‍മാരായ ബാബുരാജ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.

#wcc #facebook #post #after #mass #resignation #amma

Next TV

Related Stories
 #luckybasker | ദുൽഖർ സിനിമ 'ലക്കി ഭാസ്കർ' ഒ.ടി.ടിയിലേക്ക്

Nov 26, 2024 11:02 PM

#luckybasker | ദുൽഖർ സിനിമ 'ലക്കി ഭാസ്കർ' ഒ.ടി.ടിയിലേക്ക്

ദുൽഖർ നായകനായ ലക്കി ഭാസ്കർ നവംബർ 28 മുതൽ...

Read More >>
#cinemaconclave | ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം; സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ  - ഷാജി എൻ കരുൺ

Nov 26, 2024 09:59 PM

#cinemaconclave | ആരോഗ്യം, വേതനം, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം; സിനിമാ കോൺക്ലേവ് ഫെബ്രുവരിയിൽ - ഷാജി എൻ കരുൺ

സിനിമാ കോൺക്ലേവ് ഫെബ്രുവരിയിലെന്ന് സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ ഷാജി എൻ...

Read More >>
#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

Nov 26, 2024 08:36 PM

#pathirathri | പ്രധാന വേഷങ്ങളിൽ സൗബിനും നവ്യയും;പാതിരാത്രിയുടെ ചിത്രീകരണം പൂർത്തിയായി

സൗബിനും നവ്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന രത്തിനയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു പുതിയ ചിത്രമാണ്...

Read More >>
#Premkumar | 'സീരിയലുകൾക്കും വേണം സെൻസറിങ്, പലതും എൻഡോസൾഫാൻ പോലെ മാരകം' - പ്രേംകുമാർ

Nov 26, 2024 08:13 PM

#Premkumar | 'സീരിയലുകൾക്കും വേണം സെൻസറിങ്, പലതും എൻഡോസൾഫാൻ പോലെ മാരകം' - പ്രേംകുമാർ

നേരത്തേ, വനിതാ കമ്മിഷനും സീരിയലുകൾക്ക് സെൻസറിങ് വേണമെന്ന റിപ്പോർട്ട് സർക്കാരിന്...

Read More >>
#prayagamartin |  പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലി? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് ഇതാണ്! തുറന്ന് പറഞ്ഞ്  താരം

Nov 26, 2024 07:55 PM

#prayagamartin | പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്പ്മാനെ തല്ലി? ആ സിനിമാ സെറ്റില്‍ അന്ന് നടന്നത് ഇതാണ്! തുറന്ന് പറഞ്ഞ് താരം

ഇപ്പോഴിതാ പ്രയാഗയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. ഒരിക്കല്‍ ഒരു സിനിമാ സെറ്റില്‍ വച്ച് മേക്കപ്പ് മാനുമായി ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച്...

Read More >>
#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

Nov 26, 2024 04:48 PM

#girijashettar | പ്രിയ നടി ഇവിടെയുണ്ട്! ഷൂട്ടിം​ഗിനിടെ എല്ലാം വിട്ട് തിരിച്ച് പോയി, ഇന്ത്യൻ സിനിമകൾ കാണാതായി, പിന്നീട് ധ്യാനവും യോ​ഗയും

നാ​ഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. ​തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. വലിയ അവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്ന...

Read More >>
Top Stories

News Roundup